ഇന്റർഫേസ് /വാർത്ത /Sports / Sachin Tendulkar |വിദേശരാജ്യങ്ങളിലെ അനധികൃത സ്വത്ത് സമ്പാദ്യം; പാന്‍ഡൊറ പേപ്പേഴ്‌സ് പട്ടികയില്‍ സച്ചിനും

Sachin Tendulkar |വിദേശരാജ്യങ്ങളിലെ അനധികൃത സ്വത്ത് സമ്പാദ്യം; പാന്‍ഡൊറ പേപ്പേഴ്‌സ് പട്ടികയില്‍ സച്ചിനും

Sachin Tendulkar

Sachin Tendulkar

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് പാന്‍ഡൊറ പേപ്പേഴ്സ് വിവരങ്ങള്‍ പുറത്തു വിട്ടത്.

  • Share this:

ഭരണാധികാരികളും അതിസമ്പന്നരും കായികതാരങ്ങളും ഉള്‍പ്പെടെയുള്ളവരുടെ രഹസ്യ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട് പാന്‍ഡൊറ പേപ്പേഴ്സ്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ അനധികൃത സമ്പാദ്യമുള്ള 35 സെലിബ്രറ്റികളുടെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

വാഷിങ്ടണ്‍ കേന്ദ്രമായുള്ള അന്താരാഷ്ട്ര അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ സംഘത്തിന്റെ (ഐ സി ഐ ജെ) നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് പാന്‍ഡൊറ പേപ്പേഴ്സ് വിവരങ്ങള്‍ പുറത്തു വിട്ടത്. 300 ഇന്ത്യക്കാര്‍ പട്ടികയിലെന്ന് അന്വേഷണം നടത്തിയ മാധ്യമങ്ങള്‍ വെളിപ്പെടുത്തി. ഇതില്‍ 60ഓളം പേരുകള്‍ രാജ്യത്തെ പ്രമുഖ വ്യക്തികളോ, കമ്പനികളോ ആണ്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനടക്കം പട്ടികയിലുണ്ട്. 100 ശതകോടീശ്വരന്മാരും റഷ്യ, യുഎസ്, ഇന്ത്യ, പാകിസ്ഥാന്‍, യു കെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സെലിബ്രിറ്റികളും, കായികതാരങ്ങളും സ്ഥാപനങ്ങളും പട്ടികയില്‍ ഉണ്ട്.

First published:

Tags: Sachin tendulkar, Wealth