ജൊഹാനസ്ബർഗ്: വാണ്ടറേഴ്‌സിലെ പച്ചപ്പുൽ മൈതാനത്ത് മീഡിയം പേസ് പന്തുകൾ കൊണ്ട് ഇന്ത്യയുടെ 'വണ്ടർ ബോയ്' ആയി ഇന്ത്യൻ താരം ഷാർദുൽ ഠാക്കൂർ (Shardul Thakur). ദക്ഷിണാഫ്രിക്കയും ഇന്ത്യയും (SA vs IND) തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയുടെ ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യയുടെ മീഡിയം പേസർക്ക് സ്വന്തമായത് ഒരുപിടി റെക്കോർഡുകൾ.
ഇന്ത്യയുടെ സ്ട്രൈക്ക് ബൗളർമാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമൊക്കെ വിക്കറ്റുകൾ നേടാൻ ബുദ്ധിമുട്ടിയിടത്താണ് ഷാർദുൽ ദക്ഷിണാഫ്രിക്കയെ ഒറ്റക്ക് എറിഞ്ഞു വീഴ്ത്തിയത്. മത്സരത്തിലെ പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമെന്ന റെക്കോര്‍ഡും താരം സ്വന്തം പേരിലാക്കി.
വാണ്ടറേഴ്‌സ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒന്നാം ഇന്നിങ്സിൽ 17.5 ഓവറിൽ 61 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ ഷാർദുൽ 2015-2016ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാഗ്പൂരില്‍ നടന്ന ടെസ്റ്റിൽ 66 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റെടുത്ത ആര്‍ അശ്വിന്‍റെ റെക്കോര്‍ഡാണ് മറികടന്നത്.
Also read-
SA vs IND | ഷാർദുലിന്റെ 'മീഡിയം പേസിൽ' കടപുഴകി ദക്ഷിണാഫ്രിക്ക; വാണ്ടറേഴ്‌സിൽ പിടിവിടാതെ ഇന്ത്യദക്ഷിണാഫ്രിക്കയില് ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം എന്ന റെക്കോർഡ് കൂടി താരം സ്വന്തം പേരിലാക്കി. 1992-93ല്‍ ജൊഹാനസ്ബര്‍ഗില്‍ അനില്‍ കുംബ്ലെ(53-6), 2001-2002ല്‍ പോര്‍ട്ട് എലിസബത്തില്‍ ജവഗല്‍ ശ്രീനാഥ്(76-6), 2013-2014 ഡര്‍ബനില്‍ രവീന്ദ്ര ജഡേജ(138-6) എന്നിവയാണ് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച ബൗളിംഗ് പ്രകടനങ്ങള്‍.
ഇതുകൂടാതെ, വാണ്ടറേഴ്സില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിന് ഇംഗ്ലീഷ് താരം മാത്യു ഹൊഗാര്‍ഡിന്‍റെ പേരിലുണ്ടായിരുന്ന റെക്കോർഡിന് ഒപ്പമെത്താനും ഇന്നത്തെ പ്രകടനത്തോടെ ഷാർദുലിനായി. 2004-2005ല്‍ ഹൊഗാര്‍ഡ് 61 റണ്‍സ് വഴങ്ങിക്കൊണ്ടായിരുന്നു ഏഴ് വിക്കറ്റെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.