മുംബൈ: ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച അഞ്ച് കളിക്കാരുടെ പട്ടികയെടുത്താല്‍ അതില്‍ സച്ചിനും ലാറയും ഉണ്ടാകുമെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായം ഉണ്ടാകില്ല. ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചിരുന്ന ഇരുതാരങ്ങളും ക്രിക്കറ്റിനോട് വിട പറഞ്ഞെങ്കിലും കളത്തിന് പുറത്ത് ഇന്നും അടുത്ത സുഹൃത്തുക്കളാണ്.
ഇന്നലെ ലാറ അമ്പതാം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ സച്ചിന് താരത്തിന് ആശംകള്‍ അറിയിച്ചത് താന്‍ നല്കിയ സ്നേഹ സമ്മാനങ്ങളുമായിട്ടായിരുന്നു. ഭക്ഷണ വിഭവങ്ങളായിരുന്നു സച്ചിന് ലാറയ്ക്ക് സമ്മാനമായി നല്‍കിയത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മീന്‍കൊണ്ടുള്ള വിഭവങ്ങളും. 'ഫ്രണ്ട് ഷിപ്പ്' എന്ന വാക്കിനു പകരം ഫ്രണ്ട് ഫിഷ് എന്ന തലക്കെട്ടോടെയാണ് സച്ചിന് ലാറയ്ക്ക് നല്കിയ സമ്മാനത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്.
ഭക്ഷണത്തോടുള്ള താല്‍പ്പര്യമാണ് ഫ്രണ്ട് ഫിഷിന്റെ അടിസ്ഥാനമെന്നാണ് സച്ചിന് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിന് മറുപടിയുമായെത്തിയ ലാറ 'താങ്ക് യു സോ മച്ച് മൈ ഫ്രണ്ട്' എന്ന് കുറിക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ ഏപ്രില്‍ 24ന് സച്ചിന് പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ ആശംസയുമായി ലാറയും എത്തിയിരുന്നു. 2006ല്‍ പാകിസ്താനും ഇന്റര്‍നാഷണല്‍ ഇലവനും തമ്മിലുള്ള ഒരു മത്സരത്തില്‍ ഇരുവരും ഒന്നിച്ച് കളിക്കുന്നതിന്റെ ഒരു വീഡിയോയാണ് ലാറ അന്ന് പങ്കുവച്ചത്.
Love for food has always been the basis of this friendFish 😜
Happy Birthday @BrianLara! pic.twitter.com/tyQ6p8BJ9W
— Sachin Tendulkar (@sachin_rt) May 2, 2019
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Brian lara, Cricket, Cricket news, Sachin tendulkar