• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സലാ രക്ഷകനായില്ല; റഷ്യ പ്രീ ക്വാർട്ടറിൽ


Updated: June 20, 2018, 7:22 AM IST
സലാ രക്ഷകനായില്ല; റഷ്യ പ്രീ ക്വാർട്ടറിൽ

Updated: June 20, 2018, 7:22 AM IST
മോസ്‌കോ: ലോകകപ്പില്‍ ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് റഷ്യ പ്രീ ക്വാർട്ടറിൽ. രണ്ടാം പകുതിയിലായിരുന്നു നാലു ഗോളും പിറന്നത്. റഷ്യയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. റഷ്യ്ക്കായി ചെറിഷേവ്, സ്യൂബ എന്നിവർ ഗോളുകൾ നേടി. ഒരെണ്ണം സെൽഫ് ഗോളായിരുന്നു. സലായാണ് ഈജിപ്തിന്റെ ആശ്വാസഗോൾ നേടിയത്.

ഗോൾരഹിതമായിരുന്നു ആദ്യപകുതി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സെല്‍ഫ് ഗോളിലൂടെ റഷ്യ മുന്നിലെത്തി.47-ാം മിനുറ്റില്‍ റഷ്യയുടെ സോബ്‌നിന്‍റെ ഷോട്ട് തടയാന്‍ ശ്രമിച്ച ഈജിപ്ത് താരം ഫാത്തിയുടെ കാലില്‍ തട്ടി പന്ത് ഗോള്‍ പോസ്റ്റിലെത്തി. പിന്നീട് ഗോൾമഴയായിരുന്നു. 59-ാം മിനുറ്റില്‍ ചെറിഷേവ് വലകുലുക്കി. ഈ ലോകകപ്പില്‍ ചെറിഷേവിന്‍റെ മൂന്നാം ഗോള്‍. ഇതോടെ ടോപ് സ്കോറര്‍മാരുടെ പട്ടികയിൽ അദ്ദേഹം പോര്‍ച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോയ്ക്കൊപ്പമെത്തി. മൂന്നു മിനിട്ടിനകം സ്യൂബയും ഗോൾ കണ്ടെത്തി. ഈ ലോകകപ്പില്‍ സ്യൂബയുടെ രണ്ടാം ഗോളായിരുന്നു. 73-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ സലാ ആശ്വാസഗോൾ കണ്ടെത്തി. സലായെ ബോക്സിൽ വീഴ്ത്തിയതിന് 'വാര്‍' ഉപയോഗിച്ച് റഫറി പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത സലായ്ക്ക് പിഴച്ചില്ല.

 
First published: June 20, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍