നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Virat Kohli | വീണ്ടും ഞെട്ടിച്ച് വിരാട് കോഹ്ലി; ഈ ഐപിഎല്ലിന് ശേഷം ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും

    Virat Kohli | വീണ്ടും ഞെട്ടിച്ച് വിരാട് കോഹ്ലി; ഈ ഐപിഎല്ലിന് ശേഷം ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും

    2013 മുതല്‍ ബാംഗ്ലൂര്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനാണ് കോഹ്ലി. ഇതുവരെയും ടീമിന് കിരീടം നല്‍കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല.

    News18

    News18

    • Share this:
      ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നിലവിലെ സീസണിന് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ആര്‍സിബി) നായക സ്ഥാനം രാജി വയ്ക്കുമെന്ന് വിരാട് കോഹ്ലി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു ഇന്ത്യന്‍ നായകന്റെ പ്രഖ്യാപനം. നേരത്തെ ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്നും കോഹ്ലി പ്രഖ്യാപിച്ചിരുന്നു.

      ഐപിഎല്ലില്‍ തന്റെ അവസാന മത്സരം വരെ ടീമില്‍ തുടരുമെന്ന് കോഹ്ലി വ്യക്തമാക്കി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും എല്ലാ ആര്‍സിബി ആരാധകര്‍ക്കും കോഹ്ലി നന്ദി പറഞ്ഞു. 'ആര്‍സിബിയുടെ ക്യാപ്റ്റനെന്ന നിലയില്‍ ഇത് എന്റെ അവസാന ഐപിഎല്‍ ആയിരിക്കും. എന്റെ അവസാന ഐപിഎല്‍ ഗെയിം കളിക്കുന്നതുവരെ ഞാന്‍ ഒരു ആര്‍സിബി കളിക്കാരനായി തുടരും. എന്നില്‍ വിശ്വസിക്കുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്ത എല്ലാ ആര്‍സിബി ആരാധകര്‍ക്കും ഞാന്‍ നന്ദി പറയുന്നു.'- ആര്‍സിബി പുറത്തിറക്കിയ വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.


      ലോകകപ്പിന് ശേഷം ട്വന്റി20 നായക സ്ഥാനം ഒഴിയുമെന്ന തീരുമാനത്തിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ജോലി ഭാരത്തെക്കുറിച്ച് ചിന്തിച്ചതിനാലാണ് ഇത്തരമൊരു തീരമാനമെന്ന് വിരാട് പറഞ്ഞിരുന്നു. ഒന്‍പത് വര്‍ഷത്തോളമായി മൂന്ന് ഫോര്‍മാറ്റുകളിലും കളിച്ചു വരികയാണ്. 5-6 വര്‍ഷമായി നായകനെന്ന നിലയില്‍ തുടരുന്നു. തനിക്ക് സ്വന്തമായി ഇടം നല്‍കണമെന്ന് സ്വയം തോന്നുകയാണ്. ട്വന്റി20യില്‍ ബാറ്റ്സ്മാനായി തുടരാനാണ് താത്പര്യമെന്നും വിരാട് വിശദീകരിച്ചിരുന്നു.

      2013 മുതല്‍ ബാംഗ്ലൂര്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനാണ് കോഹ്ലി. ഇതുവരെയും ടീമിന് കിരീടം നല്‍കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. ജോലിഭാരം കൂടുന്നതിനാലാണ് ക്യാപ്റ്റന്‍ സ്ഥാനത്ത് മാറുന്നതെന്ന് കോഹ്ലി വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ഏകദിന, ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി തുടരും. അതേസമയം ഐപിഎലില്‍ കോഹ്ലിയുടെ നേതൃത്വത്തില്‍ ബാംഗ്ലൂര്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബാംഗ്ലൂര്‍ ടീം ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്. ഏഴ് മത്സരം പൂര്‍ത്തിയായപ്പോള്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് ബാംഗ്ലൂര്‍.

      ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരം ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഈ വാര്‍ത്തകള്‍ക്കു പിന്നാലെ കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനമൊഴിയുകയാണെങ്കില്‍ ആര്‍സിബിയെ ആരു നയിക്കുമെന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ തുടങ്ങിക്കഴിഞ്ഞു.

      എബി ഡിവില്ലിയേഴ്സ്, ഗ്ലെന്‍ മാക്സ്വെല്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരെയാണ് ആരാധകര്‍ പിന്തുണയ്ക്കുന്നത്. ഇതില്‍ എബി ഡിയ്ക്കു തന്നെയാണ് ഭൂരിപക്ഷം പേരുടെയും പിന്തുണ. 2011 മുതല്‍ ആര്‍സിബിക്കൊപ്പമുള്ള താരമാണ് എബിഡി ടീമിനെ ഒറ്റയ്ക്ക് ജയത്തിലേക്ക് നയിക്കാന്‍ കഴിയുന്ന താരവുമാണ്. കൂടാതെ ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനെന്ന പരിഗണനയും താരത്തിന് ലഭിക്കും.
      Published by:Sarath Mohanan
      First published:
      )}