നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Sachin Tendulkar| മധ്യപ്രദേശിലെ ഗ്രാമത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുത്ത് ക്രിക്കറ്റ് ഇതിഹാസം

  Sachin Tendulkar| മധ്യപ്രദേശിലെ ഗ്രാമത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുത്ത് ക്രിക്കറ്റ് ഇതിഹാസം

  പരിവാര്‍ (Parivaar) എന്ന എന്‍ജിഒയുമായി (NGO) സഹകരിച്ചാണ് സച്ചിന്റെ സേവനം.

  Image: Sachin Tendulkar, Twitter

  Image: Sachin Tendulkar, Twitter

  • Share this:
   മദ്ധ്യപ്രദേശിലെ (Madhya Pradesh) ഗോത്രവര്‍ഗ്ഗക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുൽക്കർ (Sachin Tendulkar). 560ഓളം കുട്ടികളുടെ വിദ്യാഭ്യാസ ചെലവാണ് താരം ഏറ്റെടുത്തത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷം സച്ചിൻ സാമൂഹിക സേവന രംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ ഇൻഡോർ ജില്ലയിലെ ഗ്രാമത്തിൽ എത്തിയ സച്ചിൻ കുട്ടികളുടെ സാമൂഹ്യക്ഷേമം അന്വേഷിക്കുകയും തുടർന്ന് വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കുന്നതായി അറിയിക്കുകയുമായിരുന്നു.

   പരിവാര്‍ (Parivaar) എന്ന എന്‍ജിഒയുമായി (NGO) സഹകരിച്ചാണ് സച്ചിന്റെ സേവനം. മധ്യപ്രദേശിലെ മറ്റൊരു ജില്ലയായ സോഹോറിൽ സര്‍വ്വീസ് കോട്ടേജുകള്‍ സ്ഥാപിക്കുമെന്നും സച്ചിന്‍ അറിയിച്ചു. തന്റെ അച്ഛന്റെ സ്വപ്നങ്ങളെ സാക്ഷാത്ക്കരിക്കാനുള്ള പാതയിലാണ് താനെന്നും പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു തന്റെ അച്ഛന്റെ ആഗ്രഹമെന്നും സച്ചിന്‍ പറഞ്ഞു. അച്ഛന്റെ സ്വപ്നങ്ങളെ കുറിച്ച് വിവരിക്കുമ്പോൾ ക്രിക്കറ്റ് ഇതിഹാസം അൽപം വികാരാധീനനായി. ഇന്നലെ മധ്യപ്രദേശിലെത്തിയ സച്ചിൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.   Also read- സഞ്ജു സാംസണെ എന്തിന് ഇന്ത്യൻ ടീമിൽ നിന്ന് മാറ്റിനിർത്തണം? ചോദ്യമുന്നയിച്ച് മന്ത്രി വി ശിവൻകുട്ടി

   പരിവാര്‍ എന്‍ജിഒയുമായി സഹകരിച്ച്‌ തന്റെ ഫൗണ്ടേഷന്‍ നിര്‍മ്മിക്കുന്ന സിസ്റ്റര്‍ നിവേദിത സ്‌കൂളിലും ഹോസ്റ്റലിലും സച്ചിന്‍ സന്ദര്‍ശനം നടത്തി. സെഹോര്‍ ജില്ലയിലെ ഗ്രാമങ്ങളായ സെവാനിയ, ബീല്‍പതി, ഖാര, നയപുര, ജുമന്‍ ജീല്‍ എന്നിവിടങ്ങളിലെ ഗോത്രവിഭാഗക്കാരായ കുട്ടികളുടെ പഠന ചെലവ് സച്ചിനാണ് ഏറ്റെടുത്ത് നടത്തുന്നത്. ജില്ലയിലെ 42 ഗ്രാമങ്ങളില്‍ സച്ചിന്‍ ഇതിനായി സേവാകുടീരം നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ ദേവാസ്, സെവാനിയ ഗ്രാമങ്ങളിലെ കുട്ടികളെ കാണാനും സച്ചിന്‍ ഇന്നലെ എത്തിയിരുന്നു.

   Virat Kohli |എല്‍ജിബിടി കമ്മ്യൂണിറ്റിക്ക് പ്രവേശനമില്ല; വിരാട് കോഹ്ലിയുടെ റെസ്റ്റോറന്റിനെതിരെ പ്രതിഷേധം

   ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റ് ശൃംഘലയായ വണ്‍8 കമ്യൂണിന് എതിരെ എല്‍ജിബിടിക്യുഐഎ ഗ്രൂപ്പ്. വിവേചനം ആരോപിച്ച് യെസ്, വി എക്സിസ്‌റ്റ് എന്ന ആക്റ്റിവിസം ഗ്രൂപ്പാണ് രംഗത്തെത്തിയത്.

   എല്‍ജിബിടി സമൂഹത്തിന് എതിരായ റെസ്റ്റോറന്റിന്റെ വിവേചനപരമായ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. കോഹ്ലിയുടെ റെസ്റ്റോറന്റ് ശൃംഖലയുടെ മറ്റിടങ്ങളിലും എല്‍ജിബിടി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രവേശനം ഇല്ലെന്ന് ഈ ഗ്രൂപ്പ് ആരോപിക്കുന്നു.

   Also read- IND vs NZ| പുത്തൻ ഉണർവിൽ ടീം ഇന്ത്യ; ദ്രാവിഡിനും രോഹിത്തിനും കന്നിയങ്കം; ഇന്ത്യ - ന്യൂസിലൻഡ് ആദ്യ ടി20 ഇന്ന്

   എന്നാല്‍ ഈ ഗ്രൂപ്പിന്റെ ആരോപണം റെസ്റ്റോറന്റ് നിഷേധിച്ചു. സ്റ്റാഗ് എന്‍ട്രിയില്‍ മാത്രമാണ് നിയന്ത്രണമെന്ന് വണ്‍8 കമ്യുണ്‍ പറഞ്ഞു. ഇതിലൂടെ ഒറ്റയ്ക്കെത്തുന്ന ബോയിസിന് പ്രവേശനം ഉണ്ടാവില്ല. ഇത് അതിഥികളുടെ സുരക്ഷ കണക്കിലെടുത്താണ് എന്നും വണ്‍8 കമ്യൂണ്‍ പറയുന്നു. പൂനെ, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളില്‍ വണ്‍8 കമ്യുണിന് ശാഖകളുണ്ട്.
   Published by:Naveen
   First published:
   )}