നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • SA vs IND | '11 പേർക്കെതിരെ രാജ്യം മുഴുവൻ കളിക്കുകയാണല്ലോ'; ഡിആർഎസ് തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ താരങ്ങൾ

    SA vs IND | '11 പേർക്കെതിരെ രാജ്യം മുഴുവൻ കളിക്കുകയാണല്ലോ'; ഡിആർഎസ് തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ താരങ്ങൾ

    ദക്ഷണാഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗാറിന്റെ വിക്കറ്റ് ഡിആർഎസ്സിലൂടെ തിരുത്തപ്പെട്ടതാണ് ഇന്ത്യൻ താരങ്ങളെ ചൊടിപ്പിച്ചത്.

    • Share this:
      ദക്ഷിണാഫ്രിക്കയും ഇന്ത്യയും (SAvsIND) തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ (Third Test) ഡിആർഎസ് (DRS) തീരുമാനത്തിനെതിരെ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് ഇന്ത്യൻ താരങ്ങൾ. കേപ്ടൗണിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനത്തിൽ ദക്ഷണാഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗാറിന്റെ (Dean Elgar) വിക്കറ്റിൽ പുറത്തുവന്ന ഡിആർഎസ് തീരുമാനമാണ് ഇന്ത്യൻ താരങ്ങളെ ചൊടിപ്പിച്ചത്.

      മൂന്നാം ദിനത്തിൽ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിനിടെ 23-ാം ഓവറിലായിരുന്നു സംഭവം. രവിചന്ദ്രൻ അശ്വിൻ എറിഞ്ഞ ഓവറിലെ നാലാം പന്ത് എൽഗാറിന്റെ പാഡിൽ തട്ടിയതിനെ തുടർന്ന് ഇന്ത്യൻ താരങ്ങൾ നടത്തിയ അപ്പീലിൽ ഫീൽഡ് അമ്പയർ മാറായിസ് എറാസ്മസ് ഔട്ട് വിധിച്ചെങ്കിലും ഡിആർഎസ് റിവ്യൂവിലൂടെ ഈ തീരുമാനം തിരുത്തപ്പെട്ടു.


      ഡീൻ എൽഗാറിന്റെ വിക്കറ്റ് ഉറപ്പിച്ച് നിൽക്കുകയായിരുന്ന ഇന്ത്യൻ താരങ്ങൾക്ക് ഇത് ഓർക്കാപ്പുറത്തേറ്റ അടി പോലെയായിരുന്നു. താരത്തിന്റെ പാഡിൽ തട്ടിയ പന്ത് വിക്കറ്റിന് മുകളിലൂടെ പോകുന്നതായാണ് റിവ്യൂവിൽ തെളിഞ്ഞത്. ഡിആർസ് തീരുമാനം തിരുത്തപ്പെട്ടത് അവിശ്വസനീയതയോടെ നോക്കി നിന്ന ഇന്ത്യൻ താരങ്ങൾ തുടർന്ന് തങ്ങളുടെ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു.

      Also read- SA vs IND | കേപ് ടൗൺ ടെസ്റ്റിൽ പിറന്നത് അപൂർവ റെക്കോർഡ്; ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യത്തേത്

      ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി (Virat Kohli), സ്പിന്നർ അശ്വിൻ (Ravichandran Ashwin), വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ (KL Rahul) എന്നിവരുടെ പ്രതികരണങ്ങൾ സ്റ്റമ്പ് മൈക്കുകൾ പിടിച്ചെടുത്തതോടെ സംഭവം വലിയ വിവാദമായി മാറുകയായിരുന്നു. തങ്ങൾക്ക് പ്രതികൂലമായ തീരുമാനം വിധിച്ചവർക്കെതിരെ സ്റ്റമ്പ് മൈക്കിനടുത്ത് ചെന്ന് വളരെ പ്രകടമായ രീതിയിൽ രൂക്ഷമായാണ് ഇന്ത്യൻ ക്യാപ്റ്റൻ പ്രതികരിച്ചത്. 'ഞങ്ങൾ പന്ത് മിനുക്കുമ്പോൾ ഞങ്ങളെ മാത്രം ശ്രദ്ധിക്കാതെ എപ്പോഴെങ്കിലും സ്വന്തം ടീമിലും ശ്രദ്ധ നൽകൂ.' - കോഹ്ലി പറഞ്ഞു.


      അതേസമയം, സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ദക്ഷണാഫ്രിക്കയിൽ മത്സരം സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർസ്‌പോർട്ടിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് അതൃപ്തി പ്രകടിപ്പിച്ചത്. 'മത്സരം ജയിക്കാൻ വേറെ നല്ല വഴികൾ തിരയൂ സൂപ്പർസ്‌പോർട്.' - അശ്വിൻ പറഞ്ഞു.11 പേർക്കെതിരെ രാജ്യം മുഴുവൻ കളിക്കുകയാണല്ലോ എന്നാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ കെ എൽ രാഹുൽ പ്രതികരിച്ചത്.

      ഉറച്ച വിക്കറ്റ് കൈയിൽ നിന്നും വഴുതിപ്പോയതിന്റെ നിരാശയിലും അരിശത്തിലുമാണ് ഇന്ത്യൻ താരങ്ങൾ ഇത്തരത്തിൽ പ്രതികരിച്ചത്. എന്നാൽ ഡിആർഎസ് തീരുമാനത്തിനെതിരെ ഇന്ത്യൻ താരങ്ങൾക്ക് പുറമെ എൽഗാറിനെ ഔട്ട് വിധിച്ച എറാസ്മസും ഇതിൽ അതൃപ്തി പ്രകടിപ്പിച്ചത് സ്റ്റമ്പ് മൈക്കുകൾ പിടിച്ചെടുത്തിരുന്നു. തന്റെ തീരുമാനം തിരുത്തിക്കൊണ്ട് എൽഗാർ നോട്ട് ഔട്ട് എന്ന് വിധിച്ച എറാസ്മസ് അത് സാധ്യമല്ല എന്ന് പറയുന്നത് സ്റ്റമ്പ് മൈക്കുകൾ പിടിച്ചെടുക്കുകയായിരുന്നു.


      റിവ്യൂവിലൂടെ ജീവൻ ലഭിച്ചെങ്കിലും വൈകാതെ തന്നെ എൽഗാറിന് കൂടുതൽ നേരം ക്രീസിൽ തുടരാൻ കഴിഞ്ഞില്ല. 30 റൺസെടുത്ത താര൦ ജസ്പ്രീത് ബുംറയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.

      കേപ്‌ടൗണിൽ ദക്ഷിണാഫ്രിക്കയ്ക്ക് മേൽക്കൈ; തിരിച്ചുപിടിക്കാൻ ഇന്ത്യ

      കേപ് ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് മേൽക്കൈ. മൂന്നാം ദിനം കാളി അവസാനിക്കുമ്പൾ രണ്ട് വിക്കറ്റിന് 101 റൺസ് എന്ന ശക്തമായ നിലയിലാണ് ദക്ഷിണാഫ്രിക്ക. രണ്ട് ദിനവും എട്ട് വിക്കറ്റും ശേഷിക്കെ അവർക്ക് വിജയത്തിലേക്ക് 111 റൺസ് മാത്രമാണ് വേണ്ടത്. അതേസമയം, നാലാം ദിനത്തിൽ തകർപ്പൻ പ്രകടനം നടത്തി തിരിച്ചുവന്ന് ജയം നേടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

      പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ബൗളർമാർ ഇന്ന് അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ. തകർപ്പൻ പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്കയെ തകർത്ത് ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യ പരമ്പര നേടുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
      മൂന്ന് മത്സര പരമ്പരയിൽ ഓരോ മത്സരം വീതം ഇരു ടീമുകളും ജയിച്ചതിനാൽ ഈ മത്സരം ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.
      Published by:Naveen
      First published: