നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'എന്താണ് ചെയ്യുന്നത്?' മേലില്‍ ഇത് ആവര്‍ത്തിച്ചേക്കരുതെന്ന് കോഹ്ലിയോട് സച്ചിന്‍; കോഹ്ലിയുമായി ആദ്യ കൂടിക്കാഴ്ച്ചയുടെ അനുഭവം പങ്കുവെച്ച് സച്ചിന്‍

  'എന്താണ് ചെയ്യുന്നത്?' മേലില്‍ ഇത് ആവര്‍ത്തിച്ചേക്കരുതെന്ന് കോഹ്ലിയോട് സച്ചിന്‍; കോഹ്ലിയുമായി ആദ്യ കൂടിക്കാഴ്ച്ചയുടെ അനുഭവം പങ്കുവെച്ച് സച്ചിന്‍

  കോഹ്ലിയുമായുള്ള ആദ്യ കൂടിക്കാഴ്ചയുടെ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍.

  സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്ലി

  സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്ലി

  • Share this:
   ലോകം കണ്ട എക്കാലത്തെയും മികച്ച രണ്ട് ബാറ്റ്‌സ്മാന്‍മാരാണ് ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറും വിരാട് കോഹ്ലിയും. ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് സച്ചിന്റെ പേരിലാണെങ്കിലും ടി20 റണ്‍വേട്ടയില്‍ കോഹ്ലിയാണ് ഒന്നാമത്. ക്രിക്കറ്റിലെ റെക്കോര്‍ഡുകളുടെ കാര്യത്തിലും സച്ചിന് എതിരാളിയായി വളര്‍ന്നിരിക്കുകയാണ് കോഹ്ലി. ക്രിക്കറ്റിനെ ഒരു മതമായും സച്ചിനെ ദൈവമായും കാണുന്ന ആരാധക കൂട്ടായ്മയാണ് ഇന്ത്യയിലുള്ളത്.

   ക്രിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ പിന്‍ഗാമിയെന്നാണ് വിരാട് കോഹ്ലിക്കുള്ള വിശേഷണം.ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരയുന്ന ക്രിക്കറ്ററാണ് വിരാട് കോഹ്ലി ഇപ്പോള്‍. ദേശീയ ക്രിക്കറ്റിലെത്തിയ നാള്‍ മുതല്‍ ആരാധകരുടെ എണ്ണം വര്‍ധിപ്പിച്ചു വരുന്ന താരമാണ് കോഹ്ലി. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന കോഹ്ലിക്ക് ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ആരാധക പിന്തുണയാണുള്ളത്. ഇപ്പോള്‍ കോഹ്ലിയുമായുള്ള ആദ്യ കൂടിക്കാഴ്ചയുടെ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍.

   Also Read-പന്ത് ചുരണ്ടൽ വിവാദം: ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ എക്കാലത്തും വേട്ടയാടുമെന്ന് ഗിൽക്രിസ്റ്റ്

   കോഹ്ലിയുടെ കരിയര്‍ തുടങ്ങുന്ന കാലഘട്ടത്തില്‍ സീനിയര്‍ താരങ്ങളായ യുവരാജ് സിങ്ങ്, മുനാഫ് പട്ടേല്‍, ഇര്‍ഫാന്‍ പഠാന്‍ എന്നിവര്‍ ചേര്‍ന്ന് താരത്തെ പറ്റിക്കാന്‍ നോക്കിയതാണ് സംഭവം. കോഹ്ലിയും ഇക്കാര്യം പിന്നീട് തുറന്നു സമ്മതിച്ചിട്ടുണ്ട്. തുടക്കക്കാരായ യുവതാരങ്ങള്‍ സച്ചിന്റെ കാലില്‍ വീണ് അനുഗ്രഹം വാങ്ങണമെന്ന ഒരു രീതി ഇവിടുണ്ടെന്ന് യുവരാജും, മുനാഫും, ഇര്‍ഫാനും കോഹ്ലിയോട് നിര്‍ദേശിച്ചു. ഒരു പ്രാങ്ക് ചെയ്യുക എന്നാതായിരുന്നു മൂവരുടെയും ഉദ്ദേശം. ഇത് വിശ്വസിച്ച കോഹ്ലി ഉടനെ ചെന്ന് സച്ചിന്റെ കാലില്‍ വീണുകൊണ്ട് അനുഗ്രഹം ചോദിച്ചു. സച്ചിന്‍ പെട്ടെന്നു ഞെട്ടി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ സച്ചിന്‍ സ്തംഭിച്ചു നിന്നുപോയി. എന്താണ് നടക്കുന്നതെന്ന് അദ്ദേഹത്തിന് മനസിലായില്ലെന്നാണ് സച്ചിന്‍ ഇതെക്കുറിച്ച് പറഞ്ഞത്.

   'എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. എന്താണ് ചെയ്യുന്നതെന്ന് ഞാന്‍ കോഹ്ലിയോട് ചോദിച്ചു. ഇങ്ങനെയൊന്നും ചെയ്യേണ്ട ആവശ്യമില്ലെന്നും ഒരിക്കലും ഇത് ആവര്‍ത്തിക്കരുതെന്നും ഞാന്‍ കോഹ്ലിയോട് പറഞ്ഞു. അവന്‍ എഴുന്നേറ്റുനിന്ന് ഈ പണികള്‍ ഒപ്പിച്ച മൂന്ന് പേരെയും നോക്കി. അവര്‍ മൂന്ന് പേരും അവിടെ നിന്ന് ചിരിക്കുകയായിരുന്നു,'- സച്ചിന്‍ ഓര്‍മകളില്‍ വാചാലനായി.

   Also Read-'ഹെയ്ഡന്‍ രണ്ട് മൂന്ന് വര്‍ഷത്തേക്ക് എന്നോട് മിണ്ടിയില്ല'; ഇന്ത്യ- ഓസ്‌ട്രേലിയ മത്സരങ്ങളിലെ സ്ലഡ്ജിങ്ങ് സംഭവങ്ങളെ വിശദീകരിച്ച് ഉത്തപ്പ

   തന്റെ 24 വര്‍ഷത്തെ സുദീര്‍ഘമായ ക്രിക്കറ്റ് കരിയറില്‍ 12 വര്‍ഷത്തോളം താന്‍ വിഷാദത്തിനു അടിമപ്പെട്ടിട്ടുണ്ടെന്നും സച്ചിന്‍ തുറന്നുപറഞ്ഞിരുന്നു. മത്സരങ്ങള്‍ക്ക് മുന്‍പുള്ള ദിവസങ്ങളില്‍ സമാധാനത്തോടെ ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ് ഈ ഉത്കണ്ഠയെന്ന് പിന്നീട് തിരിച്ചറിഞ്ഞുവെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
   Published by:Jayesh Krishnan
   First published: