'ആശ കൈവിട്ടില്ല, ആ ട്രോഫിക്കായി കാത്തിരുന്നത് 22 വർഷം'; ലോറിയസ് പുരസ്ക്കാരം വാങ്ങിയശേഷം സച്ചിന്‍റെ വികാരനിർഭരമായ പ്രസംഗം

എന്‍റെ യാത്ര തുടങ്ങുന്നത് 1983 മുതലാണ്. ഇന്ത്യ ലോകകപ്പ് ജയിച്ച നാളുകൾ. അന്ന് എനിക്ക് 10 വയസ് മാത്രമായിരുന്നു പ്രായം. എല്ലാവരും ആഘോഷത്തിമിർപ്പിലായിരുന്നു. അത് എന്തിന് വേണ്ടിയായിരുന്നുവെന്ന് അന്ന് എനിക്ക് മനസിലായില്ല

News18 Malayalam | news18-malayalam
Updated: February 18, 2020, 1:04 PM IST
'ആശ കൈവിട്ടില്ല, ആ ട്രോഫിക്കായി കാത്തിരുന്നത് 22 വർഷം'; ലോറിയസ് പുരസ്ക്കാരം വാങ്ങിയശേഷം സച്ചിന്‍റെ വികാരനിർഭരമായ പ്രസംഗം
Sachin-Tendulkar-Wins-Laureus-Sports-Awards-2020-2
  • Share this:
ദുബായ്: 2011-ലെ ലോകകപ്പ് കിരീടം നേടിയശേഷം വിരാട് കോഹ്ലിയും, യൂസഫ് പത്താനും സുരേഷ് റെയ്നയും ഹർഭജൻ സിങും ചേർന്ന് സച്ചിൻ ടെൻഡുൽക്കറെ തോളിലേറ്റിയ നിമിഷം- ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത മുഹൂർത്തം ആ ലോകകപ്പ് വിജയം തന്നെയാണെന്ന് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ. കായികരംഗത്തെ ഓസ്കർ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്ക്കാരം ഏറ്റുവാങ്ങിയശേഷമാണ് സച്ചിൻ ഇക്കാര്യം പറഞ്ഞത്. വാക്കുകൾകൊണ്ട് വിശേഷിപ്പിക്കാവുന്നതിലും മേലെയാണ് ലോകകപ്പ് ജയിച്ച അനുഭവം. ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും അതൊന്നും ലോകകപ്പ് വിജയത്തോളം വരില്ല. രാജ്യം മുഴുവൻ ആഘോഷിച്ച ദിവസമായിരുന്നു അതെന്ന് സച്ചിൻ പറഞ്ഞു.

'എന്‍റെ യാത്ര തുടങ്ങുന്നത് 1983 മുതലാണ്. ഇന്ത്യ ലോകകപ്പ് ജയിച്ച നാളുകൾ. അന്ന് എനിക്ക് 10 വയസ് മാത്രമായിരുന്നു പ്രായം. എല്ലാവരും ആഘോഷത്തിമിർപ്പിലായിരുന്നു. അത് എന്തിന് വേണ്ടിയായിരുന്നുവെന്ന് അന്ന് എനിക്ക് മനസിലായില്ല. ഞാനും അവർക്കൊപ്പം ചേർന്നു. രാജ്യത്തിന് ഏറെ പ്രാധാന്യമുള്ള ഒന്നാണ് സംഭവിച്ചതെന്ന് അന്ന് മനസിലാക്കിയിരുന്നു. അത് ഇനിയും ആവർത്തിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിച്ചു. അങ്ങനെയാണ് എന്‍റെ ക്രിക്കറ്റ് ജീവിതം ആരംഭിക്കുന്നത്.' - സച്ചിൻ പറഞ്ഞു.

ക്രിക്കറ്റ് ദൈവത്തിന് കായിക ഓസ്കർ; ലോറിയസ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ താരം

'ഏറെക്കാലം അതിനായി കാത്തിരുന്നു. ആശ നശിച്ചില്ല. 22 വർഷത്തിനുശേഷം ജീവിതത്തിലെ ഏറ്റവും അഭിമാനമുണ്ടായ ആ നിമിഷങ്ങൾ വന്നുചേർന്നു. എന്‍റെ രാജ്യത്തിനുവേണ്ടി ആ ലോകകിരീടം ഞാൻ ഉയർത്തി'. പത്തൊമ്പതാമത്തെ വയസിൽ ദക്ഷിണാഫ്രിക്കൻ രാഷ്ട്രപിതാവ് നെൽസൻ മണ്ടേലയെ കണ്ട അനുഭവവും സച്ചിൻ പുരസ്ക്കാരവേദിയിൽ വിവരിച്ചു. 'കാഠിന്യത്തോടെയുള്ള ഇടപെടലുകൾ ഒരിക്കലും അദ്ദേഹത്തിന്‍റെ നേതൃപദവിയെ ബാധിച്ചിരുന്നില്ല. അദ്ദേഹം നൽകിയ ഒരുപാട് സന്ദേശങ്ങൾ വിലമതിക്കാനാകാത്തതാണ്. എന്നാൽ കായികമേഖലയ്ക്ക് എല്ലാവരെയും ഒന്നിപ്പിക്കാൻ കഴിയുമെന്ന അദ്ദേഹത്തിന്‍റെ സന്ദേശത്തിനാണ് കൂടുതുൽ വിലകൽപ്പിക്കുന്നത്'- സച്ചിൻ പറഞ്ഞു.

'ഇന്ന് നിരവധി കായികതാരങ്ങൾക്കൊപ്പം ഈ വേദിയിൽ ഇരിക്കുന്നു. അവരിൽ പലരും എല്ലാം തികഞ്ഞവരല്ല. എന്നാൽ അവരാൽക്കൊണ്ട് കഴിയുന്ന ഏറ്റവും മികച്ച പ്രകടനം കായികമേഖലയിൽ പുറത്തെടുത്തവരാണ്. ചെറുപ്പക്കാർക്ക് പ്രചോദനമായി മാറുന്നതിന് അവർക്ക് നന്ദി പറയുന്നു. എനിക്ക് കിട്ടിയ ഈ അംഗീകാരം എനിക്ക് മാത്രമായുള്ളതല്ല, നമുക്ക് എല്ലാവർക്കുമായി ലഭിച്ചതാണ്'- സച്ചിൻ പറഞ്ഞു.
First published: February 18, 2020, 1:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading