'ഇവനെ കണ്ട് ഈ വർഷം തുടങ്ങൂ'; വീഡിയോ പങ്ക് വെച്ച് സച്ചിൻ

പുതുവർഷത്തോടനുബന്ധിച്ചാണ് സച്ചിൻ പ്രതീക്ഷയുടെയും കരുത്തിന്റേയും സന്ദേശം പകരുന്ന ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: January 1, 2020, 11:18 PM IST
'ഇവനെ കണ്ട് ഈ വർഷം തുടങ്ങൂ'; വീഡിയോ പങ്ക് വെച്ച് സച്ചിൻ
News18 Malayalam
  • Share this:
പുതുവർഷത്തോടനുബന്ധിച്ച് വൈറൽ വീഡിയോ പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ മുന്നേറണമെന്ന സന്ദേശമാണ് വീഡിയോ നൽകുന്നത്. പുതുവർഷത്തോടനുബന്ധിച്ചാണ് സച്ചിൻ പ്രതീക്ഷയുടെയും കരുത്തിന്റേയും സന്ദേശം പകരുന്ന ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Also Read- 'പുതുവർഷം വെടിക്കെട്ടോടെ തുടങ്ങുകയാണ്'; കാമുകിക്കൊപ്പമുള്ള ചിത്രവുമായി ഹാർദിക് പാണ്ഡ്യ

ഇരുകാലുകളും തളർന്ന ഒരു കുട്ടി സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുകയാണ്. മണ്ണിൽ കൈ കുത്തി രണ്ട് കാലുകളും കൊണ്ട് നിരങ്ങി നിരങ്ങി റൺസ് എടുക്കുന്ന അവന്റെ വിഡിയോ ആരുടെയും കണ്ണുനിറയ്ക്കും. ബാറ്റ്സ്മാൻ ഷോട്ട് ഉതിർക്കുന്നതിന് മുൻപ് തന്നെ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിന്ന് അവൻ ഓടി തുടങ്ങും. മഡ്ഡ റാമെന്നാണ് ഈ കുട്ടിയുടെ പേര്. ഇവന്റെ കളി കണ്ട് 2020 തുടങ്ങാനാണ് സച്ചിൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.


Published by: Rajesh V
First published: January 1, 2020, 11:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading