• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

ഇനി യുവന്റസിന്റെ സി.ആർ 7


Updated: July 11, 2018, 8:44 AM IST
ഇനി യുവന്റസിന്റെ സി.ആർ 7

Updated: July 11, 2018, 8:44 AM IST
മാഡ്രിഡ് : ‌ഒടുവിൽ ആ പ്രഖ്യാപനം എത്തി. റയൽ മാഡ്രിഡിന്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ ക്ലബായ യുവന്റസിൽ ചേക്കേറി. റയല്‍ മഡ്രിഡ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ സീസണില്‍ റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിന് തൊട്ടു പിന്നാലെ റൊണാള്‍ഡോ റയല്‍ വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. 2009ലാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് റയലിലെത്തിയത്.

805 കോടിക്കാണ് താരം ക്ലബുമായി കരാർ ഒപ്പിട്ടതെന്നാണ് വിവരം. റയലിന്റെ നാല് ചാമ്പ്യൻസ് ലീഗ് കിരീട നേട്ടങ്ങളിലും രണ്ട് ലാലിഗ കിരീട നേട്ടങ്ങളിലും പ്രധാന പങ്കുവഹിച്ച ക്രിസ്റ്റ്യാനോ 451 ഗോളുകളും സ്പാനിഷ് ക്ലബിനുവേണ്ടി നേടിയിട്ടുണ്ട്. റയലിന്റെ ഓൾ ടൈം ടോപ് സ്കോററാണ് ഈ പോർച്ചുഗീസ് താരം. ക്ലബ് അധികൃതരുമായി നാളുകളായുള്ള അഭിപ്രായഭിന്നതയാണ് ക്രിസ്റ്റ്യാനോയെ റയൽവിടാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. ബ്രസീലിയൻ താരം നെയ്മറെ റയലിലെത്തിക്കാൻ ശ്രമം തുടങ്ങിയത് മുതൽ ക്രിസ്റ്റ്യാനോ നീരസത്തിലായിരുന്നു.

'റയൽ ഹൃദയം കീഴടക്കി'

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സമയമായിരുന്നു റയലില്‍ ചെലവഴിച്ചതെന്ന് റയൽ മാഡ്രിഡിന് അയച്ച കത്തിൽ റൊണാള്‍ഡോ വ്യക്തമാക്കി.

'റയല്‍ എന്റെ ഹൃദയം കീഴടക്കി, എന്റെ കുടുംബത്തിന്റെയും, അതു കൊണ്ടു തന്നെ ക്ലബിന് ഞാന്‍ നന്ദി പറയുകയാണ്, ക്ലബ് ഭാരവാഹികളോടും സ്റ്റാഫിനോടും സഹതാരങ്ങളോടും ഡോക്ടര്‍മാരോടും ഫിസിയോ അംഗങ്ങളോടും എന്റെ നന്ദി അറിയിക്കുകയാണ് ' – റൊണാള്‍ഡോ കുറിച്ചു.

9 മികച്ച വര്‍ഷങ്ങളാണ് കടന്നു പോയതെന്ന് പറഞ്ഞ റൊണാള്‍ഡോ റയലിനൊപ്പം സ്പാനിഷ് ഫുട്‌ബോളിനോടുള്ള തന്റെ നന്ദിയും അറിയിച്ചു. 'ഞാന്‍ മടങ്ങുകയാണ്, എന്നാല്‍ ഈ ജേഴ്‌സി, സാന്റിയാഗോ ബെര്‍ണബ്യൂ എല്ലാം എന്റേതായി തന്നെ നിലനില്‍ക്കും' – റോണോ കൂട്ടിച്ചേര്‍ത്തു.

 
First published: July 11, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍