• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

സ്വിസ് ലോക്കറിൽ കുടുങ്ങി കാനറി പക്ഷികൾ


Updated: June 21, 2018, 10:50 AM IST
സ്വിസ് ലോക്കറിൽ കുടുങ്ങി കാനറി പക്ഷികൾ

Updated: June 21, 2018, 10:50 AM IST
കാനറികള്‍ സ്വിസ് ബാങ്കില്‍ ഒരു ഗോള്‍ നിക്ഷേപിച്ചു.. സ്വിസ്റ്റ്‌സര്‍ലന്‍ഡ് അത് തിരിച്ച് കൊടുത്തു. ഫിലിപ്പ് കുടീന്യോയുടെ മാസ്മരിക ഗോളും നെയ്മറുടെ വീഴ്ച്ചകളും അല്ലാതെ കാര്യമായി ഒന്നും അവശേഷിപ്പിക്കാത്ത മത്സരം.ബ്രസീലിനോട് സ്വിസ് കട്ടയ്ക്ക് നിന്നെന്ന് ബോള്‍ പൊസെഷനടക്കമുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.

പന്ത് ഇരു പകുതികളിലേക്കും പാഞ്ഞു.. നെയ്മര്‍ നിറം മങ്ങിപ്പോയി. അവസാന നിമിഷങ്ങളില്‍ പരമാവധി ശ്രമിച്ചിട്ടും ജയിച്ച് തുടങ്ങാന്‍ ബ്രസീലിനെ സ്വിസ്റ്റ്‌സര്‍ലന്‍ഡ് വിട്ടില്ല. കുട്ടീന്യോയുടെ ഗോള്‍ ഈ ലോകകപ്പിലെ മികച്ച ഗോളുകളുടെ പട്ടികയില്‍ ഉണ്ടാകും. പന്ത് പോസ്റ്റിനെ തേടിച്ചെന്ന ഉഗ്രന്‍ കാഴ്ച്ച.

മൊത്തത്തില്‍ വമ്പന്മാര്‍ക്ക് എട്ടിന്റെ പണി കിട്ടുകയാണ് പുട്ടിന്റെ റഷ്യയില്‍. അര്‍ജന്റീനയും ബ്രസീലും സമനിലക്കുരുക്കില്‍ വീണപ്പോള്‍ സാക്ഷാല്‍ ജര്‍മ്മനിയെ മെക്‌സിക്കോ വീഴ്ത്തിയത് ആവേശത്തോടെ കണ്ടിരുന്നു. സൂപ്പര്‍ താരങ്ങനുടെ ആറാട്ടാണ് ജര്‍മ്മന്‍ ടീമില്‍. ഇന്നലെ ഒരു സൂപ്പര്‍ താരത്തേയും നിലം തൊടാന്‍ മെക്‌സിക്കോ സമ്മതിച്ചില്ല.

ആക്രമിക്കുമ്പോള്‍ ഒരുമിച്ച് ആക്രമിച്ചും പ്രതിരോധിക്കുമ്പോള്‍ ഒരുമിച്ച് പ്രതിരോധിച്ചും മെക്‌സിക്കോ കസറി. കിട്ടിയ അവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ ജര്‍മ്മനിയെ മുക്കാന്‍ മെക്‌സിക്കോയ്ക്ക് കഴിഞ്ഞേനേ. ഒരു നിമിഷം പോലും ബോറടിക്കാത്ത ഉശിരന്‍ കളി.

ഒക്കാവോ ആണോ ഒച്ചാവോ ആണോ അതോ ഇനി വേറെ വല്ലതുമാണോ എന്ന് എനിക്കറിയില്ല. ഒന്നറിയാം, ആ മെക്‌സിക്കന്‍ ഗോളി .. അളിയനൊരു ഐറ്റമാണ് .. ബ്രസീല്‍ ലോകകപ്പിലും അയാളത് തെളിയിച്ചതാണ്.
First published: June 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626