നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • റൊണാൾഡോയുടെ യുവന്റസ് ഭാവിയിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും; സൂചനകൾ നൽകി താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്

    റൊണാൾഡോയുടെ യുവന്റസ് ഭാവിയിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും; സൂചനകൾ നൽകി താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്

    താരം യുവന്റസ് വിടുമോ അതോ മെസ്സിയെപ്പോലെ വേതനം വെട്ടിക്കുറച്ച് ഇറ്റാലിയൻ ക്ലബ്ബുമായി വീണ്ടും കരാർ പുതുക്കുമോ എന്നതെല്ലാമാണ് ആരാധകർ ചർച്ച ചെയ്യുന്നത്

    Ronaldo

    Ronaldo

    • Share this:
      റൊണാൾഡോയുടെ ട്രാൻസ്ഫർ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ കുറച്ചു കാലമായി ഫുട്‍ബോൾ ആരാധകർ ചർച്ച ചെയ്യുന്ന വിഷയമാണ്. ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിൽ നിന്ന് താരം മറ്റേതെങ്കിലും ടീമിലേക്ക് ചേക്കുറുമോ അതോ ഇറ്റാലിയൻ ടീമിൽ തന്നെ തുടരുമോ എന്നതിനുള്ള ഉത്തരം ആരാധകർ കുറേക്കാലമായി തേടുന്നു. ഇത് സംബന്ധിച്ച് പലകോണുകളിൽ നിന്നും വാർത്തകൾ വന്നുകൊണ്ടിരിക്കെ റൊണാൾഡോയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇതിലേക്ക് വിരൽ ചൂണ്ടുന്നതാണ് എന്നതാണ് ആരാധകരുടെ അഭിപ്രായം.

      താരത്തിന്റെ സമകാലികനായ ലയണൽ മെസ്സി അടുത്തിടെ ബാഴ്‌സിലോണയുമായി കരാർ പുതുക്കിയിരുന്നു. മെസ്സിയുടെ കാര്യത്തിൽ തീരുമാനമായതോടെ എല്ലാവരും റൊണാൾഡോയുടെ കാര്യത്തിൽ എന്താണ് സംഭവിക്കുക എന്നതിൽ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

      യൂറോ കപ്പിന് ശേഷം തന്റെ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിച്ചു കൊണ്ടിരിക്കുന്ന റൊണാൾഡോ അവിടെ നിന്നുമുള്ള ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്‌തിരിക്കുന്നത്‌. നീല നിറത്തിലുള്ള ബ്ലെയ്‌സറും ഷോർട്സും ധരിച്ച് തന്റെ റോൾസ് റോയ്‌സ് കാറിനൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റു ചെയ്‌ത റൊണാൾഡോ അതിനു നൽകിയ അടിക്കുറിപ്പാണ് ആരാധകരുടെ ഇടയിൽ താരത്തിന്റെ ട്രാൻസ്ഫറിനെ ചൊല്ലിയുള്ള സംസാരം വീണ്ടും ചർച്ചയാകാൻ കാരണം. "തീരുമാനം എടുക്കുന്ന ദിവസം" എന്നതാണ് പോസ്റ്റിന് താഴെ താരം കുറിച്ചിരിക്കുന്നത്.






      റൊണാൾഡോ എന്തിനെക്കുറിച്ചാണ് തീരുമാനം എടുക്കാൻ പോകുന്നത് എന്നാണ് ആരാധകർ ചർച്ചയാകുന്നത്. തന്റെ കരാറിനെക്കുറിച്ചുള്ള കാര്യത്തിലാകും തീരുമാനം എന്നതാണ് ആരാധകർ അനുമാനിക്കുന്നത്. താരം യുവന്റസ് വിടുമോ അതോ മെസ്സിയെപ്പോലെ വേതനം വെട്ടിക്കുറച്ച് ഇറ്റാലിയൻ ക്ലബ്ബുമായി വീണ്ടും കരാർ പുതുക്കുമോ എന്നതെല്ലാമാണ് ആരാധകർ ചർച്ച ചെയ്യുന്നത്. താരത്തിന്റെ പോസ്റ്റിന് താഴെ വന്നിട്ടുള്ള കമന്റുകളിലേറെയും ഇതേ കുറിച്ച് തന്നെയാണ് പറഞ്ഞിരിക്കുന്നത്.

      കഴിഞ്ഞ സീസണിൽ സീരി എയിലെ 29 ഗോളുകൾ അടിച്ചുകൂട്ടി ലീഗിലെ ടോപ് സ്‌കോറർ ആയെങ്കിലും യുവന്റസിന് കിരീടം നേടാൻ കഴിഞ്ഞിരുന്നില്ല. നീണ്ട ഒമ്പത് വർഷം ഇറ്റാലിയൻ ലീഗ് കിരീടം സ്വന്തമാക്കി വെച്ചിരുന്ന അവർക്ക് ഈ സീസണിൽ ഇന്റർ മിലാന് മുന്നിൽ കിരീടം അടിയറവ് വെക്കേണ്ടി വന്നിരുന്നു. ലീഗിൽ 78 പോയിന്റുമായി നാലാം സ്ഥാനത്തായാണ് അവർ സീസൺ അവസാനിപ്പിച്ചത്.

      അതിനു പിന്നാലെ നടന്ന യൂറോ കപ്പ് ടൂർണമെന്റിലും അഞ്ചു ഗോളുകളോടെ താരം ടോപ് സ്കോററായി. പക്ഷെ കഴിഞ്ഞ യൂറോയിൽ കിരീടം നേടിയ റൊണാൾഡോയുടെ പോർച്ചുഗലിന് കിരീട നേട്ടം ആവർത്തിക്കാൻ കഴിഞ്ഞില്ല. പ്രീ ക്വാർട്ടർ ഘട്ടത്തിൽ ബെൽജിയത്തിനോട് ഒരു ഗോളിന് തോറ്റാണ് പോർച്ചുഗൽ പുറത്തായത്.

      റൊണാൾഡോ ഫ്രഞ്ച് ലീഗിലെ വമ്പൻ ക്ലബ്ബായ പിഎസ്‌ജി, താരത്തിന്റെ മുൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവയിൽ ഏതെങ്കിലും ഒന്നിലേക്ക് ചേക്കേറുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും നിലവിലെ സൂചനകൾ പ്രകാരം റൊണാൾഡോ അടുത്ത സീസണിലും യുവന്റസിൽ തന്നെ തുടരാനാണ് സാധ്യത.
      Published by:Naveen
      First published:
      )}