11.5 കോടിയുടെ താരത്തെ ഒഴിവാക്കിയതെന്തിന് തുറന്ന് പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സ്

News18 Malayalam
Updated: November 17, 2018, 12:22 PM IST
11.5 കോടിയുടെ താരത്തെ ഒഴിവാക്കിയതെന്തിന് തുറന്ന് പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സ്
  • Share this:
ജയ്പൂര്‍: കഴിഞ്ഞ സീസണിലേക്കുള്ള ഐപിഎല്‍ ലേലം കഴിഞ്ഞപ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയത് ജയദേവ് ഉനദ്കട്ടിന് ലഭിച്ച ലേലത്തുകയായിരുന്നു. 11.5 കോടി നല്‍കിയായിരുന്നു രാജസ്ഥാന്‍ ഈ ബൗളറെ സ്വന്തമാക്കിയത്. എന്നാല്‍ 2019 ലേക്ക് നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോള്‍ ഉനദ്കടിനെ ടീം ഒഴിവാക്കിയിരിക്കുകയാണ്.

2017 സീസണില്‍ പൂനെയ്ക്ക് വേണ്ടി കാഴ്ചവെച്ച തകര്‍പ്പന്‍ പ്രകടനമായിരുന്നു 2018 സീസണില്‍ താരത്തിന്റെ മൂല്യം ഉയര്‍ത്തിയതെങ്കില്‍ കഴിഞ്ഞ സീസണില്‍ ആ പ്രകടനം ആവര്‍ത്തിക്കാന്‍ ഉനദ്കടിന് കഴിഞ്ഞിരുന്നില്ല.

കോടികള്‍ മുടക്കി സ്വന്തമാക്കിയ താരം പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താത്തതാണ് പുറത്തേക്കുള്ള വഴി തുറന്നതെന്ന വിമര്‍ശനങ്ങള്‍ ഉയരുമ്പോഴാണ് ഉനദ്കടിനെ പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കി ടീം അധികൃതര്‍ രംഗത്തെത്തിയത്.

ടീമില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ കോഹ്‌ലിക്ക് മെസേജുമായി മക്കല്ലം

ടീമിന്റെ ബാലന്‍സിങ്ങ് മുന്‍ നിര്‍ത്തിയാണ് അംഗങ്ങളെ നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്തതെന്നാണ് ടീം അധികൃതര്‍ നല്‍കുന്ന വിശദീകരണം. കഴിഞ്ഞ സീസണില്‍ ലഭിച്ച ഉയര്‍ന്ന പ്രതിഫല തുക താരത്തെ സമ്മര്‍ദ്ദത്തിനടിമയാക്കിയെന്നും അവര്‍ പറയുന്നു.

'ജയദേവിന്റെ സംഭവാനകള്‍ പരിശോധിക്കുമ്പോള്‍ അദ്ദേഹം വളരെയധികം സമ്മര്‍ദ്ദത്തിനടിപ്പെട്ടിരുന്നെന്നാണ് മനസിലാകുന്നത്. ഓരോ നിമിഷവും ലേലത്തിലെ ഉയര്‍ന്ന തുക അയാളുടെ പ്രകടനത്തെ ബാധിച്ചിരുന്നു. അദ്ദേഹത്തെ കരാറില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ഞങ്ങള്‍ കരുതുന്നത്' രാജസ്ഥാന്‍ റോയല്‍സ് അധികൃതര്‍ പറയുന്നു.

First published: November 17, 2018, 12:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading