• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഷമിയുടെ ഇരട്ടപ്രഹരം; ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം


Updated: August 1, 2018, 8:07 PM IST
ഷമിയുടെ ഇരട്ടപ്രഹരം; ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം

Updated: August 1, 2018, 8:07 PM IST
എഡ്ജ്ബാസ്റ്റൺ: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആയിരാമത്തെ മൽസരത്തിന് ഇറങ്ങിയ ഇംഗ്ലണ്ടിന് സന്ദർശകരനായ ഇന്ത്യയ്ക്കെതിരെ ഭേദപ്പെട്ട തുടക്കം. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യ പ്രതീക്ഷ കാത്തു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്നിന് 155 റൺസ് എന്ന നിലയിലാണ്. 63 റൺസോടെ നായകൻ ജോ റൂട്ടും 22 റൺസോടെ ജോണി ബെയർസ്റ്റോയുമാണ് ക്രീസിൽ. അലിസ്റ്റർ കുക്ക്(13), കീറ്റൺ ജെന്നിങ്സ്(42), ഡേവിഡ് മലാൻ(എട്ട്) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യയ്ക്കുവേണ്ടി മൊഹമ്മദ് ഷമി രണ്ടും ആർ അശ്വിൻ ഒരു വിക്കറ്റും വീഴ്ത്തി.

ഇംഗ്ലണ്ട് സ്കോർ 26ൽ നിൽക്കെ അലിസ്റ്റർ കുക്കിനെ ക്ലീൻ ബൌൾഡാക്കി ആർ അശ്വിനാണ് ആദ്യ ബ്രേക്ക് സമ്മാനിച്ചത്. തുടർന്ന് ജെന്നിങ്സിനൊപ്പം ചേർന്ന ജോ റൂട്ട് ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 76 റൺസ് കൂട്ടിച്ചേർത്തു. ലഞ്ചിന് പിരിയുമ്പോൾ ഒന്നിന് 83 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാൽ ലഞ്ചിന് ശേഷം ഇരട്ടപ്രഹരമേൽപ്പിച്ച് മൊഹമ്മദ് ഷമി ഇന്ത്യയ്ക്ക് ബ്രേക്ക് സമ്മാനിച്ചു. സ്കോർ 98ൽ നിൽക്കെ ജെന്നിങ്സിനെയും 112-ൽ നിൽക്കെ മലാനെയുമാണ് ഷമി മടക്കിയത്. ജെന്നിങ്സിനെ ക്ലീൻ ബൌൾഡാക്കിയപ്പോൾ മലാനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.
First published: August 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍