• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

വിമർശനങ്ങളുടെ കുരിശിലേറ്റപ്പെട്ട ഫുട്ബോൾ മിശിഹയ്ക്ക് ഉയിർപ്പ്


Updated: June 27, 2018, 9:30 AM IST
വിമർശനങ്ങളുടെ കുരിശിലേറ്റപ്പെട്ട ഫുട്ബോൾ മിശിഹയ്ക്ക് ഉയിർപ്പ്

Updated: June 27, 2018, 9:30 AM IST
കഴിഞ്ഞ വ്യാഴാഴ്ചയാണ് അർജന്റീന ക്രൊയേഷ്യയോട് ദയനീയമായി തോറ്റത്. ആരാധകർക്ക് പിറ്റേന്ന് ദുഃഖവെള്ളി ആയിരുന്നു അക്ഷരാർത്ഥത്തിൽ. വിമർശനങ്ങളുടെ കുരിശിലേറ്റപ്പെട്ട ഫുട്ബോൾ മിശിഹയ്ക്ക് ഉയിർപ്പ് അനിവാര്യമായിരുന്നു. അതിന് സെന്റ് പീറ്റേഴ്സ് ബർഗ് വേദിയായി. ആ കളിയെക്കുറിച്ചല്ലാതെ മറ്റെന്തിനെക്കുറിച്ച് എഴുതാനാണ്.

തോൽവിയല്ല, ഒരു സമനില പോലും ലോകകപ്പിൽ നിന്ന് പുറത്താക്കുമെന്ന സ്ഥിതി. ഗോളടി ശീലമാക്കിയ മെസിയുടെ കാലുകൾ റഷ്യയിൽ ലക്ഷ്യം കണ്ടിട്ടില്ല. വിജയത്തിൽ കുറഞ്ഞതൊന്നും മതിയാകുമായിരുന്നില്ല. അപരിചിതരായ 11 പേരായിരുന്നില്ല അർജന്റീന ഇന്നലെ. മധ്യ നിരയിൽ ചില്ലറ പ്രശ്നങ്ങൾ ഉള്ളപ്പോഴും ഒരു ടീമായി കളിച്ചു. നൈജീരിയയുടെ അതിവേഗ ഫുട്ബോളിനെ വരുതിയിലാക്കാൻ പന്ത് സൂക്ഷിച്ച് ചെറിയ പാസുകൾ കൈമാറി കളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്ന രീതി ഫലപ്രദമായി നടപ്പാക്കി.



പതിനാലാം മിനിറ്റിൽ റഷ്യൻ ലോകകപ്പിലെ മെസിയുടെ ആദ്യ ഗോൾ പിറന്നു. ബനേഗയുടെ പന്ത് തുട കൊണ്ട് തടഞ്ഞ്, നിലത്ത് വീഴും മുമ്പ് ഒന്ന് തട്ടി വലത് കാൽ കൊണ്ടായിരുന്നു വലയിൽ നിക്ഷേപിച്ചത്‌. വല്ലപ്പോഴും മാത്രം കാണുന്ന ഒരു വലങ്കാലൻ ഷോട്ട്. സൈഡ് ലൈനിൽ മുട്ടുകുത്തി, കൈകൾ ആകാശത്തേക്കുയർത്തി നന്ദി പറയുന്ന മെസി.അടുത്ത ഫ്രെയിമിൽ അതേ ആകാശത്തേക്ക് നോക്കി നന്ദി പറയുന്ന മാന്ത്രികൻ മറഡോണ.ഈ ലോകകപ്പിലെ സുന്ദര കാഴ്ചകളിൽ ഒന്ന്. ആദ്യ ഗോളിന് തൊട്ടു പിന്നാലെ നൈജീരിയയുടെ സൈഡ് പോസ്റ്റിൽ ഇടിച്ച ആ ഫ്രീ കിക്ക്. ആദ്യ പകുതിയിലെ കാഴ്ചകൾ ഇങ്ങനൊക്കെ തീർന്നു.

രണ്ടാം പകുതി ചൂടായി വന്നപ്പൊഴേക്കും നൈജീരിയയുടെ പെനാൽറ്റി പിറന്നു. പിക്നിക് പോകുന്ന മൂഡിലായിരുന്നു പെനാൽറ്റിയെടുത്ത മനുഷ്യൻ എന്ന് തോന്നുന്നു. അത്ര ലളിതവും സുന്ദരവുമായ ഒരു പെനാൽറ്റി. ഒരു സമനിലയിൽ കാര്യങ്ങൾ അവസാനിച്ചാൽ പോലും പ്രീ ക്വാർട്ടറിലേക്ക് ടിക്കറ്റെടുക്കാം എന്നുള്ളത് കൊണ്ട് നൈജീരിയ പ്രതിരോധമങ്ങ് കടുപ്പിച്ചു. ഗോൺസാലോ ഹിഗ്വെയ്ൻ പാഴാക്കിയ രണ്ട് അവസരങ്ങൾ, ഒരു ജയം പോലുമില്ലാതെ അർജന്റീന ലോകപ്പിൽ നിന്ന് പുറത്തേക്കെന്ന് ഉറപ്പിച്ച് നിരാശയുടെ പടുകുഴിയിലേക്ക് വീഴുമ്പോഴാണ് വലം കാലൻ ബുള്ളറ്റുമായി റോ ഹോ വരുന്നത്.

ഗോളടിച്ചോടിയ റോ ഹോയുടെ ചുമലിലേക്ക് ചാടിക്കയറുന്ന മെസി, ക്യാമറ വീണ്ടും മറഡോണയിലേക്ക്. സന്തോഷം നിറഞ്ഞ ആ മുഖത്തേക്ക്.ആയുസ് നീട്ടിക്കിട്ടിയ മെസിയും സംഘവും ചെന്ന് പെടുന്നത് ഫ്രാൻസിന് മുന്നിലേക്കാണ്. അവിടെ ഈ കളിയൊന്നും മതിയാകുമെന്ന് തോന്നുന്നില്ല. ഒരു കാര്യം പറയാതെ വയ്യ... ഗൊൺസാലോ ഹിഗ്വെയ്ൻ ഒരധികപ്പറ്റാണ് ആ ടീമിൽ.

 
First published: June 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626