നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ഫൈനലിന് തൊട്ടുമുമ്പ് ന്യൂസിലന്‍ഡ്- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നടത്തിയത് എന്തിന്? ചോദ്യം ചെയ്ത് സച്ചിന്‍ തെണ്ടുല്‍ക്കര്‍

    ഫൈനലിന് തൊട്ടുമുമ്പ് ന്യൂസിലന്‍ഡ്- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നടത്തിയത് എന്തിന്? ചോദ്യം ചെയ്ത് സച്ചിന്‍ തെണ്ടുല്‍ക്കര്‍

    ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകള്‍ കളിച്ച് എത്തുന്നത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇറങ്ങുമ്പോള്‍ അവര്‍ക്ക് മുന്‍തൂക്കം നല്‍കുന്നതായി സച്ചിന്‍ പറഞ്ഞു.

    Sachin Tendulkar

    Sachin Tendulkar

    • Share this:
      കോവിഡ് പ്രതിസന്ധിയില്‍ നിര്‍ത്തിവെച്ച ഇന്ത്യന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ ജൂണ്‍ 18ന് ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നടക്കുന്ന പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലോട് കൂടി പുനരാരംഭിക്കുകയാണ്. കെയ്ന്‍ വില്യംസണിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ന്യൂസിലന്‍ഡ് ടീമാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. നിലവില്‍ ഇരു ടീമുകളും ഫൈനല്‍ മത്സരത്തിനായുള്ള അവസാനവട്ട തയ്യാറെടുപ്പുകളിലാണ്. ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകള്‍ കളിച്ചാണ് ന്യൂസിലന്‍ഡ് ടീം ഫൈനലിന് എത്തുന്നത്. ഇന്ത്യന്‍ ടീം ആകട്ടെ ഇവിടെ ഇന്‍ട്രാ സ്‌ക്വാഡ് മത്സരം മാത്രം കളിച്ചാണ് എത്തുന്നത്. നിക്ഷ്പക്ഷ വേദിയില്‍ മത്സരം സംഘടിപ്പിച്ചിട്ടും ന്യൂസിലന്‍ഡ് ഇത്തരത്തില്‍ ഫൈനലിന് മുന്‍പേ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കളിക്കുമ്പോള്‍ അവര്‍ക്ക് സാഹചര്യങ്ങള്‍ കൂടുതല്‍ മനസിലാക്കാന്‍ സാധിക്കുമെന്നും കൂടുതല്‍ മുന്‍തൂക്കം ലഭിക്കുമെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

      ഇപ്പോഴിതാ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന ടെസ്റ്റ് പരമ്പരയുടെ സമയം ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകള്‍ കളിച്ച് എത്തുന്നത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇറങ്ങുമ്പോള്‍ അവര്‍ക്ക് മുന്‍തൂക്കം നല്‍കുന്നതായി സച്ചിന്‍ പറഞ്ഞു. 'ന്യൂസിലാന്‍ഡിന് ഇവിടെ ചെറിയ മുന്‍തൂക്കം ലഭിക്കുന്നുണ്ട്. കാരണം ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകള്‍ കളിച്ചാണ് അവര്‍ ഫൈനലിന് എത്തുന്നത്. ഇന്ത്യന്‍ ടീം ആവട്ടെ ഇവിടെ ഇന്‍ട്രാ സ്‌ക്വാഡ് മത്സരം മാത്രം കളിച്ചാണ് എത്തുന്നത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ പല ഘട്ടങ്ങളിലായി ഇംഗ്ലണ്ടില്‍ കളിച്ചിട്ടുണ്ട്. അതിനാല്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് പൂര്‍ണമായും അപരിചിതമല്ല'- സച്ചിന്‍ പറഞ്ഞു.

      'ഇവര്‍ തമ്മിലുള്ള ടെസ്റ്റ് പരമ്പര എപ്പോഴാണ് തീരുമാനിച്ചതെന്ന് എനിക്കറിയില്ല. ഞാന്‍ പ്രതീക്ഷിക്കുന്നത് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കിവീസ് സ്ഥാനം ഉറപ്പിക്കുന്നതിന് മുന്‍പ് ഇത് നിശ്ചയിച്ചിരുന്നു എന്നാണ്. ചിലപ്പോള്‍ ഇത് യാദൃശ്ചികമായി സംഭവിച്ചതുമാവാം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുമായി ഇംഗ്ലണ്ട്- ന്യൂസിലാന്‍ഡ് പര്യടനത്തിന് ബന്ധമില്ല. അങ്ങനെ വരുമ്പോള്‍ ആദ്യം ഫൈനലും അതിന് ശേഷം ന്യൂസിലാന്‍ഡ്- ഇംഗ്ലണ്ട് പരമ്പരയും നടത്താമായിരുന്നു'- സച്ചിന്‍ അഭിപ്രായപ്പെട്ടു. ഈ മത്സരം ഒരു ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആവരുതായിരുന്നെന്നും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സീരീസ് എന്ന നിലയിലാണ് നടത്തേണ്ടിയിരുന്നത് എന്നും സച്ചിന്‍ നിര്‍ദേശിച്ചു.

      ഇന്ത്യന്‍ ടീം ഫൈനലിനായി ഇംഗ്ലണ്ടിലേക്ക് പറക്കുന്നതിന് മുന്നേ തന്നെ മത്സരത്തില്‍ ന്യൂസിലന്‍ഡിന് മുന്‍തൂക്കം ലഭിക്കുമെന്ന വാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള അഭിപ്രായങ്ങളെ ശക്തമായി തള്ളിക്കളഞ്ഞുകൊണ്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി രംഗത്തെത്തിയിരുന്നു. ഫൈനലില്‍ പൂര്‍ണ ആത്മ വിശ്വസത്തോടെയാണ് ഇന്ത്യന്‍ ടീം പങ്കെടുക്കുന്നതെന്നാണ് കോഹ്ലി പറഞ്ഞത്. അനുകൂല സാഹചര്യങ്ങളില്‍ കളിക്കുന്ന ടീമുകളെ മുന്‍പും ഇന്ത്യ തോല്‍പ്പിച്ചിട്ടുണ്ടെന്നും ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ വച്ചു തോല്‍പ്പിച്ചത് ഇതിന് ഒരു ഉദാഹരണമാണെന്നും കോഹ്ലി വിശദീകരിച്ചു.
      Published by:Sarath Mohanan
      First published:
      )}