• HOME
  • »
  • NEWS
  • »
  • sports
  • »
  • Sachin Tendulkar | തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് കാസിനോ പരസ്യം; നിയമനടപടിക്കൊരുങ്ങി സച്ചിൻ

Sachin Tendulkar | തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് കാസിനോ പരസ്യം; നിയമനടപടിക്കൊരുങ്ങി സച്ചിൻ

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളാൽ തെറ്റിദ്ധരിക്കപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കുക എന്ന ക്യാപ്ഷനോടുകൂടിയാണ് സച്ചിന്റെ ട്വീറ്റ്.

Sachin Tendulkar

Sachin Tendulkar

  • Share this:
    സമൂഹ മാധ്യമങ്ങളിൽ തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ (Morphed Images) ചൂതാട്ട പരസ്യങ്ങൾക്കായി ഉപയോഗിച്ച കാസിനോയ്‌ക്കെതിരെ സച്ചിൻ ടെണ്ടുൽക്കർ (Sachin Tendulkar) രംഗത്ത്. രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇത്തരം പരസ്യങ്ങൾ ഉപയോഗിച്ചുവെന്നത് വേദനാജനകമാണെന്നും അതേസമയം ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണെന്നും സച്ചിൻ കൂട്ടിച്ചേർത്തു. ഗോവയിൽ സ്ഥിതി ചെയ്യുന്ന 'ബിഗ് ഡാഡി' കാസിനോ അവരുടെ പ്രചരണത്തിനായാണ് സച്ചിന്റെ ചിത്രങ്ങൾ ഉപയോഗിച്ചതെന്നാണ് വിവരം.

    തന്റെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ പരസ്യമുണ്ടാക്കിയർവക്കെതിരെ ട്വിറ്ററിലൂടെയാണ് സച്ചിൻ രംഗത്തെത്തിയത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളാൽ തെറ്റിദ്ധരിക്കപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കുക എന്ന ക്യാപ്ഷനോടുകൂടിയാണ് സച്ചിന്റെ ട്വീറ്റ്.



    Also read- IND vs SL, 1st T20I | വെടിക്കെട്ട് ബാറ്റിങ്ങുമായി ഇഷൻ കിഷനും (89) ശ്രേയസ് അയ്യരും (57*); ശ്രീലങ്കയ്ക്ക് 200 റൺസ് വിജയലക്ഷ്യം

    "സമൂഹ മാധ്യമങ്ങളിൽളിൽ എന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ഒന്നിലധികം കാസിനോ പരസ്യങ്ങളിൽ ഉപയോഗിച്ചതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഞാൻ കളിച്ചിരുന്ന കാലത്ത് പോലും ഞാൻ പുകയില, മദ്യം എന്നിവയെ പിന്തുണയ്ക്കുന്ന പരസ്യങ്ങളുടെ ഭാഗമായിട്ടില്ല. വ്യക്തിപരമായി തന്നെ ഇവയോടെല്ലാം എതിരാണെന്ന് ഞാൻ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇത് വീണ്ടും അവർത്തിച്ചുകൊണ്ട് പറയുകയാണ് ഇത്തരം വ്യാജ പരസ്യങ്ങളിൽ നിന്നും ജനങ്ങൾ ദയവ് ചെയ്ത് ജാഗ്രത പാലിക്കുക.' - സച്ചിൻ കുറിച്ചു.

    ഈ വ്യാജ പരസ്യക്കാർക്കെതിരെ തന്റെ നിയമസംഘം വേണ്ട നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണെന്നുംസച്ചിൻ കൂട്ടിച്ചേർത്തു. "എന്റെ നിയമ സംഘം ഇതിനെതിരേ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഈ വിവരം എല്ലാവരേയും അറിയിക്കേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നി.' - സച്ചിൻ ട്വീറ്റ് ചെയ്തു.

    IPL 2022 | മുംബൈ ഇന്ത്യൻസിനെ വാങ്കഡേയിൽ കളിക്കാൻ അനുവദിക്കരുത്; എതിർപ്പുമായി മറ്റ് ടീമുകൾ

    വരും സീസണിൽ മുംബൈ ഇന്ത്യൻസ് (Mumbai Indians) അവരുടെ ഹോം ഗ്രൗണ്ടായ വാങ്കഡെയിൽ കളിക്കുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെയിരിക്കുകയാണ് ലീഗിലെ വിവിധ ടീമുകൾ. വാങ്കഡെയിൽ മുംബൈയെ കളിപ്പിക്കുന്നത് അവർക്ക് അനാവശ്യ മുൻതൂക്കം നൽകുമെന്ന് ആരോപിച്ചാണ് അവർ എതിർപ്പ് ഉയർത്തുന്നത്. മുംബൈ ഇന്ത്യൻസിനെ വാങ്കഡേയിൽ കളിപ്പിക്കരുതെന്ന് ആവശ്യപ്പെടുന്ന ടീമുകൾ അവർ ബ്രാബോൺ സ്റ്റേഡിയത്തിലോ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലോ പൂനെയിലെ എംസിഎ സ്റ്റേഡിയത്തിലോ കളിപ്പിക്കുന്നതിൽ എതിർപ്പ് ഉയർത്തുന്നില്ല.

    Also read- Sanju Samosn |'കളി ജയിപ്പിക്കാനുള്ള കഴിവ് അവനിലുണ്ട്; സഞ്ജുവിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കും': രോഹിത് ശര്‍മ്മ

    ‘ഇത്തവണ ഒരു ടീമിനും ഹോം ഗ്രൗണ്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യം ലഭിക്കില്ല. ഈ സാഹചര്യത്തിൽ മുംബൈ ഇന്ത്യൻസിനു മാത്രം വാങ്കഡെ സ്റ്റേഡിയത്തിൽ മത്സരം അനുവദിക്കുന്നത് അവർക്ക് അനാവശ്യ മുൻതുക്കം നൽകുമെന്നാണ് മറ്റ് ടീമുകളുടെ നിലപാട്. മുംബൈ ഇന്ത്യൻസ് മുംബൈയിലെ തന്നെ മറ്റു വേദികളിൽ കളിക്കുന്നതിൽ ഇവർക്ക് എതിർപ്പില്ല. എന്നാൽ, അവർ വർഷങ്ങളായി കളിക്കുന്ന വാങ്കഡെയിൽ അവർക്ക് മത്സരങ്ങൾ അനുവദിക്കരുതെന്നാണ് ആവശ്യം’ – ഒരു ഐപിഎൽ ടീമിന്റെ പ്രതിനിധിപറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
    Published by:Naveen
    First published: