നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ബുള്ളറ്റ് ഷോട്ടുകൾ തടുത്ത 'കളിയിലെ കേമന്' എ കെ 47 സമ്മാനം

  ബുള്ളറ്റ് ഷോട്ടുകൾ തടുത്ത 'കളിയിലെ കേമന്' എ കെ 47 സമ്മാനം

  ഡ്രസ്സിങ് റൂമിൽ വെച്ച് ടീം ക്യാപ്റ്റനാണ് താരത്തിന് എ കെ 47 സമ്മാനിച്ചത്

  • News18
  • Last Updated :
  • Share this:
   മോസ്കോ: ഒന്നും രണ്ടുമല്ല, 36 ബുള്ളറ്റ് ഷോട്ടുകളാണ് സവേലി കൊനോനോവെന്ന റഷ്യൻ‌ ഐസ് ഹോക്കി ഗോൾകീപ്പർ ലീഗ് മത്സരത്തിനിടെ തടുത്തിട്ടത്. ഇതോടെ ആവേശത്തിലായ മാനേജ്മെന്റ് ഒന്നും നോക്കിയില്ല. ബുള്ളറ്റ് ഷോട്ടുകൾ തടുക്കുന്ന ഗോളിക്ക് ഒന്നാന്തരം സമ്മാനവും നൽകി. എ കെ 47 തോക്കാണ് ഗോളിക്ക് സമ്മാനമായി നൽകിയത്. കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട താരത്തിന് ഡ്രസ്സിങ് റൂമിൽ വെച്ച് ടീം ക്യാപ്റ്റൻ തോക്ക് സമ്മാനിച്ചു.

   വടക്കേ അമേരിക്കയിലെ ഐസ് ഹോക്കി ലീഗായ നാഷണൽ ഹോക്കി ലീഗിലെ ഇസ്താൽ ഇഷേവ്സ്ക് ടീം ഗോളിയാണ് സാവേലി. ചെൽമെറ്റിനെതിരായ മത്സരത്തിലാണ് താരം മികച്ച പ്രകടനവുമായി ടീമിനെ വിജയിപ്പിച്ചത്. തുടർന്നാണ് വിചിത്രമായ സമ്മാനം ലഭിച്ചതും. ഇത് യഥാർഥ തോക്കാണോ അതോ തോക്കിന്റെ മാതൃകയാണോ എന്ന കാര്യം അധികൃതർ പുറത്തുവിട്ടിട്ടില്ല.

   നാഷണൽ ഹോക്കി ലീഗ് ഇതുപോലെ വിചിത്രമായ സമ്മാനങ്ങൾ ലഭിക്കുന്നതില്‍ പേരുകേട്ടതാണ്. കരോലനി ഹരിക്കേൻ‌സ് ടീം മുൻപ് അവരുടെ താരത്തിന് മഴുവാണ് സമ്മാനമായി നൽകിയത്.

   First published:
   )}