ബാറ്റിങ്ങിലെ മെല്ലെപ്പോക്ക്; ധോണിയ്ക്കും ജാദവിനുമെതിരെ സച്ചിന്‍

കേദാറും ധോണിയും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ ഞാന്‍ സന്തുഷ്ടനല്ല

news18
Updated: June 23, 2019, 4:49 PM IST
ബാറ്റിങ്ങിലെ മെല്ലെപ്പോക്ക്; ധോണിയ്ക്കും ജാദവിനുമെതിരെ സച്ചിന്‍
dhoni sachin
  • News18
  • Last Updated: June 23, 2019, 4:49 PM IST
  • Share this:
ലണ്ടന്‍: അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ ഇന്ത്യയുടെ ബാറ്റിങ്ങ് പ്രകടനത്തില്‍ നിരാശ വ്യക്തമാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മിഡില്‍ ഓര്‍ഡറില്‍ ധോണിയുടെയും ജാദവിന്റെ പ്രകടനം നിരാശയുളവാക്കുന്നതായിരുന്നെന്ന് സച്ചിന്‍ പറഞ്ഞു. മത്സരത്തില്‍ ജാദവ് അര്‍ധ സെഞ്ച്വറി നേടിയിരുന്നെങ്കിലും ധോണിയുടെ മെല്ലെപ്പോക്ക് ടീമിന് തിരിച്ചടിയായിരുന്നു.

'ഞാന്‍ അല്‍പം നിരാശനാണ്. കേദാറും ധോണിയും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ ഞാന്‍ സന്തുഷ്ടനല്ല. അവരുടെ ഇന്നിങ്ങസ് വളരെ സാവധാനം ആയിരുന്നു. ഇന്ത്യന്‍ ടീം 34 ഓവര്‍ സ്പിന്നിനെ നേരിട്ടപ്പോള്‍ 114 റണ്‍സ് മാത്രമാണ് നേടാനായത്. നിലവില്‍ നിരാശ നല്‍കുന്ന ഒരു മേഖല ഇതാണ്. ഇത് ടീമിന് പോസിറ്റീവായി തോന്നുന്നില്ല' സച്ചിന്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

Also Read: 'ഫലിച്ചത് ധോണിയുടെ തന്ത്രമോ' അവസാന ഓവറില്‍ ധോണി പറഞ്ഞതെന്തെന്ന് വ്യക്തമാക്കി ഷമി

മധ്യനിരയില്‍ ധോണിയും ജാദവും ചേര്‍ന്നുള്ള കൂട്ടുകെട്ട 84 പന്തില്‍ നിന്ന് 57 റണ്‍സാണ് നേടിയത്. ധോണി (36 പന്തില്‍ 24), ജാദവ് (48 പന്തില്‍ 31) എന്നിങ്ങനെയായിരുന്നു അഞ്ചാം വിക്കറ്റില്‍ നേടിയിരുന്നത്. 38 മുതല്‍ 45 വരെയുള്ള ഓവറുകളില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കാന്‍ വരെ ഇന്ത്യന്‍ ടീമിന് കഴിഞ്ഞിരുന്നില്ല.

26ാം ഓവറില്‍ വിജയ് ശങ്കര്‍ പുറത്താകുമ്പോഴാണ് അഞ്ചാമനായി ധോണി എത്തുന്നത്. സ്പിന്നര്‍മാര്‍ക്കെതിരെ സ്‌കോര്‍ ചെയ്യാന്‍ താരം ബുദ്ധിമുട്ടുകയായിരുന്നു. നേരിട്ട ആദ്യ 26 പന്തും സ്പിന്നര്‍മാര്‍ക്കെതിരെ. ഇതില്‍ ലഭിച്ചതാകട്ടെ 8 റണ്‍സും. ആകെ നേരിട്ട 52 പന്തില്‍ 43 ഉം സ്പിന്നര്‍മാരുടെത്. 12 റണ്‍സാണ് അടിച്ചത്. നിലയുറപ്പിച്ച ശേഷം അടിച്ച് തകര്‍ക്കുന്നതിലും ധോണി പരാജയപ്പെട്ടു. 52 പന്തില്‍ 33 എണ്ണത്തിലും റണ്‍സെടുക്കാനായില്ല. അത്രയധികം ഡോട്ട് ബോള്‍ ധോണിയിലും മറുവശത്തെ ബാറ്റ്‌സ്മാന്‍മാരിലും സമ്മര്‍ദമുണ്ടാക്കിയിരുന്നു.

First published: June 23, 2019, 4:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading