നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • SA vs IND | വാണ്ടറേഴ്‌സിൽ ഇന്ത്യക്കെതിരെ ജയം; ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തമായത് ഒരുപിടി റെക്കോർഡുകൾ

    SA vs IND | വാണ്ടറേഴ്‌സിൽ ഇന്ത്യക്കെതിരെ ജയം; ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തമായത് ഒരുപിടി റെക്കോർഡുകൾ

    ഇന്ത്യ ഉയർത്തിയ 240 റൺസ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് ബാക്കി നിർത്തിയാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. ഇതോടെ പരമ്പരയിൽ (1-1) ഒപ്പമെത്താനും അവർക്ക് കഴിഞ്ഞു.

    AFP Photo

    AFP Photo

    • Share this:
      വാണ്ടറേഴ്‌സ് ടെസ്റ്റിൽ (Wanderers Test) ഇന്ത്യക്കെതിരെ (SA vs IND) ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം നേടിയ ദക്ഷിണാഫ്രിക്കൻ (South Africa) ടീം സ്വന്തമാക്കിയത് ടെസ്റ്റ് ക്രിക്കറ്റിലെ ഒരുപിടി റെക്കോർഡുകൾ. മത്സരത്തിൽ ജയം നേടിയ ദക്ഷിണാഫ്രിക്ക പരമ്പരയിൽ (1-1) ഇന്ത്യക്കൊപ്പം എത്തുകയും ചെയ്തു. ഇന്ത്യ ഉയർത്തിയ 240 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ഡീൻ എൽഗാറിന്റെ (96*) (Dean Elgar) തകർപ്പൻ ബാറ്റിങ് പ്രകടനത്തിന്റെ ബലത്തിലാണ് ജയം നേടിയത്. റാസ്സി വാന്‍ഡര്‍ ദസ്സൻ (40) (Rassie Wan der Dussen), തെംബാ ബാവുമ (23*) (Temba Bavuma) എന്നിവരും ദക്ഷിണാഫ്രിക്കൻ ജയത്തിലേക്ക് നിർണായക സംഭവനകൾ നൽകി.

      വാണ്ടറേഴ്‌സിൽ ഇന്ത്യ മുന്നോട്ട് വെച്ച ലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചതോടെ ഇന്ത്യക്കെതിരെ ഒരു ടീം പിന്തുടർന്ന് നേടുന്ന ഏറ്റവും വലിയ മൂന്നാമത്തെ സ്കോർ എന്ന റെക്കോർഡാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. 1977-78 പെര്‍ത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ 339 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതാണ് പട്ടികയിലെ മുൻപന്തിയിൽ നിൽക്കുന്നത്. 1987-88ല്‍ ഡൽഹിയിൽ 276 റണ്‍സ് പിന്തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിസ് നേടിയ ജയം രണ്ടാമതും നിൽക്കുന്നു. ജൊഹന്നാസ്ബര്‍ഗ് ജയത്തോടെ ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തെത്തി. 1998-99ല്‍ വെല്ലിംഗ്ടണില്‍ 213 റൺസ് പിന്തുടർന്ന് ജയിച്ച ന്യൂസിലൻഡാണ് നാലാമത്. 2006-07ല്‍ കേപ്ടൗണില്‍ വെച്ച് 211 റണ്‍സ് മറികടന്ന ദക്ഷിണാഫ്രക്കയുടെ പ്രകടനം അഞ്ചാമതായി നിൽക്കുന്നു.

      ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ രണ്ടാം ഇന്നിങ്സിൽ വിജയകരമായി പിന്തുടർന്ന് നേടിയെടുത്ത മൂന്നാമത്തെ വലിയ ലക്ഷ്യം എന്ന റെക്കോർഡ് കൂടി ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. 2001-02ല്‍ ഡര്‍ബനില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ആദ്യത്തേത്. 1905-06ല്‍ ഇംഗ്ലണ്ടിനെതിരെ 264 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചത് രണ്ടാം സ്ഥാനത്തുണ്ട്. ഇപ്പോള്‍ വാണ്ടറേഴ്‌സിലും. 2011-12ല്‍ കേപ്ടൗണില്‍ ഓസ്‌ട്രേലിയക്കെതിരെ 236 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചത് ഇതോടെ നാലാം സ്ഥാനത്തായി.

      ആദ്യ മൂന്ന് ദിനങ്ങളിൽ ബാറ്റർമാർ റൺസ് കണ്ടെത്താൻ വിഷമിച്ച പിച്ച് പക്ഷെ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിൽ അവർക്ക് അനുകൂലമായി മാറുന്ന കാഴ്ചയാണ് കണ്ടത്. പിച്ചിന്റെ ഈ തലതിരിഞ്ഞ സ്വഭാവം മുതലെടുത്ത് 96 റണ്‍സ് നേടി ദക്ഷിണാഫ്രിക്കന്‍ ജയത്തിൽ നിർണായക പങ്കുവഹിച്ച ക്യാപ്റ്റൻ എല്‍ഗാറിനും ഒരു റെക്കോർഡ് സ്വന്തമായി. ഇന്ത്യക്കെതിരെ ഒരു ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റൻ നേടുന്ന രണ്ടാമത്തെ ഉയർന്ന സ്കോർ ആണ് ഇത്. 118 റണ്‍സ് നേടിയ കെ വെസ്സല്‍സാണ് ഇക്കാര്യത്തിൽ ഒന്നാമത്.

      അതേസമയം, വാണ്ടറേഴ്‌സിൽ ദക്ഷിണാഫ്രിക്ക ജയിച്ചതോടെ 11ന് കേപ് ടൗണിൽ നടക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റ് നിർണായകമായി. ഈ മത്സരത്തിൽ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. സ്വന്തം നാട്ടിൽ പരമ്പര കൈവിടാതിരിക്കാനാകും ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നതെങ്കിൽ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇതുവരെ ടെസ്റ്റ് പരമ്പര നേടാൻ കഴിഞ്ഞിട്ടില്ല എന്ന മോശം റെക്കോർഡ് തിരുത്താൻ ഉറച്ചാകും ഇന്ത്യ ഇറങ്ങുക.
      Published by:Naveen
      First published: