• HOME
  • »
  • NEWS
  • »
  • sports
  • »
  • 'വീണ്ടും ബ്രിസ്റ്റോള്‍' ഓര്‍മ്മയുണ്ടോ അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാകും മുന്‍പേ സച്ചിന്‍ സെഞ്ച്വറി നേടിയ ആ മത്സരം

'വീണ്ടും ബ്രിസ്റ്റോള്‍' ഓര്‍മ്മയുണ്ടോ അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാകും മുന്‍പേ സച്ചിന്‍ സെഞ്ച്വറി നേടിയ ആ മത്സരം

ബ്രിസ്റ്റോളില്‍ രണ്ട് ഏകദിന സെഞ്ച്വറി നേടിയിട്ടുള്ള ഏകതാരം ഇന്നും സച്ചിനാണ്

sachin at bristol

sachin at bristol

  • News18
  • Last Updated :
  • Share this:
    ബ്രിസ്റ്റോള്‍: ശ്രീലങ്കയും പാകിസ്ഥാനും ഇന്ന് ലോകകപ്പ് മത്സരത്തില്‍ ബ്രിസ്റ്റോളില്‍ ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യക്കാരുടെ മനസിലേക്ക് 20 വര്‍ഷം മുന്നേ ബ്രിസ്‌റ്റോളില്‍ നടന്ന മറ്റൊരു പോരാട്ടം എത്തുമെന്ന് ഉറപ്പാണ്. 1999 ലോകകപ്പിനിടെ അച്ഛന്റെ മരണശേഷമുള്ള തിരിച്ചുവരവില്‍ സച്ചിന്‍ സെഞ്ച്വറി നേടിയത് ഈ മൈതാനത്തായിരുന്നു.

    ക്രിക്കറ്റ് ഞങ്ങളുടെ മതവും സച്ചിന്‍ അതിന്റെ ദൈവവുമെന്ന് ആദ്യമായി മുഴങ്ങിക്കേണ്ട നാളുകളായിരുന്നു 1999 ലോകകപ്പ്. എന്നാല്‍ ലോകകപ്പിനിടെ അച്ഛന്റെ മരണത്തെത്തുടര്‍ന്ന് സച്ചിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാകും മുന്‍പേ ഏവരുടെയും നിര്‍ബന്ധപ്രകാരം സച്ചിന്‍ ലോകകപ്പിലേക്ക് തരിച്ചെത്തുകയും ചെയ്തു.

    Also Read: 'ബലിദാന്‍ ബാഡ്ജ് മാറ്റേണ്ട' ധോണിയുടെ ഗ്ലൗസിലെ മുദ്ര മാറ്റേണ്ടതില്ലെന്ന് ബിസിസിഐ

    അതിനിടെ സച്ചിനില്ലാതെ സിംബാബ്‌വെയോട് കളിക്കാനിറങ്ങിയ ഇന്ത്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ബ്രിസ്റ്റോളില്‍ കെനിയക്കെതിരായ മത്സരം ഏറെ നിര്‍ണായകമായിരുന്നു. രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷകളും ചുമലിലേറ്റി സച്ചിന്‍ കളത്തിലിറങ്ങി. 100 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ സൗരവ് ഗാംഗുലിയും സദഗോപന്‍ രമേഷും പുറത്തായതോടെ പ്രതീക്ഷകളെല്ലാം സച്ചിന്റെ ചുമലിലായി.

    നാലാമനായി കളത്തിലിറങ്ങിയ സച്ചിന്‍ അല്‍പം കരുതലോടെയാണ് തുടങ്ങിയത്. അര്‍ധ സെഞ്ച്വറി തികയ്ക്കാന്‍ 54 പന്ത് നേരിട്ട താരം പിന്നെ നിറം മാറ്റുകയായിരുന്നു. കെനിയന്‍ ബൌളര്‍മാരെ തലങ്ങും വിലങ്ങും പ്രഹചരിച്ച സച്ചിന്‍ 84 പന്തില്‍ മൂന്നക്കം കണ്ടു. ഒടുവില്‍ 101 പന്തില്‍ 140 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍.

    മത്സരത്തില്‍ ദ്രാവിഡിന്റെ സെഞ്ച്വറി കൂടിയായപ്പോള്‍ ഇന്ത്യ 2 ന് 329 എന്ന മികച്ച സ്‌കോര്‍ നേടി. കെനിയയെ 235 ല്‍ ഒതുക്കിയ ഇന്ത്യക്ക് 94 റണ്‍സിന്റെ ജയവും ലഭിച്ചു. 3 വര്‍ഷത്തിന് ശേഷം 2002 ലായിരുന്നു ബ്രിസ്റ്റോളില്‍ സച്ചിന്റെ രണ്ടാം സെഞ്ച്വറി. നാറ്റ്‌വെസ്റ്റ് ട്രോഫിയില്‍ ശ്രീലങ്കക്കെതിരെയായിരുന്നു ഇത. 101 പന്തില്‍ 113 റണ്‍സാണ് സച്ചിന്‍ അന്ന് നേടിയത്. ആ മത്സരവും ഇന്ത്യ ജയിച്ചു. ബ്രിസ്റ്റോളില്‍ രണ്ട് ഏകദിന സെഞ്ച്വറി നേടിയിട്ടുള്ള ഏകതാരം ഇന്നും സച്ചിനാണ്.

    First published: