നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • SA vs IND | സെവാഗ്-ഗംഭീർ സഖ്യത്തെ പിന്നിലാക്കി രാഹുൽ-മായങ്ക് സഖ്യം; സ്വന്തമാക്കിയത് വമ്പൻ റെക്കോർഡ്

  SA vs IND | സെവാഗ്-ഗംഭീർ സഖ്യത്തെ പിന്നിലാക്കി രാഹുൽ-മായങ്ക് സഖ്യം; സ്വന്തമാക്കിയത് വമ്പൻ റെക്കോർഡ്

  ആദ്യ ടെസ്റ്റില്‍ ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചൂറി കൂട്ടുകെട്ടുയര്‍ത്തിയ (117) രാഹുല്‍ - മായങ്ക് സഖ്യം ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയുടെ മൂന്നാമത്തെ ഓപ്പണിംഗ് സഖ്യം എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു

  • Share this:
   ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (SA vs IND) കേപ് ടൗണിൽ നടക്കുന്ന മൂന്നാം ടെസ്റ്റിനിടെ റെക്കോർഡ് നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ കെ എല്‍ രാഹുല്‍ (KL Rahul) - മായങ്ക് അഗര്‍വാള്‍ (Mayank Agarwal) സഖ്യം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റൺസ് നേടിയ ഓപ്പണിംഗ് സഖ്യമെന്ന റെക്കോര്‍ഡാണ് ഇരുവരും സ്വന്തമാക്കിയത്.

   മത്സരത്തിൽ 12 റണ്‍സെടുത്ത രാഹുല്‍ ഒലിവറിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറൈയെന്നെക്ക് ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ തൊട്ടുപിന്നാലെ റബാഡയുടെ പന്തില്‍ സ്ലിപ്പില്‍ ഏയ്ഡന്‍ മാര്‍ക്രത്തിന് ക്യാച്ച് നല്‍കി 15 റണ്‍സെടുത്ത മായങ്കും പുറത്തായി.

   കേപ് ടൗണിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ 31 റൺസ് നേടിയ സഖ്യം ദക്ഷിണാഫ്രിക്കൻ മണ്ണിൽ 200 റൺസിലധികം സ്കോർ ചെയ്യുന്ന ആദ്യ ഇന്ത്യൻ ഓപ്പണിങ് സഖ്യമെന്ന റെക്കോർഡ് കൂടി സ്വന്തമാക്കി. ഇരുവരും ചേർന്ന് മൂന്ന് ടെസ്റ്റുകളിൽ നിന്നായി 220 റൺസാണ് നേടിയത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പരകളില്‍ ഓപ്പണിംഗ് വിക്കറ്റില്‍ വീരേന്ദര്‍ സെവാഗ് (Virender Sehwag) - ഗൗതം ഗംഭീര്‍ (Gautam Gambhir) സഖ്യം 184 റൺസാണ് നേടിയിരുന്നത്. ഓപ്പണിംഗ് വിക്കറ്റില്‍ 153 റണ്‍സടിച്ചിട്ടുള്ള വസീം ജാഫര്‍ - ദിനേഷ് കാര്‍ത്തിക് സഖ്യമാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.

   നേരത്തെ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചൂറി കൂട്ടുകെട്ടുയര്‍ത്തിയ (117) രാഹുല്‍ - മായങ്ക് സഖ്യം ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയുടെ മൂന്നാമത്തെ ഓപ്പണിംഗ് സഖ്യം എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. 2007ലെ കേപ്‌ടൗണ്‍ ടെസ്റ്റില്‍ 153 റൺസ് കൂട്ടുകെട്ട് ഉയർത്തിയ ദിനേഷ് കാര്‍ത്തിക് - വസീം ജാഫര്‍ സഖ്യമാണ് ഈ നേട്ടത്തിൽ ആദ്യം എത്തിയത് പിന്നാലെ 2010ലെ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ സെവാഗ് - ഗംഭീര്‍ സഖ്യം 137 റൺസടിച്ച് ഈ നേട്ടം സ്വന്തമാക്കിയിരുന്നു.

   ദക്ഷിണാഫ്രിക്കയില്‍ ആദ്യ ടെസ്റ്റ് പരമ്പര ജയം തേടുന്ന ഇന്ത്യ നിർണായകമായ മൂന്നാം ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ 223 റൺസിന് പുറത്തായി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ബാറ്റിങ് തകർച്ച നേരിടുകയായിരുന്നു. അർധസെഞ്ചുറി പ്രകടനവുമായി മുന്നിൽ നിന്ന് നയിച്ച വിരാട് കോഹ്‌ലിയുടെ (79 റൺസ്) ഇന്നിങ്‌സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ചേതേശ്വർ പൂജാര (43), ഋഷഭ് പന്ത് (27) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാഡ നാലും മാർകോ യാൻസെൻ മൂന്ന് വിക്കറ്റുകളും വീഴ്ത്തി തിളങ്ങി.
   Published by:Naveen
   First published: