നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • SA vs IND | കേപ് ടൗൺ ടെസ്റ്റിൽ പിറന്നത് അപൂർവ റെക്കോർഡ്; ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യത്തേത്

  SA vs IND | കേപ് ടൗൺ ടെസ്റ്റിൽ പിറന്നത് അപൂർവ റെക്കോർഡ്; ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യത്തേത്

  രണ്ട് ഇന്നിങ്സിലും ഇന്ത്യൻ താരങ്ങളിൽ എല്ലാവരും ക്യാച്ചുകളിലൂടെയാണ് പുറത്തായത്

  Image: Cricbuzz, Twitter

  Image: Cricbuzz, Twitter

  • Share this:
   ദക്ഷിണാഫ്രിക്കയും ഇന്ത്യയും (SA vs IND) തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് വേദിയായത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ റെക്കോർഡിന്. മത്സരത്തിലെ രണ്ട് ഇന്നിംഗ്‌സിലും ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ (Team India) പുറത്തായ രീതിയാണ് ഈ സവിശേഷ റെക്കോർഡ് പിറക്കാൻ കാരണമായത്. രണ്ട് ഇന്നിങ്സിലും ഇന്ത്യൻ താരങ്ങളിൽ എല്ലാവരും ക്യാച്ചുകളിലൂടെയാണ് പുറത്തായത്. ഒരാൾ പോലും വിക്കറ്റിന് മുന്നില്‍ കുടുങ്ങിയിട്ടോ,ബൗൾഡ് ആയോ, റണ്ണൗട്ടോ ആയോ പുറത്തായിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരുന്നു ഇത്.

   ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ രണ്ട് ഇന്നിംഗ്‌സിലുമായി 19 വിക്കറ്റുകള്‍ ക്യാച്ചിലൂടെ മാത്രം അവസാനിച്ച സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. പക്ഷെ 20 വിക്കറ്റുകളും ക്യാച്ചിലൂടെ ആയത് ആദ്യത്തെ സംഭവമായി. നേരത്തെ 19 വിക്കറ്റുകൾ ക്യാച്ചിലൂടെ വീണ സംഭവം അഞ്ച് തവണ ആവർത്തിച്ചിട്ടുണ്ട്. 1982-83ലെ ആഷസ് പരമ്പരയിലായിരുന്നു ഇതിൽ ആദ്യത്തെ സംഭവം. അന്ന് ബ്രിസ്‌ബേനില്‍ ഇംഗ്ലണ്ടിന്റെ 19 താരങ്ങള്‍ ക്യാച്ചിലൂടെയാണ് പുറത്തായത്. പിന്നീട് 2009-10ല്‍ പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇത്തരത്തില്‍ സംഭവിച്ചു. സിഡ്‌നിയില്‍ പാകിസ്ഥാന് 19 വിക്കറ്റുകള്‍ വീണത് ക്യാച്ചിലൂടെയായിരുന്നു.

   2010-11ല്‍ ഡര്‍ബനില്‍ ഇന്ത്യയുടെ 19 വിക്കറ്റുകളും ഇത്തരത്തിൽ വീണിരുന്നു. 2013-14ല്‍ ആഷസ് പരമ്പരയിലെ ബ്രിസ്‌ബേന്‍ ടെസ്റ്റിലും ഇതുപോലെ സംഭവിക്കുകയുണ്ടായി. 2019-20ല്‍ ഇംഗ്ലണ്ടിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ കേപ് ടൗൺ ടെസ്റ്റിലായിരുന്നു 19 വിക്കറ്റുകളും ക്യാച്ചിലൂടെ വീണത്. എന്നാലിപ്പോൾ അതേ കേപ് ടൗണിൽ ഒരു ടീമിന്റെ 20 വിക്കറ്റുകളും ക്യാച്ചിലൂടെ വീണതോടെ ചരിത്രം പിറക്കുകയാണുണ്ടായത്.

   ഇതിൽ ശ്രദ്ധേയമായ കാര്യമെന്തെന്നാൽ ഇതെല്ലാം നടന്നത് ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും മാത്രമാണ്. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനില്‍ രണ്ട് തവണയും സിഡ്‌നി ഒരു തവണയും ദക്ഷിണാഫ്രിക്കയില്‍ കേപ് ടൗണിലും ഡര്‍ബനിലുമാണ് ഇങ്ങനെ സംഭവിച്ചത്.

   Also read- SA vs IND | വിമർശകരുടെ വായടപ്പിച്ച് പന്ത്; കേപ് ടൗൺ ടെസ്റ്റിൽ സെഞ്ചുറി; ഇന്ത്യക്ക് 211 റൺസ് ലീഡ് 

   ദക്ഷിണാഫ്രിക്കയ്ക്ക് 212 റൺസ് വിജയലക്ഷ്യം

   ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 212 റൺസ് വിജയലക്ഷ്യം. ഒന്നാം ഇന്നിങ്സിൽ 13 റൺസിന്റെ നേരീയ ലീഡോടെ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 198 റൺസിന് പുറത്തായി. ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് മുന്നിൽ ഇന്ത്യയുടെ പേരുകേട്ട മുൻനിര മധ്യനിര ബാറ്റർമാരെല്ലാം പരാജയപ്പെട്ടപ്പോൾ ഇന്ത്യക്ക് രക്ഷയായത് യുവതാരം ഋഷഭ് പന്തിന്റെ ഇന്നിങ്‌സ്. ടെസ്റ്റ് കരിയറിൽ തന്റെ നാലാം സെഞ്ചുറിയുമായി ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംതൂണായ പന്ത് 139 പന്തുകളിൽ നിന്നായി ആറു ഫോറും നാല് സിക്‌സും സഹിതം 100 റൺസ് നേടി പുറത്താകാതെ നിന്നു.

   ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ യാൻസെൻനാലും ലുങ്കി എൻഗിഡി, കഗീസോ റബാഡ എന്നിവർ മൂന്നു വിക്കറ്റ് വീതവും വീഴ്ത്തി.

   മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 70 റൺസ് നേടി ശക്തമായ നിലയിലാണ്. ടെസ്റ്റ് മൂന്നാം ദിനത്തിൽ മാത്രം എത്തി നിൽക്കെ വിജയലക്ഷ്യത്തിന് 142 റൺസ് മാത്രം പിന്നിലാണ് ആതിഥേയർ.

   മൂന്ന് മത്സര പരമ്പരയിൽ ഓരോ മത്സരം വീതം ഇരു ടീമുകളും ജയിച്ചതിനാൽ ഈ മത്സരം ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.
   Published by:Naveen
   First published: