• HOME
  • »
  • NEWS
  • »
  • sports
  • »
  • SACHIN SEHWAG VVS LAXMAN APPLAUDS INDIAN TIRUMPH AT LORDS

IND vs ENG| ലോർഡ്‌സ് വിജയം; കോഹ്‌ലിക്കും സംഘത്തിനും അഭിനന്ദനങ്ങൾ നേർന്ന് സച്ചിൻ, സെവാഗ്

ലോർഡ്‌സിൽ ഇന്നലെ അവസാനിച്ച ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെ 151 റൺസിനാണ് ഇന്ത്യ തറപറ്റിച്ചത്. ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ പ്രകടനമാണ് ഐതിഹാസിക ജയം നേടുന്നതിൽ ഇന്ത്യക്ക് നിർണായകമായത്.

Credits: Twitter

Credits: Twitter

  • Share this:
    ആതിഥേയരായ ഇംഗ്ലണ്ടിനെ ക്രിക്കറ്റിന്റെ തറവാട് എന്നറിയപ്പെടുന്ന ലോർഡ്‌സിൽ മുട്ടുകുത്തിച്ച വിരാട് കോഹ്‌ലിക്കും സംഘത്തിനും അഭിനന്ദനങ്ങൾ നേർന്ന് മുൻ ഇന്ത്യൻ താരങ്ങൾ. ലോർഡ്‌സിൽ ഇന്നലെ അവസാനിച്ച ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെ 151 റൺസിനാണ് ഇന്ത്യ തറപറ്റിച്ചത്. ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ പ്രകടനമാണ് ഐതിഹാസിക ജയം നേടുന്നതിൽ ഇന്ത്യക്ക് നിർണായകമായത്.

    ലോർഡ്‌സിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയ ഇന്ത്യൻ ടീമിനെ പ്രശംസിച്ചുകൊണ്ട് സച്ചിൻ ടെണ്ടുൽക്കർ, വിരേന്ദർ സെവാഗ്, വി വി എസ് ലക്ഷ്മൺ എന്നിവരടക്കമുള്ള ഇതിഹാസ താരങ്ങളാണ് രംഗത്തെത്തിയത്. മത്സരത്തിലെ ഓരോ നിമിഷവും വളരെയധികം ആസ്വദിച്ചു എന്നും മികച്ച രീതിയിൽ കളിച്ച ഇന്ത്യക്ക് അഭിനന്ദനങ്ങൾ എന്നുമാണ് സച്ചിൻ കുറിച്ചത്. " അതിഗംഭീരമായ ടെസ്റ്റ് മത്സരം, മത്സരത്തിലെ ഓരോ നിമിഷവും ആസ്വദിച്ചു. മത്സരത്തിൽ പിന്നിൽ പോയിട്ടും തളരാതെ പോരാടിയ ഇന്ത്യൻ ടീമിന്റെ നിശ്ചയദാർഢ്യവും പോരാടുന്നുള്ള മനസ്സും അതിശയിപ്പിക്കുന്നതായിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ." -സച്ചിൻ ട്വിറ്ററിൽ കുറിച്ചു.


    ഓസ്‌ട്രേലിയൻ പരിശീലകനായ ജസ്റ്റിൻ ലാംഗറുടെ വാക്കുകൾ കടമെടുത്താണ് സെവാഗ് ഇത്തവണയും രംഗത്ത് വന്നത്. " തുടക്കത്തിൽ ജയിക്കുമോ എന്ന് പോലും ഉറപ്പില്ലാതിരുന്ന മത്സരമാണ് ഇന്ത്യ മികച്ച പ്രകടനത്തിലൂടെ വരുതിയിലാക്കിയിരിക്കുന്നത്. വിദേശ പരമ്പരകളിൽ ഇത്തരത്തിലുള്ള നേട്ടം എല്ലാ ടീമുകൾക്കും നേടാൻ കഴിയാറില്ല. മികച്ച പ്രകടനമാണ് ഇന്ത്യൻ സംഘം നടത്തിയിരിക്കുന്നത്. എല്ലാവരും പറയുന്ന ഒലെ, ഒരിക്കലും ഇന്ത്യക്കാരെ വിലകുറച്ച് കാണരുത്." - സെവാഗ് കുറിച്ചു.


    മുന്‍ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മണും ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നു. "ടെസ്റ്റ് മാച്ച്‌ ക്രിക്കറ്റിന്റെ ഒരു അവിശ്വസനീയമായ ദിനം, ഓരോ ഇന്ത്യന്‍ ആരാധകനും വളരെക്കാലം ഓർത്തിരിക്കാനുള്ള മികച്ച അനുഭവം നൽകിയ ഒരു ടെസ്റ്റ് മത്സരം. അവസാന ദിനത്തിൽ ആദ്യം ബുംറയും ഷമിയും ഇന്ത്യക്ക് വേണ്ടി ബാറ്റുമായി പോരാടി, പിന്നീട് സിറാജ്, ഇഷാന്ത്, ബുംറ, ഷമി എന്നിവരുടെ കൂട്ടായ പേസ് ആക്രമണത്തിന്റെ ബലത്തിൽ ലോർഡ്‌സിൽ ഇന്ത്യയുടെ അവിസ്മരണീയ ജയം." - ലക്ഷ്മൺ കുറിച്ചു.


    സുരേഷ് റെയ്ന, യുവരാജ് സിങ് എന്നീ മുൻ ഇന്ത്യൻ താരങ്ങളും ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി. "അങ്ങേയറ്റം വശ്യമായ വിജയം, ഈ വിജയം എക്കാലവും ഓർത്തിരിക്കാൻ പോന്ന ഒന്നാണ്, അഭിനന്ദനങ്ങൾ." - റെയ്ന കുറിച്ചു.

    യുവരാജ് സിങ്ങും ഇന്ത്യയെ പ്രശംസ കൊണ്ട് മൂടുകയായിരുന്നു. " ബൗളർമാർ അവരെ സ്വയം സമർപ്പിച്ചാണ് രണ്ടാം ഇന്നിങ്സിൽ പന്തെറിഞ്ഞത്. മുഹമ്മദ് ഷമിയും ബുംറയും പടുത്തുയർത്തിയ കൂട്ടുകെട്ടായിരുന്നു മത്സരത്തിന്റെ ഗതിയെ മാറ്റിമറിച്ചത്. അതിഗംഭീരമായ സ്പെൽ ആയിരുന്നു സിറാജിന്റെത്, മികച്ച വിജയമാണ് നേടിയിരിക്കുന്നത്, വിജയം ആഘോഷിക്കുക, അഭിനന്ദനങ്ങൾ." യുവരാജ് കുറിച്ചു.

    നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തതോടെയാണ് ഇംഗ്ലണ്ടിന് മത്സരം ജയിക്കാൻ 272 റൺസ് വിജയലക്ഷ്യം നിശ്ചയിക്കപ്പെട്ടത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് പക്ഷെ ഇന്ത്യയുടെ മികച്ച പേസ് ബൗളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വരുന്ന കാഴ്ചയാണ് കണ്ടത്. ഇന്ത്യൻ പേസർമാർ തകർപ്പൻ ഫോമിൽ പന്തെറിഞ്ഞതോടെ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 120 റൺസിൽ അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ വെറും 60 ഓവറിനുള്ളിലാണ് ഇംഗ്ലണ്ട് താരങ്ങൾ എല്ലാവരും പുറത്തായത്. ഇംഗ്ലണ്ട് നിരയിൽ മൂന്ന് പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ കഴിഞ്ഞത്. 33 റൺസെടുത്ത റൂട്ടാണ് ടോപ്സ്കോറർ. ഇന്ത്യയുടെ നാല് പേസർമാരാണ് ഇംഗ്ലണ്ടിന്റെ 10 വിക്കറ്റുകളുംനേടിയത്. സിറാജ് നാലും ബുംറ മൂന്നും ഇഷാന്ത് രണ്ട് വിക്കറ്റുകളും നേടിയപ്പോൾ ബാക്കി വന്ന ഒരു വിക്കറ്റ് ഷമി സ്വന്തമാക്കി.
    Published by:Naveen
    First published:
    )}