Sachin|Ganguly| 'ഏകദിനങ്ങളിൽ ആദ്യം സ്ട്രൈക്കെടുക്കാൻ സച്ചിൻ നിർബന്ധിച്ചിരുന്നു'; ഗാംഗുലിയുടെ വെളിപ്പെടുത്തൽ

തന്‍റെ ഏറ്റവും മികച്ച ഓപ്പണിങ് പങ്കാളിയെക്കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ നായകനും ബിസിസിഐ അധ്യക്ഷനുമായ സൌരവ് ഗാംഗുലി

News18 Malayalam | news18-malayalam
Updated: July 6, 2020, 3:15 PM IST
Sachin|Ganguly| 'ഏകദിനങ്ങളിൽ ആദ്യം സ്ട്രൈക്കെടുക്കാൻ സച്ചിൻ നിർബന്ധിച്ചിരുന്നു'; ഗാംഗുലിയുടെ വെളിപ്പെടുത്തൽ
Sachin Tendulkar, Sourav Ganguly,
  • Share this:
ന്യൂഡൽഹി: ഏകദിന ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകളിലൊന്നായിരുന്നു സച്ചിൻ-ഗാംഗുലി സഖ്യം. ഓപ്പണിങ് ബൌളർമാരെ നേരിടുന്നതിൽ ഇരുവരും കാട്ടിയിരുന്ന മികവ് നിരവധി മത്സരങ്ങളിൽ ഇന്ത്യയ്ക്ക് തുണയായിരുന്നു. ഇപ്പോഴിതാ, തന്‍റെ ഏറ്റവും മികച്ച ഓപ്പണിങ് പങ്കാളിയെക്കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ നായകനും ബിസിസിഐ അധ്യക്ഷനുമായ സൌരവ് ഗാംഗുലി. ആദ്യ പന്ത് നേരിടാൻ സച്ചിൻ തന്നെ നിർബന്ധിച്ചിരുന്നതായാണ് ഗാംഗുലി പറയുന്നത്. സ്ട്രൈക്ക് എടുക്കാൻ സച്ചിൻ തന്നെ നിർബന്ധിച്ചിരുന്നു.- ഗാംഗുലി പറയുന്നു.

1996 നും 2007 നും ഇടയിലുള്ള പത്തുവർഷത്തോളമാണ് സച്ചിനും ഗാംഗലിയും ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ്മാൻമാരായി റെക്കോർഡുകൾ പടുത്തുയർത്തിയത്. ഇരുവരും 136 ഇന്നിംഗ്‌സുകളിൽ നിന്ന് 6,609 റൺസ് അടിച്ചുകൂട്ടി. ഇതിൽ 21 സെഞ്ച്വറി കൂട്ടുകെട്ടുകളും 23 അർദ്ധസെഞ്ച്വറി കൂട്ടുകെട്ടുകളും ഇവർ തീർത്തു.

ഇന്ത്യയുടെ നിലവിലെ ടെസ്റ്റ് ഓപ്പണർ മായങ്ക് അഗർവാൾ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമ്പോൾ സ്ട്രൈക്ക് എടുക്കുന്നതിനെക്കുറിച്ച് അടുത്തിടെ ഗാംഗുലിയോട് ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഗാംഗുലിയുടെ പ്രതികരണം. സച്ചിൻ സ്ട്രൈക്ക് എടുക്കാൻ തയ്യാറായിരുന്നില്ലെന്ന് ഗാംഗുലി പറയുന്നു.

'ഏകദിനങ്ങളിൽ ബാറ്റിംഗ് ആരംഭിക്കുമ്പോൾ സച്ചിൻ പാജി നിങ്ങളെ സ്ട്രൈക്ക് ചെയ്യാൻ നിർബന്ധിച്ചോ?'- ഇതായിരുന്നു മായങ്കിന്‍റെ ചോദ്യം. "എല്ലായ്പ്പോഴും, അദ്ദേഹം അങ്ങനെ ചെയ്തിരുന്നു ... അതിന് അദ്ദേഹത്തിന് രണ്ട് ഉത്തരങ്ങളുണ്ട്, "ഗാംഗുലി പറഞ്ഞു.

ഫോം മികച്ചതാണെങ്കിലും മോശമാണെങ്കിലും ആദ്യം സ്ട്രൈക്ക് എടുക്കുന്നത് തിരിച്ചടിയാകമെന്ന വിശ്വാസം സച്ചിനുണ്ടായിരുന്നു. അതിനാലാണ് അദ്ദേഹം നോൺ സ്ട്രൈക്ക് എൻഡിൽ തുടരാൻ ആഗ്രഹിക്കുന്നതെന്ന് ഗാംഗുലി പറഞ്ഞു.
TRENDING:പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് ബ്ലാക്ക് മെയിലിംഗ്; അഞ്ചുപേർ അറസ്റ്റിൽ [NEWS]കാൺപൂർ വെടിവയ്പ്പ്: ഗുണ്ടാത്തലവൻ വികാസ് ദുബെയെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ടരലക്ഷം രൂപ വാഗ്ദാനം ചെയ്ത് പൊലീസ് [NEWS]മുഖ്യപ്രതി IT വകുപ്പിൽ ഉദ്യോഗസ്ഥ; കോൺസുലേറ്റ് മുൻ പി.ആർ.ഒ കസ്റ്റഡ‍ിയിൽ; അന്വേഷണം എങ്ങോട്ടു തിരിയും? [NEWS]
ആദ്യ പന്തിനെ സച്ചിൻ നേരിടാൻ താനും ഒരു തന്ത്രം മുന്നോട്ട് വച്ചതായി ഗാംഗുലി വെളിപ്പെടുത്തി. അതനുസരിച്ച് വിവിധ മത്സരങ്ങളിൽ തങ്ങൾ ഇരുവരും ആദ്യ പന്ത് നേരിട്ടുവെന്നും ഗാംഗുലി പറഞ്ഞു.
Published by: Anuraj GR
First published: July 6, 2020, 3:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading