ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കറിന് ഇന്ന് 50-ാം ജന്മദിനം. പതിനാറാം വയസ്സിൽ ടെസ്റ്റ് അരങ്ങേറ്റം മുതൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ ലോകകപ്പ് ഉയർത്തുന്നത് വരെ, സംഭവബഹുലമായിരുന്നു സച്ചിൻ ടെൻഡുൽക്കറുടെ ക്രിക്കറ്റ് കരിയർ. 1989 നവംബറിൽ പാക്കിസ്ഥാനെതിരെയാണ് മാസ്റ്റർ ബ്ലാസ്റ്റർ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ഒരു മാസത്തിന് ശേഷം, അതേ എതിരാളികൾക്കെതിരെ സച്ചിൻ ആദ്യമായി ഏകദിനത്തിൽ ടീം ഇന്ത്യ ജേഴ്സി അണിഞ്ഞു.
50 വയസ്സ് തികയുമ്പോൾ സച്ചിൻ ടെൻഡുൽക്കറെക്കുറിച്ചുള്ള 50 വസ്തുതകൾ
1. 200 ടെസ്റ്റ് മത്സരങ്ങൾ കളിച്ച സച്ചിൻ ടെൻഡുൽക്കർ ഈ ഫോർമാറ്റിൽ ഏറ്റവുമധികം മത്സരങ്ങളിൽ കളിച്ച താരമെന്ന റെക്കോർഡ് സ്വന്തമാക്കി. 2. 168 ടെസ്റ്റ് മത്സരം കളിച്ച മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോയുടെ നേട്ടമാണ് സച്ചിൻ മറികടന്നത്.
3. ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതും സച്ചിൻ ടെണ്ടുൽക്കറാണ്- 15921.
4. ടെസ്റ്റിൽ സച്ചിനേക്കാൾ(51) കൂടുതൽ സെഞ്ചുറികൾ ഇതുവരെ മറ്റൊരു ക്രിക്കറ്റ് താരവും നേടിയിട്ടില്ല.
5. അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ചുറികൾ തികച്ച ഏക ബാറ്റ്‌സ്മാൻ.
6. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം അർധസെഞ്ചുറികൾ- 164- എന്ന റെക്കോർഡും സച്ചിന്‍റെ പേരിൽ
7. കരിയറിൽ ഇതുവരെ സച്ചിൻ ടെണ്ടുൽക്കർ 90 വ്യത്യസ്ത വേദികളിൽ കളിക്കാൻ ഇറങ്ങി.
8. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ മൂന്നാം അമ്പയർ പുറത്താക്കിയ ആദ്യ ക്രിക്കറ്റ് താരമാണ് സച്ചിൻ.
9. സച്ചിൻ ടെൻഡുൽക്കർ 22-ാം വയസ്സിൽ അഞ്ജലി മേത്തയെ വിവാഹം കഴിച്ചു.
10. ഏഴ് തവണ ദേശീയ ബ്രിഡ്ജ് ചാമ്പ്യനാണ് സച്ചിന്റെ ഭാര്യാപിതാവ്
11. സച്ചിനെ ക്രിക്കറ്റിലേക്ക് ഉയർത്തുന്നതിൽ അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ അജിത് ടെണ്ടുൽക്കറിനു വലിയ പങ്കുണ്ട്.
12. ഇതിഹാസ സംഗീതജ്ഞൻ സച്ചിൻ ദേവ് ബർമന്റെ സ്മരണാർത്ഥമാണ് അച്ഛൻ രമേഷ് ടെണ്ടുൽക്കർ മകന് സച്ചിൻ ടെൻഡുൽക്കർ എന്ന പേരിട്ടത്.
13. ഇന്ത്യ സഹ ആതിഥേയത്വം വഹിച്ച 1987 ലോകകപ്പിൽ സച്ചിൻ ടെണ്ടുൽക്കർ ഒരു ബോൾബോയ് ആയിരുന്നു.
14. 1987-ൽ സച്ചിൻ ടെണ്ടുൽക്കറും സുനിൽ ഗവാസ്‌കറും ബോംബെ രഞ്ജി ട്രോഫി സാധ്യതാ ടീമിൽ ഇടംപിടിച്ചു.
15. 2000-ൽ 50 അന്താരാഷ്ട്ര സെഞ്ചുറികൾ നേടുന്ന ആദ്യ ക്രിക്കറ്റ് താരമായി സച്ചിൻ.
16. സച്ചിൻ ടെണ്ടുൽക്കറുടെ ബാറ്റിന് നിശ്ചിത പരിധിയേക്കാൾ വീതിയുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. മുൻ ഇംഗ്ലണ്ട് പേസർ അലൻ മുല്ലല്ലിയാണ് ഇതുസംബന്ധിച്ച് ഐസിസിക്ക് പരാതി നൽകിയത്.
17. ഇൻഡോറിൽ നടന്ന അണ്ടർ 15 ദേശീയ ക്യാമ്പിൽ വെച്ചാണ് സച്ചിൻ ആദ്യമായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയെ കാണുന്നത്.
18. മാരുതി 800 ആയിരുന്നു സച്ചിൻ ടെണ്ടുൽക്കറുടെ ആദ്യ കാർ.
19. 1989 നവംബറിൽ പാകിസ്ഥാനെതിരെയാണ് അദ്ദേഹം തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്
20. ഇതിഹാസ ഇന്ത്യൻ നായകൻ കപിൽ ദേവിന്റെ 100-ാം ടെസ്റ്റിലാണ് സച്ചിന്റെ അരങ്ങേറ്റം
21. ഏകദിനത്തിൽ സച്ചിൻ ടെഡ്‌നുൽക്കർ ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിച്ചത് 1989 ഡിസംബറിൽ പാകിസ്ഥാനെതിരെയാണ്.
22. ഏകദിന അരങ്ങേറ്റത്തിൽ സച്ചിൻ ഡക്ക് ആയി പവലിയനിലേക്ക് മടങ്ങി.
23. 1990-ൽ ശ്രീലങ്കയ്‌ക്കെതിരെ നാട്ടിൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ചു.
24. കരിയറിൽ ഒരു ടി20 മത്സരം മാത്രമാണ് സച്ചിൻ ടെണ്ടുൽക്കറിന് കളിക്കാനായത്.
25. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആ ഏറ്റുമുട്ടലിൽ 12 പന്തിൽ 10 റൺസാണ് സച്ചിൻ നേടിയത്.
26. സച്ചിൻ ടെണ്ടുൽക്കർ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയത് 17-ാം വയസ്സിലാണ്.
27. സച്ചിന് 25 വയസ്സ് തികയുന്നതിന് മുമ്പ് 16 ടെസ്റ്റ് സെഞ്ചുറികൾ തികയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
28. 2008ൽ ബ്രയാൻ ലാറയെ മറികടന്നാണ് സച്ചിൻ ടെൻഡുൽക്കർ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് സ്‌കോററായി മാറിയത്.
29. 2010 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തിൽ സച്ചിൻ ടെണ്ടുൽക്കർ തന്റെ ആദ്യ ഇരട്ട സെഞ്ച്വറി നേടി.
30. 2004 ഡിസംബറിൽ ബംഗ്ലാദേശിനെതിരെ പുറത്താകാതെ 248 റൺസാണ് ടെസ്റ്റിലെ അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ. 31. 1993ൽ ഇംഗ്ലണ്ടിനെതിരെ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ വച്ചായിരുന്നു സ്വന്തം മണ്ണിലെ ആദ്യ സെഞ്ചുറി.
32. 1990ൽ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി.
33. ടെസ്റ്റിലും ഏകദിനത്തിലും സച്ചിൻ ടെണ്ടുൽക്കറുടെ ആദ്യ ബൗളിംഗ് കണക്കുകൾ സമാനമാണ്, 1-0-10-0
34. യോർക്ക്ഷയർ ടെലിവിഷൻ 30,000 പൗണ്ട് നൽകി കൗണ്ടി ക്ലബിലെ അദ്ദേഹത്തിന്റെ പ്രവർത്തനത്തെ അനുസ്മരിച്ചു.
35. 1994-ൽ ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിലാണ് സച്ചിൻ ടെണ്ടുൽക്കർ ആദ്യമായി ബാറ്റിംഗ് ആരംഭിച്ചത്.
36. ടെസ്റ്റിൽ ഒരു തവണ മാത്രമാണ് സച്ചിൻ ഓപ്പണറായി ബാറ്റുചെയ്തത്.
37. മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിനൊപ്പം 20 സെഞ്ച്വറി കൂട്ടുകെട്ടിൽ അദ്ദേഹം പങ്കാളിയായിരുന്നു.
38. രഞ്ജി ട്രോഫിയിൽ മുൻ ഇന്ത്യൻ നായകൻ അനിൽ കുംബ്ലെയെ നേരിടാൻ സച്ചിൻ ടെണ്ടുൽക്കറിന് ഒരവസരവും ലഭിച്ചില്ല എന്നതാണ് ശ്രദ്ധേയം.
39. സ്റ്റംപ്ഡ് എന്ന ബോളിവുഡ് ചിത്രത്തിൽ സച്ചിൻ അതിഥി വേഷത്തിൽ എത്തിയിരുന്നു.
40. 2008-ൽ ഓസ്‌ട്രേലിയൻ റിയാലിറ്റി ടെലിവിഷൻ പരമ്പരയായ ആൻ ഓസി ഗോസ് ബോളിയിലും സച്ചിൻ ടെണ്ടുൽക്കർ പ്രത്യക്ഷപ്പെട്ടിരുന്നു.
41. കുട്ടിക്കാലത്ത് സച്ചിൻ ക്രിക്കറ്റ് കിറ്റ് ഉറങ്ങുമ്പോൾ സമീപത്ത് വെക്കുമായിരുന്നു.
42. സച്ചിൻ ടെണ്ടുൽക്കറെ ആദ്യകാലങ്ങളിൽ പരിശീലിപ്പിച്ചത് രമാകാന്ത് അച്രേക്കറായിരുന്നു. മുംബൈ ക്രിക്കറ്റ് ലോകത്തെ ഇതിഹാസ പരിശീലകനായിരുന്നു അച്രേക്കർ.
43. സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റായ ഹാരിസ് ഷീൽഡിൽ വിനോദ് കാംബ്ലിയുമായി ചേർന്ന് നേടിയ 664 റൺസിന്റെ കൂട്ടുകെട്ടിന് ശേഷമാണ് സച്ചിൻ ആദ്യമായി രാജ്യവ്യാപകമായി ശ്രദ്ധ നേടിയത്.
44. അക്കാലത്ത്, ഡൽഹിയിലെ തിഹാർ ജയിലിലെ രണ്ട് വാർഡുകളുടെ പേര് – സച്ചിൻ, കാംബ്ലി എന്നായിരുന്നു.
45. രഞ്ജി, ദുലീപ്, ഇറാനി ട്രോഫി മത്സരങ്ങളിൽ അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി നേടുന്ന ആദ്യ ക്രിക്കറ്റ് താരമായി സച്ചിൻ.
46. 18426 റൺസുമായി അദ്ദേഹം തന്റെ ഏകദിന കരിയർ അവസാനിപ്പിച്ചു.
47. 2012ലാണ് ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ഏകദിനത്തിൽ നിന്ന് വിരമിച്ചത്.
48. 2008ൽ മുംബൈ ഇന്ത്യൻസിന് വേണ്ടിയാണ് സച്ചിൻ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത്.
49. 2013ൽ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
50. സച്ചിന്‍റെ അവസാന ടെസ്റ്റ് മത്സരം വെസ്റ്റ് ഇൻഡീസിനെതിരെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket news, Sachin tendulkar