ഒടുവില്‍ സച്ചിന്‍ ആ ആഗ്രഹം നിറവേറ്റി; വീഡിയോ പങ്കുവെച്ച് താരം

അപ്പോളോ ടയേഴ്‌സിന്റെ പ്രമോഷന്റെ ഭാഗമായാണ് സച്ചിന് ഫോര്‍മുല കാര്‍ ഡ്രൈവ് ചെയ്യാനുള്ള അവസരം ലഭിച്ചത്

news18
Updated: June 6, 2019, 2:29 PM IST
ഒടുവില്‍ സച്ചിന്‍ ആ ആഗ്രഹം നിറവേറ്റി; വീഡിയോ പങ്കുവെച്ച് താരം
sachin-tendulkar
  • News18
  • Last Updated: June 6, 2019, 2:29 PM IST
  • Share this:
ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് വാഹനങ്ങളോടുള്ള പ്രിയം പ്രശസ്തമാണ്. അതില്‍ തന്നെ സ്‌പോര്‍ട്‌സ് കാറുകളോട് തനിക്കുള്ള കമ്പം താരം നേരത്തെ വ്യക്തമാക്കിയിട്ടുമുണ്ട്. ഫെരാരിയും മറ്റും സ്വന്തമായിട്ടുള്ള സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഇതുവരെയും ഫോര്‍മുല കാറുകള്‍ ഡ്രൈവ് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നില്ല.

തന്റെ ആഗ്രഹം നിറവേറ്റാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ക്രിക്കറ്റ് ഇതിഹാസം ഇപ്പോള്‍. അപ്പോളോ ടയേഴ്‌സിന്റെ പ്രമോഷന്റെ ഭാഗമായാണ് സച്ചിന് ഫോര്‍മുല കാര്‍ ഡ്രൈവ് ചെയ്യാനുള്ള അവസരം ലഭിച്ചത്. ചെക്ക് റിപ്പബ്ലിക്കില്‍ വെച്ചായിരുന്നു സച്ചിന്റെ ഫോര്‍മുല അരങ്ങേറ്റം.

Also Read: ചെസ് ലോക ചാംപ്യൻഷിപ്പ് കളിച്ചയാൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയത് എങ്ങനെ?

ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമാണിതെന്നും. ഒരു ഫോര്‍മുല കാര്‍ ഓടിക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നെന്നും പറഞ്ഞാണ് സച്ചിന്‍ തന്റെ ആദ്യ ഡ്രൈവിങ്ങ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ താരം വാഹനമോടിച്ച സ്പീഡോ മറ്റ് കാര്യങ്ങളോ വീഡിയോയില്‍ പറഞ്ഞിട്ടില്ല.First published: June 6, 2019, 2:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading