നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • കരിയറില്‍ വിജയിക്കാന്‍ സച്ചിന്‍ മകന് നല്‍കിയ ഉപദേശം ഇതാണ്

    കരിയറില്‍ വിജയിക്കാന്‍ സച്ചിന്‍ മകന് നല്‍കിയ ഉപദേശം ഇതാണ്

    അവന് ക്രിക്കറ്റിനോട് അതിയായ അഭിനിവേശമുണ്ട്. പക്ഷെ ഞാനൊരിക്കലും അവനെ ഒന്നിനും നിര്‍ബന്ധിച്ചിട്ടില്ല

    sachin arjun

    sachin arjun

    • News18
    • Last Updated :
    • Share this:
      മുംബൈ: ക്രിക്കറ്റ് ലോകത്ത് വിസ്മയം തീര്‍ത്ത ബാറ്റ്‌സ്മാനാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇപ്പോള്‍ ആഭ്യന്തര ലീഗുകളിലും മറ്റും തന്റെ ബൗളിങ്ങിലൂടെ വെട്ടിത്തിളങ്ങുന്ന സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും ഇന്ത്യന്‍ ക്രിക്കറ്റിന് പ്രതീക്ഷ നല്‍കുന്ന താരമാണ്. കരിയറില്‍ വിജയിക്കാന്‍ തന്റെ അച്ഛന്‍ തനിക്ക് പകര്‍ന്ന തന്ന ഒരു ഉപദേശം മാത്രമാണ് താന്‍ മകനും നല്‍കിയിരിക്കുന്നതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സച്ചിന്‍.

      മുംബൈ ടി20 ലീഗില്‍ അര്‍ജുന്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയതിനു പിന്നാലെയാണ് സച്ചിന്‍ മകന് നല്‍കിയ ഉപദേശത്തെക്കുറിച്ച് സംസാരിച്ചത്. 'ഞാനവനോട് പറഞ്ഞിട്ടുണ്ട്, ജീവിതത്തില്‍ എന്ത് ചെയ്താലും കുറുക്കുവഴി എടുക്കരുതെന്ന്. എന്റെ അച്ഛന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍ എന്നോട് പറഞ്ഞതാണ് അത്.' സച്ചിന്‍ പറയുന്നു.

      Also Read:  'സാംപിള്‍ വെടിക്കെട്ടില്‍ ആര്' പൂരം കൊടിയേറും മുന്നേ കരുത്ത് തെളിയിക്കാന്‍ ഓസീസ്; ശ്രീലങ്ക 239 ന് പുറത്ത്

      നന്നായി അധ്വാനിക്കണം. ബാക്കിയൊക്കെ പിന്നൊണെന്നും പറഞ്ഞ താരം എല്ലാ രക്ഷിതാക്കളേയും പോലെ തനിക്കും മകന്റെ കരിയറിനെ സംബന്ധിച്ച് ആശങ്കകളുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. 'അവന് ക്രിക്കറ്റിനോട് അതിയായ അഭിനിവേശമുണ്ട്. പക്ഷെ ഞാനൊരിക്കലും അവനെ ഒന്നിനും നിര്‍ബന്ധിച്ചിട്ടില്ല. ആദ്യം കളിച്ചിരുന്നത് ഫുട്ബോളായിരുന്നു. പിന്നെ ചെസ് ആയി. ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുന്നു' സച്ചിന്‍ പറയുന്നു.

      ക്രിക്കറ്റില്‍ എന്നും നമ്മള്‍ വിദ്യാര്‍ഥിയാണെന്നും അതാണ് ഞാന്‍ അവനോട് പറയുന്നതെന്നും പറഞ്ഞ സച്ചിന്‍ ഫലം ദൈവത്തിന്റെ കരങ്ങളിലാണെന്നും പക്ഷെ അതിനായി അധ്വാനിക്കേണ്ടത് നമ്മളാണെന്നും കൂട്ടിച്ചേര്‍ത്തു.

      First published: