• HOME
 • »
 • NEWS
 • »
 • sports
 • »
 • Sachin Tendulkar |'ബസ് നമ്പര്‍ 315;തിരിച്ചു വരുമ്പോള്‍ ആ സീറ്റ് മിക്കപ്പോഴും ഒഴിഞ്ഞു കിടക്കും'; ഓര്‍മകളുമായി സച്ചിന്‍

Sachin Tendulkar |'ബസ് നമ്പര്‍ 315;തിരിച്ചു വരുമ്പോള്‍ ആ സീറ്റ് മിക്കപ്പോഴും ഒഴിഞ്ഞു കിടക്കും'; ഓര്‍മകളുമായി സച്ചിന്‍

തന്റെ ചെറുപ്പകാലത്തെ മനോഹരമായ ഓര്‍മകളിലൊന്ന് ഈ ബസിലെ യാത്രയായിരുന്നുവെന്ന് സച്ചിന്‍ പറഞ്ഞു.

 • Share this:
  ബാല്യകാലത്ത് ക്രിക്കറ്റ് പരിശീലനത്തിന് സ്ഥിരമായി പോയിരുന്ന ബസിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് സച്ചിന്‍ ബസിന്റെ കഥ പങ്കുവെച്ചത്. തന്റെ ചെറുപ്പകാലത്തെ മനോഹരമായ ഓര്‍മകളിലൊന്ന് ഈ ബസിലെ യാത്രയായിരുന്നുവെന്ന് സച്ചിന്‍ പറഞ്ഞു.

  ബാന്ദ്രയിലെ വീട്ടില്‍ നിന്നും എല്ലാ ദിവസവും 315ആം ബസിലാണ് സച്ചിന്‍ ശിവാജി പാര്‍ക്ക് ഗ്രൗണ്ടിലെത്തിയിരുന്നത്. ബസിലെ അവസാനത്തെ സീറ്റായിരുന്നു തനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. വൈകുന്നേരങ്ങളില്‍ സ്റ്റേഡിയത്തില്‍ നിന്നും തിരിച്ചു വരുമ്പോള്‍ ആ സീറ്റ് മിക്കപ്പോഴും ഒഴിഞ്ഞു കിടക്കുകയാവും. മടക്കയാത്രയില്‍ തണുത്ത കാറ്റും കൊണ്ട് സീറ്റിലിരുന്ന് ഉറങ്ങാറുണ്ടായിരുന്നുവെന്നും സച്ചിന്‍ വീഡിയോയില്‍ പറയുന്നു.

  സീറ്റിലിരുന്ന് ഉറങ്ങിയത് മൂലം താന്‍ സ്റ്റോപ്പില്‍ ഇറങ്ങാതെ ബസില്‍ കുറേ ദൂരം മുന്നോട്ട് പോയിട്ടുണ്ടെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.  'വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ 315ആം നമ്പര്‍ ബസ് കാണുകയാണ്. ദിവസം മുഴുവനുമുള്ള പ്രാക്ടീസിന് ശേഷം ഇതേ ബസില്‍ തിരിച്ചു വരുന്നത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്'- സച്ചിന്‍ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.

  Yuzvendra Chahal | 'മദ്യലഹരിയിൽ ഒരു IPL താരം എന്നെ 15-ാം നിലയിലെ ബാൽക്കണിയിൽ നിന്നും തള്ളിയിടാൻ ശ്രമിച്ചു'; വെളിപ്പെടുത്തലുമായി ചാഹൽ

  മെഗാ താരലേലത്തിൽ യുസ്‌വേന്ദ്ര ചാഹലിനെ സ്വന്തമാക്കിയ രാജസ്ഥാൻ റോയൽസിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനങ്ങളാണ് സീസണിൽ താരം നടത്തുന്നത്. പന്ത് കൊണ്ട് മികച്ച പ്രകടനം നടത്തുന്ന ചാഹൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്നും 7 വിക്കറ്റുകൾ നേടി സീസണിൽ കൂടുതൽ വിക്കറ്റുകൾ നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്.

  ചാഹൽ കളിക്കുന്ന മൂന്നാം ഐപിഎൽ ഫ്രാഞ്ചൈസിയാണ് രാജസ്ഥാൻ. മുംബൈ ഇന്ത്യൻസിനൊപ്പം തന്റെ ഐപിഎൽ കരിയർ ആരംഭിച്ച ചാഹൽ പിന്നീട് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക് ചേക്കേറുകയും അവിടെ ടീമിന്റെ നിർണായക താരങ്ങളിൽ ഒരാളായി മാറുകയുമായിരുന്നു. ബാംഗ്ലൂരിനായി കളിച്ചുകൊണ്ടിരിക്കവേ ആയിരുന്നു ചാഹൽ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും പിന്നീട് കരിയറിൽ ഉയരങ്ങളിലേക്കുള്ള യാത്ര തുടങ്ങിയതും. ഐപിഎല്ലിലും ഇന്ത്യൻ ടീമിനായും ധാരാളം മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത താരം ഇപ്പോഴിതാ ക്രിക്കറ്റ് ജീവിതത്തിൽ തനിക്കുണ്ടായ മറക്കാൻ പറ്റാത്ത അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. രാജസ്ഥാൻ റോയൽസിലെ സഹതാരങ്ങളായ രവിചന്ദ്രൻ അശ്വിൻ, കരുൺ നായർ എന്നിവർക്കൊപ്പമുള്ള സംഭാഷണത്തിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. രാജസ്ഥാൻ റോയൽസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ താരങ്ങൾ തമ്മിലുള്ള ഈ സംഭാഷണത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

  'അധികം ആളുകൾക്ക് ഈ സംഭവത്തെ കുറിച്ച് അറിയില്ല. 2013 ൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുമ്പോഴായിരുന്നു ഈ സംഭവം. ബാംഗ്ലൂരിൽ ഒരു മത്സരമുണ്ടായിരുന്നു. അന്നത്തെ മത്സരത്തിനുശേഷം ടീമംഗങ്ങൾ എല്ലാവരും ഒത്തുകൂടുകയും പാർട്ടി നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിൽ നല്ല രീതിയിൽ മദ്യപിച്ചെത്തിയ ഒരു താരം (പേര് വെളിപ്പെടുത്താതെ) എന്നെ ഒരുപാട് നേരം നോക്കി നിന്ന ശേഷം അടുത്തേക്ക് വിളിച്ചു. അവിടുന്ന് എന്നെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും തുടർന്ന് ബാൽക്കണിയിൽ നിന്ന് താഴേക്ക് തള്ളിയിടാൻ ശ്രമിച്ചു. കാര്യങ്ങൾ ഒന്നും എന്റെ നിയന്ത്രണത്തിലായിരുന്നില്ല. ആ താരം പിടിവിട്ടിരുന്നെങ്കിൽ 15-ാ൦ നിലയിലെ ആ ബാൽക്കണിയിൽ നിന്നും ഞാൻ താഴേക്ക് വീണേനെ. തലകറങ്ങുന്ന പോലെയൊക്കെ എനിക്ക് തോന്നി. അവിടെയുണ്ടായിരുന്ന ചില ആൾക്കാർ ചേർന്നാണ് എന്നെ രക്ഷിച്ചത്.' - ചാഹൽ പറഞ്ഞു.
  'അവിടെ നിന്നും എന്നെ രക്ഷപ്പെടുത്തിയ ശേഷം അവരെനിക്ക് കുടിക്കാൻ വെള്ളം നൽകുകയും എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.പുറത്ത് പോകുമ്പോൾ ചുറ്റുപാടുകളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും നാം എത്ര ബോധവാന്മാരായിരിക്കണമെന്ന പാഠം അന്ന് ഞാൻ പഠിച്ചു.' - ചാഹൽ കൂട്ടിച്ചേർത്തു.

  Published by:Sarath Mohanan
  First published: