നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • SA vs IND | വാണ്ടറേഴ്‌സ് ടെസ്റ്റിൽ കോഹ്‌ലിയില്ലാതെ ഇന്ത്യ; വിശദീകരണവുമായി കെ എൽ രാഹുൽ

    SA vs IND | വാണ്ടറേഴ്‌സ് ടെസ്റ്റിൽ കോഹ്‌ലിയില്ലാതെ ഇന്ത്യ; വിശദീകരണവുമായി കെ എൽ രാഹുൽ

    കോഹ്‌ലിക്ക് പകരം ഹനുമ വിഹാരിയാണ് ടീമിലിടം നേടിയിരിക്കുന്നത്.

    (File Photo)

    (File Photo)

    • Share this:
      ഇന്ത്യയും ദക്ഷിണാഫ്രിക്കയും (SA vs IND) തമ്മിലുള്ള ടെസ്റ്റ് പരമ്പരയിൽ ജൊഹാനസ്ബർഗിലെ (Johannesburg) വാണ്ടറേഴ്‌സിൽ (Wanderers Ground) നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ക്യാപ്റ്റൻ കോഹ്‌ലിയില്ലാതെ (Virat Kohli) മത്സരത്തിനിറങ്ങി ടീം ഇന്ത്യ (Team India). കോഹ്‌ലിയുടെ അഭാവത്തിൽ ടീമിന്റെ വൈസ് ക്യാപ്റ്റനായ കെ എൽ രാഹുലാണ് (K L Rahul) ഇന്ത്യയുടെ താത്കാലിക ക്യാപ്റ്റനായി ചുമതല ഏറ്റെടുത്തിരിക്കുന്നത്. സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റിൽ നേടിയ ചരിത്രവിജയത്തിന് ശേഷം വാണ്ടറേഴ്‌സിൽ ഇന്ത്യ ഇറങ്ങിയപ്പോൾ ഏവരും ശ്രദ്ധിച്ചത് ക്യാപ്റ്റൻ കോഹ്‌ലിയുടെ അഭാവമായിരുന്നു. വിദേശത്തെ ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടെന്ന് വിശേഷിപ്പിക്കുന്ന വാണ്ടറേഴ്‌സിൽ കോഹ്ലി എന്ത് കൊണ്ട് കളിക്കാനിറങ്ങുന്നില്ല എന്നതിന്റെ വിശദീകരണം നൽകിയിരിക്കുകയാണ് മത്സരത്തിൽ ഇന്ത്യയുടെ ക്യാപ്റ്റനായ രാഹുൽ.

      പുറംവേദനയെ തുടർന്നാണ് കോഹ്ലി രണ്ടാം ടെസ്റ്റിൽ കളിക്കാത്തത് എന്നാണ് രാഹുൽ പറഞ്ഞത്. "പുറംവേദന അലട്ടുന്നതിനാൽ നിർഭാഗ്യവശാൽ വിരാടിന് ഈ മത്സരം നഷ്ടമായിരിക്കുകയാണ്. അടുത്ത ടെസ്റ്റിന് മുൻപ് തന്നെ അദ്ദേഹം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു." - ടോസിന് ശേഷം ബാറ്റിംഗ് തിരഞ്ഞെടുത്ത് കൊണ്ട് രാഹുൽ പറഞ്ഞു.

      കോഹ്‌ലിക്ക് പകരം ഹനുമ വിഹാരിയാണ് ടീമിലിടം നേടിയിരിക്കുന്നത്. അതേസമയം, ഇന്നത്തെ ടെസ്റ്റ് പരിക്ക് മൂലം നഷ്ടമായതോടെ കോഹ്‌ലിക്ക് തന്റെ 100-ാ൦ ടെസ്റ്റ് മത്സരത്തിനായി അല്പം കൂടി കാത്തിരിക്കേണ്ടി വരും. ഇന്നത്തെ മത്സരം കളിച്ചിരുന്നെങ്കിൽ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് താരത്തിന്റെ കരിയറിലെ 100-ാ൦ ടെസ്റ്റ് മത്സരം ആകുമായിരുന്നു.


      അതേസമയം, കോഹ്‌ലിക്ക് പകരം ടീമിന്റെ ക്യാപ്റ്റൻസി ഏറ്റെടുത്ത രാഹുൽ ഇതാദ്യമായാണ് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ നയിക്കുന്നത്. രോഹിത് ശർമയ്ക്ക് പരിക്കേറ്റതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയെ നയിക്കുക രാഹുലായിരിക്കും എന്നത് നേരത്തെ ഉറപ്പായിരുന്നു. ഏകദിന പരമ്പരയിലൂടെയാകും അന്താരാഷ്ട്ര തലത്തിൽ രാഹുൽ ക്യാപ്റ്റനായി അരങ്ങേറുക എന്ന് കരുതിയിരിക്കെയാണ് അപ്രതീക്ഷിതമായി കോഹ്‌ലിക്ക് പരിക്കേറ്റതും രാഹുലിന് ഇന്ത്യയെ നയിക്കേണ്ട ഉത്തരവാദിത്തം ലഭിച്ചതും.

      Also read- SA vs IND |രണ്ടാം ടെസ്റ്റില്‍ കോഹ്ലിയില്ലാതെ ടീം ഇന്ത്യ; രാഹുല്‍ നായകന്‍; വാണ്ടറേഴ്‌സില്‍ ടോസ്സ് ഇന്ത്യക്ക്

      ഇന്ത്യൻ ടീമിനെ നയിക്കാൻ ലഭിച്ച അവസരം വളരെ അഭിമാനപൂർവമാണ് സ്വീകരിക്കുന്നതെന്നും ഏതൊരു താരത്തിന്റെയും പോലെ സ്വന്തം രാജ്യത്തെ നയിക്കുക എന്നത് തന്റെയും സ്വപ്നമായിരുന്നെന്നും ആ വെല്ലുവിളി ഇരുകൈയും നീട്ടി സ്വീകരിക്കുകയാണെന്നും രാഹുൽ പറഞ്ഞു. പരമ്പരയിലെ ആദ്യ മത്സരത്തിൽ ജയം നേടി സ്വന്തമാക്കിയ മികച്ച തുടക്കം തുടരാനാണ് ലക്ഷ്യമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

      Also read- Dravid on Kohli | ക്യാപ്റ്റൻസി വിവാദത്തിനിടയിലും കോഹ്ലി ഇന്ത്യയെ മനോഹരമായി നയിച്ചു; ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനെ പ്രശംസിച്ച് ദ്രാവിഡ്

      നേരത്തെ സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ 113 റൺസിന് തോൽപ്പിച്ച ഇന്ത്യ പരമ്പരയിൽ 1-0 ന്റെ ലീഡ് നേടിയാണ് രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നത്. സെഞ്ചൂറിയനിൽ ആദ്യമായി ഒരു ടെസ്റ്റ് മത്സരം ജയിച്ചതോടെ ആത്മവിശ്വാസത്തിന്റെ കൊടിമുടി കയറി ഇന്ത്യൻ സംഘം എത്തുന്നത് ഇതുവരെ തോൽക്കാതെ വാണ്ടറേഴ്‌സ് മൈതാനത്തേക്കാണ് ഇറങ്ങുന്നത്. ഇവിടെ ഇതുവരെ അഞ്ച് ടെസ്റ്റുകളിൽ ഒന്നിൽ പോലും തോറ്റിട്ടില്ല എന്നതാണ് ഇന്ത്യക്ക് ആവേശം നൽകുന്നത്. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്നായി രണ്ട് ജയവും മൂന്ന് സമനിലയുമാണ് ഇന്ത്യ നേടിയത്.
      Published by:Naveen
      First published: