നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'അമിത വേഗത' സച്ചിനെയും കുടുക്കി; പൊലീസ് പിടിയിലായ അനുഭവം വിവരിച്ച് ഇതിഹാസം

  'അമിത വേഗത' സച്ചിനെയും കുടുക്കി; പൊലീസ് പിടിയിലായ അനുഭവം വിവരിച്ച് ഇതിഹാസം

  തന്റെ യൂട്യൂബ് അക്കൗണ്ടിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തലുകള്‍

  sachin

  sachin

  • News18
  • Last Updated :
  • Share this:
   മുംബൈ: ട്രാഫിക് നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളോട് ഏറ്റവും കൂടുതല്‍ സംവദിച്ചിട്ടുള്ള താരമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കേരളത്തില്‍ കാര്‍ യാത്രയ്ക്കിടെ ബൈക്ക് യാത്രികരോട് ഹെല്‍മറ്റ് ധരിക്കാന്‍ പറയുന്ന സച്ചിന്റെ ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തിട്ടുള്ളതുമാണ്. എന്നാല്‍ ഈ സച്ചിനും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് പിടിയിലായിട്ടുണ്ട്. അതും അമിത വേഗതയ്ക്ക്.

   1992 ല്‍ ഇംഗ്ലണ്ടില്‍ വെച്ച് നടന്ന താന്‍ പിടിയിലായ സംഭവം തുറന്ന് പറഞ്ഞിരിക്കുന്നത് സച്ചിന്‍ തന്നെയാണ്. തന്റെ യൂട്യൂബ് അക്കൗണ്ടിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തലുകള്‍. യോക്ഷെയര്‍ ടീമിന് വേണ്ടി കളിക്കുകയായിരുന്ന താന്‍ മത്സരം കഴിഞ്ഞ് മടങ്ങവേയാണ് പിടിയിലായതെന്ന് താരം പറയുന്നു.

   Also Read: 'മനസില്‍ വന്നത് ബ്രോഡിന്റെ രൂപം' യുവി ഹാട്രിക് സിക്‌സ് പറത്തിയപ്പോള്‍ പഴയ ഓര്‍മകളിലേക്ക് പോയെന്ന് ചാഹല്‍

   'കൂടുതല്‍ സുരക്ഷിതമാണെല്ലോ എന്ന് വിചാരിച്ച് പൊലീസിന്റെ പിറകെ പോവുകയായിരുന്നു. ഇതിനിടെയാണ് അമിത വേഗത്തില്‍ വാഹനം ഓടിച്ചത്. 50 മൈല്‍ വേഗം വാഹനം ഓടിക്കാന്‍ പൊലീസ് പറഞ്ഞു. എന്നാല്‍, അത് മനസിലാകാതെ കൂടുതല്‍ വേഗതയില്‍ പോവുകയായിരുന്നു.'താരം പറയുന്നു. ഇതോടെ പൊലീസ് തടയുകയായിരുന്നെന്നും താന്‍ പെട്ടെന്ന് കരുതിയെന്നും പറയുന്ന സച്ചിന്‍ ക്രിക്കറ്റ് താരമാണെന്ന് അറിഞ്ഞതിനാല്‍ പൊലീസ് വിട്ടയക്കുകയായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.

   First published: