നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ക്രിക്കറ്റിൽ എത്തിയിട്ട് മൂന്ന് പതിറ്റാണ്ട്; സച്ചിൻ വിരമിച്ചിട്ട് ആറാണ്ട്; മാസ്റ്റർ ബ്ലാസ്റ്റർ നേപ്പാളിൽ

    ക്രിക്കറ്റിൽ എത്തിയിട്ട് മൂന്ന് പതിറ്റാണ്ട്; സച്ചിൻ വിരമിച്ചിട്ട് ആറാണ്ട്; മാസ്റ്റർ ബ്ലാസ്റ്റർ നേപ്പാളിൽ

    ഏറെ സന്തോഷത്തോടെയാണ് കാഠ്മണ്ഠുവിൽ നിൽക്കുന്നതെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം സച്ചിൻ എഴുതി. മണിക്കൂറുകൾക്കകം പതിനായിരകണക്കിന് ലൈക്ക് ആണ് ഈ ഫോട്ടോയ്ക്ക് ലഭിച്ചത്.

    sachin nepal

    sachin nepal

    • Share this:
      ക്രിക്കറ്റ് പ്രേമികളായ ഇന്ത്യക്കാരുടെ കൺകണ്ട ദൈവമാണ് സച്ചിൻ ടെൻഡുൽക്കർ. കളി പ്രേമികളെ കണ്ണീരിലാഴ്ത്തി സച്ചിൻ വിരമിച്ചിട്ട് ഇന്ന് ആറ് വർഷം. ക്രിക്കറ്റിൽ മാസ്റ്റർ ബ്ലാസ്റ്റർ അരങ്ങേറിയിട്ട് 30 വർഷം തികഞ്ഞത് ഇന്നലെയായിരുന്നു. ഇരുന്നൂറാം ടെസ്റ്റ് മത്സരം കളിച്ചുകൊണ്ടാണ് സച്ചിൻ വിരമിച്ചത്. 1989ലെ പാകിസ്ഥാൻ പര്യടനത്തിലാണ് പതിനാറുകാരനായ സച്ചിൻ ആദ്യമായി ക്രിക്കറ്റിൽ അരങ്ങേറിയത്. 200 ടെസ്റ്റുകലും 463 ഏകദിനങ്ങളും ഉൾപ്പെടുന്നതായിരുന്നു ക്രിക്കറ്റ് ലോകത്തെ ത്രസിപ്പിച്ച ആ കരിയർ. ഇതിനിടയിൽ ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിങ് റെക്കോർഡുകളും സച്ചിൻ സ്വന്തം പേരിൽ എഴുതി ചേർത്തു. ഏകദിനത്തിലും ടെസ്റ്റിലും ഏറ്റുവമധികം റൺസ്, ഏറ്റവുമധികം സെഞ്ച്വറികൾ ഇങ്ങനെ ഒട്ടനവധി നേട്ടങ്ങൾ സച്ചിന്‍റെ പേരിലുണ്ട്. ക്രിക്കറ്റ് ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളുടെ വാർഷികം തലേന്നും പിറ്റേന്നുമായി വന്നപ്പോൾ സച്ചിൻ നേപ്പാളിലാണ്. ഏറെ സന്തോഷത്തോടെയാണ് കാഠ്മണ്ഠുവിൽ നിൽക്കുന്നതെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം സച്ചിൻ എഴുതി. മണിക്കൂറുകൾക്കകം പതിനായിരകണക്കിന് ലൈക്ക് ആണ് ഈ ഫോട്ടോയ്ക്ക് ലഭിച്ചത്. നേപ്പാളിലെ ത്രിഭുവൻ യൂണിവേഴ്സിറ്റി ഇന്‍റർനാഷണൽ ക്രിക്കറ്റ് ഗ്രൌണ്ടിൽനിന്നുള്ള പോട്ടോയാണ് സച്ചിൻ പങ്കുവെച്ചത്.

      First published:
      )}