ക്രിക്കറ്റിൽ മാത്രമല്ല മാസ്റ്റർ, മുടിവെട്ടാനും അറിയാം; ലോക്ക്ഡൗണിൽ മകനൊപ്പം സച്ചിൻ
ക്രിക്കറ്റിൽ മാത്രമല്ല മാസ്റ്റർ, മുടിവെട്ടാനും അറിയാം; ലോക്ക്ഡൗണിൽ മകനൊപ്പം സച്ചിൻ
ചാലഞ്ചുകളും വിട്ടുവിശേഷങ്ങളുമായി സച്ചിനും സോഷ്യൽ മീഡിയയിൽ സജീവമാണ്. കഴിഞ്ഞ ദിവസം സച്ചിൻ പങ്കുവെച്ച വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
sachin
Last Updated :
Share this:
ലോക്ക്ഡൗൺ ആയതോടെ സോഷ്യൽ മീഡിയയിൽ സജീവമാണ് താരങ്ങളെല്ലാം. ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാനുള്ള മത്സരത്തിലാണ് താരങ്ങൾ. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറും ഇതിൽ നിന്ന് വ്യത്യസ്തനല്ല.
ചാലഞ്ചുകളും വിട്ടുവിശേഷങ്ങളുമായി സച്ചിനും സോഷ്യൽ മീഡിയയിൽ സജീവമാണ്. കഴിഞ്ഞ ദിവസം സച്ചിൻ പങ്കുവെച്ച വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ലോക്ക്ഡൗൺ ആയതോടെ വീട്ടിലെ പ്രധാന ബാർബറും ആയിരിക്കുകയാണ് സച്ചിൻ. മകന്റെ മുടി വെട്ടുന്ന വീഡിയോ ആണ് സച്ചിൻ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
അച്ഛനായാൽ നിങ്ങൾക്ക് എല്ലാം ചെയ്യേണ്ടിവരും. കുട്ടികൾക്കൊപ്പം കളിക്കണം, അവർക്കൊപ്പം വർക്ക്ഔട്ട് ചെയ്യണം. മുടിയും വെട്ടിക്കൊടുക്കണം എന്നാണ് സച്ചിന്റെ കുറിപ്പ്.
മകൻ അർജുൻ ടെണ്ടുൽക്കറുടെ മുടി വെട്ടുന്ന ദൃശ്യത്തിനൊപ്പം മകൾക്കും സച്ചിൻ നന്ദി പറഞ്ഞിട്ടുണ്ട്. സലൂൺ അസിസ്റ്റന്റ് എന്നാണ് സച്ചിന് മകളെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്തായാലും വീഡിയോ ആരാധകര്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.