നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കളിക്കളത്തിലെ ഉത്കണ്ഠ മറികടന്നത് വീഡിയോ ഗെയിം കളിച്ച് - സച്ചിന്‍

  കളിക്കളത്തിലെ ഉത്കണ്ഠ മറികടന്നത് വീഡിയോ ഗെയിം കളിച്ച് - സച്ചിന്‍

  ഒരു വ്യക്തിക്ക് ഏതൊരാളില്‍ നിന്നും പലതും പഠിക്കാന്‍ കഴിയുമെന്ന് തന്റെ ജീവിതത്തിലെ ഒരു സംഭവം ഉദാഹരണമായി കാണിച്ച് സച്ചിന്‍ വ്യക്തമാക്കി.

  Sachin Tendulkar

  Sachin Tendulkar

  • News18
  • Last Updated :
  • Share this:
   ഒരു കായിക താരത്തിന്റെ മികച്ച പ്രകടനത്തിന് കരുത്താവുന്നത് താരത്തിന്റെ കഴിവ് മാത്രമല്ല ആ താരം കഴിവിനെ പോഷിപ്പിക്കാൻ ചെയ്യുന്ന അധ്വാനവും പരിശീലനവും അങ്ങനെ എല്ലാമാണ്. ഇത്തരത്തിൽ അദ്ധ്വാനിക്കാൻ താരത്തിന് ശാരീരികമായും മാനസികമായും വലിയ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. ഇതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

   ഒരു കായിക താരത്തിനു ശാരീരികമായ ആരോഗ്യം മാത്രമല്ല മാനസികാരോഗ്യവും അത്ര തന്നെ പ്രധാനപ്പെട്ടതാണെന്നമാണ് സച്ചിന്റെ അഭിപ്രായം. കടുത്ത മാനസികസമ്മര്‍ദ്ദങ്ങളും വിഷാദ രോഗവുമെല്ലാം കാരണം മല്‍സരരംഗത്തു നിന്നു പിന്‍മാറുകയോ, വിട്ടുനില്‍ക്കുകയോ ചെയ്ത ഒരുപാട് കായിക താരങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഏറ്റവും അവസാനമായി ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‌വെല്ലും ഈ തരത്തില്‍ ക്രിക്കറ്റില്‍ നിന്നും ചെറിയ ഇടവേളയെടുത്തിരുന്നു.

   അൺഅക്കാദമി സംഘടിപ്പിച്ച ഒരു സംവാദത്തിലാണ് കരിയറില്‍ താനും സമാനമായ അവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ടെന്നും പിന്നീട് അതിനെയെല്ലാം അതിജീവിച്ച് തിരിച്ചു വരികയായിരുന്നുവെന്നും സച്ചിന്‍ വെളിപ്പെടുത്തിയത്.

   LockDown | സത്യവാങ്മൂലം ഇല്ലാതെ പുറത്തിറങ്ങിയ ആളുടെ ബൈക്ക് കസ്റ്റഡിയിൽ എടുത്തു; നടന്നു വീട്ടിലെത്തിയപ്പോൾ കുഴഞ്ഞുവീണ് മരിച്ചു

   ശാരീരികമായി മാത്രമല്ല ഒരു മല്‍സരത്തിനു മുമ്പ് മാനസികമായും നമ്മൾ കരുത്ത് നേടേണ്ടതുണ്ട്. ഈ യാഥാര്‍ഥ്യം ഒരു സമയത്തു ഞാനും തിരിച്ചറിഞ്ഞിരുന്നു. ശരീരത്തിനൊപ്പം മനസും പൂര്‍ണമായും ആരോഗ്യത്തോടെ നിലനിര്‍ത്തുകയെന്നത് വളരെ പ്രധാനമാണ്.

   കരിയറില്‍ 10 - 12 വര്‍ഷത്തോളം ഓരോ മത്സരത്തിനും മുൻപ് കടുത്ത ഉത്കണ്ഠയും ഭീതിയും ഞാൻ നേരിട്ടിരുന്നു. നിർണായക മത്സരങ്ങൾക്ക് മുമ്പള്ള രാത്രികളില്‍ എനിക്കു ഉറക്കം കിട്ടിയിരുന്നില്ല. പിന്നീടാണ് എന്റെ തയ്യാറെടുപ്പിന്റെ ഭാഗമാണ് ഇതെന്നും ഞാന്‍ അംഗീകരിച്ചു തുടങ്ങിയത്.

   അതിനുശേഷം രാത്രിയില്‍ ഉറക്കം ലഭിക്കാതിരുന്നപ്പോള്‍ മനസ്സിനെ ശാന്തമാക്കുന്നതിനു വേണ്ടി രാത്രി വൈകി വരെ ടിവി കണ്ടും, പുലർച്ചെ എണീറ്റ് വീഡിയോ ഗെയിം കളിച്ചുമാണ് ഈ മോശം അവസ്ഥയെ മറികടന്നതെന്ന് സച്ചിൻ പറഞ്ഞു.

   ഇതു കൂടാതെ, തന്റെ സഹോദരന്‍ നല്‍കിയ ചില ഉപദേശങ്ങളും ഉത്കണ്ഠയെ മറികടക്കാൻ സഹായിച്ചിരുന്നതായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വ്യക്തമാക്കി. രാവിലെ എഴുന്നേറ്റ ശേഷം ഒരു കപ്പ് ചായ സ്വയമുണ്ടാക്കുന്നത് പോലും മല്‍സരത്തിനു തയ്യാറെടുക്കാന്‍ എന്നെ സഹായിച്ചിരുന്നു. കൂടാതെ, വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്നതും അലക്കുന്നതുമെല്ലാം കളിക്കു തയ്യാറെടുക്കാന്‍ എന്നെ സഹായിച്ച കാര്യങ്ങളാണ്.

   മെസ്സിയില്ലാതെ കളിക്കുക അസാധ്യം; ബാഴ്സയുടെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ച് റൊണാൾഡ്‌ കൂമാൻ

   മത്സരത്തിന്റെ തലേദിവസം തന്നെ താൻ തന്റെ ക്രിക്കറ്റ് ബാഗ് തയ്യാറാക്കി വെക്കുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം തന്നെ പഠിപ്പിച്ചത് സഹോദരനായിരുന്നു. പിന്നീടുള്ള തന്റെ കരിയറിൽ ഇവയെല്ലാം ശീലമായി മാറുകയും ചെയ്തു. ഇന്ത്യക്കു വേണ്ടി കരിയറിലെ അവസാനത്തെ മല്‍സരത്തില്‍ കളിക്കുന്നതിനു മുമ്പും ഇവയൊക്കെ താന്‍ ആവര്‍ത്തിച്ചിരുന്നതായും സച്ചിന്‍ വിശദമാക്കി.

   ഉത്കണ്ഠ ഉള്‍പ്പെടെയുള്ള മാനസിക പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവയെ അംഗീകരിക്കുകയെന്നതാണ് അവയെ മറികടക്കാനുള്ള ആദ്യത്തെ വഴിയെന്നു സച്ചിന്‍ പറഞ്ഞു. പരുക്കേല്‍ക്കുകയാണെങ്കില്‍ അത് പരിശോധിക്കാനും ഭേദമാക്കാനുമെല്ലാം ഡോക്ടര്‍മാരും ഫിസിയോമാരുമുണ്ടാവും. മാനസികാരോഗ്യത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി.

   കരിയറിൽ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടാവുകയെന്നത് സാധാരണമാണ്. എന്നാല്‍, തിരിച്ചടികള്‍ നേരിടുന്ന സമയങ്ങളില്‍ നിങ്ങള്‍ക്കു ചുറ്റിലും ആളുകള്‍ വേണം. തനിക്കു മാനസിക പ്രശ്‌നങ്ങളുണ്ടെന്നു സ്വയം ഒരാള്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ അതിൽ നിന്നും പുറത്ത് വരാനുള്ള വഴികൾ അയാൾ തന്നെ സ്വയം കണ്ടെത്തുമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.

   അതോടൊപ്പം, ഒരു വ്യക്തിക്ക് ഏതൊരാളില്‍ നിന്നും പലതും പഠിക്കാന്‍ കഴിയുമെന്ന് തന്റെ ജീവിതത്തിലെ ഒരു സംഭവം ഉദാഹരണമായി കാണിച്ച് സച്ചിന്‍ വ്യക്തമാക്കി. ഒരിക്കല്‍ ചെന്നൈയിലെ ഒരു ഹോട്ടല്‍ സ്റ്റാഫിന്റെ ഉപദേശം ബാറ്റിങ് മെച്ചപ്പെടുത്താന്‍ തന്നെ സഹായിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

   'ഹോട്ടലില്‍ താമസിക്കവെ ദോശയുമായി അകത്തേക്കു വന്ന റൂംബോയ് അതു മേശയ്ക്കു മുകളില്‍ വച്ച ശേഷം എനിക്കൊരു ഉപദേശവും നല്‍കി. ബാറ്റ് സ്വിങ് ചെയ്യിക്കുന്നതില്‍ നിങ്ങള്‍ക്കു തടസമാവുന്നത് കൈമുട്ടിലെ ഗാര്‍ഡാണെന്നൊയിരുന്നു അയാള്‍ ചൂണ്ടിക്കാട്ടിയത്. ഇതു തന്നെയയായിരുന്നു സത്യമെന്നു എനിക്കു ബോധ്യമായി. ഈ ഉപദേശം സ്വീകരിച്ച് ഞാന്‍ വരുത്തിയ മാറ്റം എന്റെ പ്രശ്‌നം പരിഹരിക്കാന്‍ സഹായിച്ചു.' സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

   Summary| Battled anxiety for 10-12 years, had many sleepless nights before matches, reveals Sachin Tendulkar.
   Published by:Joys Joy
   First published: