മുംബൈ: ക്രിക്കറ്റ് കളത്തില്‍ അത്ഭുതങ്ങള്‍ തീര്‍ത്തിട്ടുള്ള സച്ചിന് ടെണ്ടുല്‍ക്കര്‍ മികച്ച കുക്ക് കൂടിയാണെന്നത് താരം തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അന്താരാഷ്ട്ര വനിതാദിനത്തില്‍ തന്റെ കുക്കിങ് മികവ് ഒരിക്കല്‍കൂടി പുറത്തെടുത്തിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം. തന്റെ അമ്മയ്ക്കും ഭാര്യയ്ക്കും മകള്‍ക്കും വേണ്ടിയായിരുന്നു വനിതാദിനത്തിലെ സച്ചിന്റെ കുക്കിങ്ങ്.
തന്റെ സ്പെഷ്യല്‍ കുക്കിങ്ങിന്റെ വീഡിയോ ട്വിറ്ററിലൂടെ താരം തന്നെയാണ് പുറത്ത വിട്ടിരിക്കുന്നത്. അമ്മയ്ക്കും ഭാര്യ അഞ്ജലിക്കും മകള്‍ സാറയ്ക്കും വേണ്ടിയാണെന്നു പറഞ്ഞാണ് സച്ചിന് പാചകം ആരംഭിക്കുന്നത്. വഴുതന കൊണ്ടുള്ള പഞ്ചാബി വിഭവമാണ് സച്ചിന് ഉണ്ടാക്കിയത്.
പാചകത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വീഡിയോ. പാചകത്തിനിടയില്‍ കൈ മുറിഞ്ഞതായി അഭിനയിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തയ്യാറാക്കിയ വിഭവവുമായി അമ്മയുടെ അടുത്തേക്കാണ് സച്ചിന് ആദ്യം പോകുന്നത്.
This #WomensDay, let's do something special for the important women in our lives. Join me and share your own sweet gestures of love using#SeeHerSmile
Happy Women's Day! pic.twitter.com/ouMv0cPiuy
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.