നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • SA vs IND | ഔട്ടോ, നോട്ട് ഔട്ടോ; വാൻ ഡർ ദസ്സന്റെ ക്യാച്ചിനെ ചൊല്ലി വിവാദം; വീഡിയോ

    SA vs IND | ഔട്ടോ, നോട്ട് ഔട്ടോ; വാൻ ഡർ ദസ്സന്റെ ക്യാച്ചിനെ ചൊല്ലി വിവാദം; വീഡിയോ

    രണ്ടാം ദിനത്തിൽ ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് ഷാർദുൽ എറിഞ്ഞ ഓവറിലായിരുന്നു വാന്‍ ഡെര്‍ ദസ്സൻ പുറത്തായത്.

    Image: Twitter

    Image: Twitter

    • Share this:
      ദക്ഷിണാഫ്രിക്കയും ഇന്ത്യയും (SA vs IND) തമ്മിലുള്ള ടെസ്റ്റ് പരമ്പരയിൽ വാണ്ടറേഴ്‌സിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഷാർദുൽ ഠാക്കൂറിന്‍റെ (Shardul Thakur) പന്തില്‍ റാസി വാന്‍ ഡെര്‍ ദസ്സനെ (Rassie van der Dussen) പുറത്താക്കാന്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ പന്ത് (Rishabh Pant) എടുത്ത ക്യാച്ചിനെച്ചൊല്ലി വിവാദം.

      രണ്ടാം ദിനത്തിൽ ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് ഷാർദുൽ എറിഞ്ഞ ഓവറിലായിരുന്നു വാന്‍ ഡെര്‍ ദസ്സൻ പുറത്തായത്. ദക്ഷിണാഫ്രിക്കൻ താരത്തിന്റെ ബാറ്റിൽ നിന്നും ഇൻസൈഡ് എഡ്ജ് ആയി വിക്കറ്റിന് പിന്നിലേക്ക് പോയ പന്തിനെ ഋഷഭ് പന്ത് മുന്നോട്ടാഞ്ഞ് കൈകളിൽ ഒതുക്കുകയായിരുന്നു. ഇന്ത്യൻ താരങ്ങൾ അപ്പീല്‍ ചെയ്ത ഉടനെ തന്നെ ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കുകയും വാന്‍ ഡെര്‍ ദസ്സൻ അമ്പയറുടെ തീരുമാനം റിവ്യൂ ചെയ്യാതെ മടങ്ങുകയും ചെയ്തു. 17 പന്തുകളിൽ നിന്നും ഒരു റൺ മാത്രമാണ് താരത്തിന് നേടാൻ കഴിഞ്ഞത്.

      എന്നാല്‍ പീന്നീട് വിക്കറ്റിന്റെ റീപ്ലേ ടിവിയിൽ കാണിച്ചപ്പോൾ ഋഷഭ് പന്ത് ക്യാച്ചെടുക്കുന്നതിന് മുമ്പ് പന്ത് നിലത്തുകുത്തിയിരുന്നതായി കാണുകയും ഇത് വിവാദത്തിന് വഴിവെക്കുകയുമായിരുന്നു. മുന്നിൽ നിന്നുമുള്ള റീപ്ലേകളിൽ പന്ത് നിലത്തുകുത്തിയതായി വ്യക്തമാകുന്നുണ്ടായിരുന്നു. അതേസമയം, സൈഡിൽ നിന്നുമുള്ള റീപ്ലേകളിൽ പന്ത് നേരെ ഋഷഭിന്റെ കൈകളിലേക്ക് പോകുന്നതുമായാണ് കാണുന്നുണ്ടായിരുന്നത്.


      റീപ്ലേകളിൽ പന്ത് നിലത്തുകുത്തിയെന്നത് വ്യക്തമായതോടെ ഉച്ചഭക്ഷണത്തിന്റെ ഇടവേളയില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറും ടീം മാനേജറും അമ്പയര്‍മാരുടെ റൂമിലെത്തി സംസാരിച്ചു. എന്നാല്‍ പന്ത് നിലത്ത് കുത്തിയ കാര്യം വ്യക്തമായി പറയാനാവാത്തതിനാല്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം നിലനിര്‍ത്താന്‍ തേർഡ് അമ്പയറും തീരുമാനിക്കുകയായിരുന്നു. ഇതോടെ വാന്‍ ഡ‍ര്‍ ദസ്സൻ ഉച്ചഭക്ഷണത്തിന് ശേഷം വീണ്ടും ബാറ്റിംഗിനിറങ്ങാനുള്ള സാധ്യത അവസാനിക്കുകയായിരുന്നു. പന്ത് നിലത്തു കുത്തിയെന്ന് വ്യക്തമായിരുന്നെങ്കിൽ ദക്ഷിണാഫ്രിക്കൻ താരത്തെ തിരിച്ചു വിളിക്കാന്‍ ഫീല്‍ഡിംഗ് ക്യാപ്റ്റനായ കെ എല്‍ രാഹുലിന് തേര്‍ഡ‍് അമ്പയര്‍ അവസരം നല്‍കുമായിരുന്നു.

      ദക്ഷിണാഫ്രിക്കൻ താരത്തിന്റെ പുറത്താകൽ ക്രിക്കറ്റ് ലോകത്ത് വലിയ സംവാദത്തിനാണ് വഴിതുറന്നത്. പന്ത് നിലത്ത് കുത്തിയോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലാതിരുന്നതിനാൽ ഫീൽഡ് അമ്പയറുടെ തീരുമാനം തന്നെ നിലനിൽക്കുമെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ അഭിപ്രായപ്പെട്ടു.

      അതേസമയം, രണ്ടാം ദിനത്തിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 228 റൺസിന് പുറത്തായി. ഒന്നാം ഇന്നിങ്സിൽ 26 റൺസിന്റെ ലീഡാണ് ദക്ഷിണാഫ്രിക്ക നേടിയിട്ടുള്ളത്. കീഗൻ പീറ്റേഴ്‌സന്റെയും (62) തെംബ ബവുമയുടെയും (51) അർധസെഞ്ചുറികളുടെ കരുത്തിൽ മുന്നോട്ട് കുതിക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയെ ഷാർദുൽ ഠാക്കൂറിന്റെ തകർപ്പൻ ബൗളിംഗ് പ്രകടനത്തിലൂടെയാണ് ഇന്ത്യ പിടിച്ചുകെട്ടിയത്. 17.5 ഓവറിൽ 61 റൺസ് വഴങ്ങിയ ഷാർദുൽ ഏഴ് വിക്കറ്റുകളാണ്‌ വീഴ്ത്തിയത്.
      Published by:Naveen
      First published:
      )}