നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • SA vs IND |സെഞ്ചൂറിയനിൽ പേസർമാരുടെ തേരോട്ടം; രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 174ന് പുറത്ത്; ദക്ഷിണാഫ്രിക്കയ്ക്ക് 305 റൺസ് വിജയലക്ഷ്യം

  SA vs IND |സെഞ്ചൂറിയനിൽ പേസർമാരുടെ തേരോട്ടം; രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 174ന് പുറത്ത്; ദക്ഷിണാഫ്രിക്കയ്ക്ക് 305 റൺസ് വിജയലക്ഷ്യം

  ദക്ഷിണാഫ്രിക്കൻ പേസർമാരായ മാർക്കോ യാൻസെന്റെയും കാഗിസോ റബാഡയുടെയും നാല് വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ തകർത്തത്

  Image: ICC, Twitter

  Image: ICC, Twitter

  • Share this:
   സെഞ്ചൂറിയനിലെ ടെസ്റ്റ് (Centurion Test) മത്സരത്തിൽ പേസർമാരുടെ തേരോട്ടം. നാലാം ദിനത്തിലേക്ക് കടന്ന മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ പോരാട്ടം 174 റൺസിൽ അവസാനിച്ചു. ഒന്നാം ഇന്നിങ്സിൽ നേടിയ 130 റൺസ് ലീഡിന്റെ ബലത്തിൽ ഇന്ത്യ (India) ദക്ഷിണാഫ്രിക്കയ്ക്ക് (South Africa) മുന്നിൽ 305 റൺസിന്റെ വിജയലക്ഷ്യമാണ് വെച്ച് നീട്ടിയിരിക്കുന്നത്. പേസർമാരുടെ പറുദീസയായി മാറിയ പിച്ചിൽ ഇത്രയും വലിയ ലക്ഷ്യ൦ ദക്ഷിണാഫ്രിക്ക എത്തിപ്പിടിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

   സ്കോർ– ഇന്ത്യ: 327,174; ദക്ഷിണാഫ്രിക്ക: 197

   ദക്ഷിണാഫ്രിക്കൻ പേസർമാരായ മാർക്കോ യാൻസെന്റെയും (Marco Jansen) കാഗിസോ റബാഡയുടെയും (Kagiso Rabada) നാല് വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ തകർത്തത്. ബാക്കിയുള്ള രണ്ട് വിക്കറ്റുകൾ എൻഗിഡിയും (Lungi Ngidi) സ്വന്തമാക്കി. ഇന്ത്യൻ ബാറ്റർമാർ ക്രീസിൽ നിലയുറപ്പിക്കാൻ തുടങ്ങുന്നതിന് മുൻപേ തന്നെ അവരെ ഡ്രസിങ് റൂമിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു ദക്ഷിണാഫ്രിക്കൻ ബൗളർമാർ. യുവതാരം മാർക്കോ യാൻസെൻ തുടങ്ങി വെച്ച ആക്രമണം കാഗിസോ റബാഡ ഏറ്റെടുക്കുകയായിരുന്നു. ഇവരോടൊപ്പം എൻഗിഡിയും ചേർന്നതോടെ ഇന്ത്യൻ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. 34 റൺസെടുത്ത ഋഷഭ് പന്താണ് (Rishabh Pant) ഇന്ത്യയുടെ ടോപ് സ്‌കോറർ.

   Also read- Mohammed Siraj | വിക്കറ്റ് നേട്ടം 'റൊണാൾഡോ മോഡലിൽ' ആഘോഷിച്ച് സിറാജ്; വീഡിയോ വൈറൽ

   ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് എന്ന സ്കോറിൽ നാലാം ദിനത്തിൽ പുനരാരംഭിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളിങ്ങിന് മുന്നിൽ ആടിയുലയുന്ന കാഴ്ചയാണ് കണ്ടത്. നാലാം ദിനത്തിൽ തുടക്കത്തിൽ തന്നെ ഇന്ത്യക്ക് തിരിച്ചടിയേറ്റു. നൈറ്റ് വാച്ച്മാനായി എത്തിയ ശാര്‍ദുല്‍ ഠാക്കൂറിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 26 പന്തില്‍ 10 റൺസ് നേടിയ ഷാർദുലിനെ റബാഡ വിയാൻ മൾഡറുടെ കൈകളിലേക്ക് എത്തിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ രാഹുലിനെ മടക്കി എൻഗിഡി ഇന്ത്യക്ക് അടുത്ത തിരിച്ചടി നൽകി. ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയിരുന്ന താരം രണ്ടാം ഇന്നിങ്സിൽ 74 പന്തില്‍ 23 റൺസ് നേടിയാണ് പുറത്തായത്.

   പിന്നീട് അൽപനേരം വലിയ നഷ്ടമില്ലാതെ കോഹ്‌ലിയും പൂജാരയും ചേർന്ന് ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു. മൂന്നിന് 79 എന്ന നിലയിൽ ഉച്ചഭക്ഷണത്തിന് പിരിയുകയും ചെയ്തു. എന്നാൽ ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആദ്യ പന്തിൽത്തന്നെ ക്യാപ്റ്റൻ വിരാട് കോഹ്ലി (18) പുറത്തായി. പിന്നാലെ ചേതേശ്വർ പൂജാരയെ എൻഗിഡിയും രഹാനെയെ (20) യാൻസെനും മടക്കിയതോടെ കൂറ്റൻ സ്കോർ സ്വന്തമാക്കാനുള്ള ഇന്ത്യയുടെ മോഹം പൊലിയുകയായിരുന്നു. 111 ന് ആറ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന ഋഷഭ് പന്ത് - രവിചന്ദ്രൻ അശ്വിൻ സഖ്യമാണ് കരകയറ്റിയത്‌. ഏഴാം വിക്കറ്റിൽ ഇവർ നടത്തിയ ചെറുത്തുനില്പിൽ ഇന്ത്യ സ്കോർബോർഡിലേക്ക് 35 റൺസ് കൂട്ടിച്ചേർത്തു.

   Also read- SA vs IND | ഷമിക്ക് അഞ്ച് വിക്കറ്റ്; ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ഇന്ത്യൻ പേസർമാർ; ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് 130 റൺസ് ലീഡ്

   എന്നാൽ അശ്വിനെയും (14), പിന്നാലെ പന്തിനേയും ദക്ഷിണാഫ്രിക്ക മടക്കിയതോടെ ഇന്ത്യൻ ഇന്നിങ്‌സ് പെട്ടെന്ന് അവസാനിക്കുകയായിരുന്നു. മുഹമ്മദ് ഷമി (1), ജസ്പ്രീത് ബുമ്ര (7 നോട്ടൗട്ട്), മുഹമ്മദ് സിറാജ് (0) എന്നിങ്ങനെയാണ് വാലറ്റത്തിന്റെ പ്രകടനം. മായങ്ക് അഗര്‍വാളിന്റെ വിക്കറ്റ് ഇന്ത്യക്ക് മൂന്നാം ദിനം തന്നെ നഷ്ടമായിരുന്നു. 27 റൺസ് എക്സ്ട്രാസിലൂടെ നൽകിയ ദക്ഷിണാഫ്രിക്കൻ ബൗളർമാർ ഇന്ത്യൻ ടോട്ടലിലേക്ക് 'നിർണായക സംഭാവനയാണ്' നൽകിയത്.
   Published by:Naveen
   First published: