• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

റഷ്യൻ വസന്തം; സ്പെയിനിനെ അട്ടിമറിച്ചു


Updated: July 1, 2018, 10:43 PM IST
റഷ്യൻ വസന്തം; സ്പെയിനിനെ അട്ടിമറിച്ചു

Updated: July 1, 2018, 10:43 PM IST
മോസ്കോ: ഒടുവിൽ അത് സംഭവിച്ചു. കരുത്തരായ സ്പെയിനിനെ ആതിഥേയരായ റഷ്യ അട്ടിമറിച്ചു. അതും ഈ ലോകകപ്പിലെ ആദ്യ പെനാൽ‌റ്റി ഷൂട്ടൗട്ടിൽ.
പെനാല്‍റ്റി ഷൂട്ടൗട്ടിന്റെ ആവേശവും അനിശ്ചിതത്വവും നിറഞ്ഞു നിന്ന മത്സരത്തിനൊടുവില്‍ റഷ്യ നേടിയത് ചരിത്രവിജയം.

ഷൂട്ടൗട്ടില്‍ 4-3നാണ് റഷ്യന്‍ ജയം. ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്തത് സ്‌പെയിന്‍. ആന്ദ്രെ ഇനിയെസ്റ്റയ്ക്ക് പിഴച്ചില്ല. സ്‌പെയിന്‍ 1-0. റഷ്യയുടെ ആദ്യ കിക്കെടുത്ത സ്‌മോലോവും പന്ത് വലയില്‍ എത്തിച്ചതോടെ 1-1. ജൊർഡ് പിക്വെയായിരുന്നു സ്‌പെയിന്റെ രണ്ടാമത്തെ കിക്കെടുത്തത്. ഗോളിയെ അനായാസം മറികടക്കാന്‍ പിക്വെയ്ക്കായി. 2-1.

റഷ്യക്കായി സെർഗി ഇഗ്നാസെവിച്ചും ലക്ഷ്യം കണ്ടതോടെ 2-2 സ്‌കോര്‍. എന്നാല്‍ കോക്കേയുടെ ഉന്നം തെറ്റിയതോടെ സ്‌പെയിന്‍ പ്രതിരോധത്തിലായി. തൊട്ടുപിന്നാലെ അലക്സാണ്ടർ ഗോലോവിന്‍ ലക്ഷ്യം കണ്ടതോടെ റഷ്യ 3-2. അവസാന കിക്കെടുത്ത ഇയാഗോ ആസ്പാസും ലക്ഷ്യം കാണാതിരുന്നതോടെ റഷ്യ 4-3ന് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്.

ആദ്യ മിനിറ്റുകളില്‍ കാര്യമായ നീക്കങ്ങളൊന്നും കണ്ടില്ല. എന്നാല്‍ 11ാം മിനിറ്റില്‍ ആതിഥേയര്‍ക്ക് കണ്ണുനീര്‍ സമ്മാനിച്ച് ഇഗ്നാഷെവിച്ചിന്റെ വക സെല്‍ഫ് ഗോള്‍. ഒരു ഗോളിന് പിന്നിലായെങ്കിലും തങ്ങള്‍ക്കാവുംവിധം റഷ്യക്കാര്‍ പൊരുതി. 41ാം മിനിറ്റിൽ വീണുകിട്ടിയ പെനാൽറ്റി റഷ്യ ഗോളാക്കി.
Loading...
രണ്ടാം പകുതിയില്‍ സമനിലപ്പൂട്ടു പൊട്ടിക്കാന്‍ ഇരുകൂട്ടരും തുടക്കത്തിലേ ശ്രമിച്ചതോടെ കളി കുറച്ചു ജീവന്‍ വച്ചു. അന്‍പത്തൊമ്പതാം മിനിറ്റില്‍ കോസ്റ്റയ്ക്ക് ലഭിച്ച അവസരം പക്ഷേ പാഴായി. സൂപ്പര്‍ താരം ചെറിഷേവിനെ അറുപത്തൊന്നാം മിനിറ്റില്‍ കോച്ച് കളത്തിലിറക്കിയതോടെ റഷ്യന്‍ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജമായി. എണ്‍പത്തിയഞ്ചാം മിനിറ്റില്‍ മികച്ചൊരു അവസരം സ്‌പെയിനിന് ലഭിച്ചു. ഇനിയെസ്റ്റയുടെ ഷോട്ട് ഗോളി തട്ടിയകറ്റുകയായിരുന്നു. അധികസമയത്തും വലകുലുക്കാന്‍ സാധിക്കാതിരുന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
First published: July 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍