• HOME
 • »
 • NEWS
 • »
 • sports
 • »
 • Shoaib Akhtar |'ഇപ്പോള്‍ ആയിരുന്നെങ്കില്‍ സച്ചിന്‍ ഒരു ലക്ഷം റണ്‍സ് നേടുമായിരുന്നു': കാരണം വ്യക്തമാക്കി ഷോയിബ് അക്തര്‍

Shoaib Akhtar |'ഇപ്പോള്‍ ആയിരുന്നെങ്കില്‍ സച്ചിന്‍ ഒരു ലക്ഷം റണ്‍സ് നേടുമായിരുന്നു': കാരണം വ്യക്തമാക്കി ഷോയിബ് അക്തര്‍

പണ്ടത്തേതില്‍ നിന്നും ക്രിക്കറ്റ് വളരെയധികം മാറിപ്പോയതായും അന്നു ബൗളര്‍മാര്‍ക്കു കുറേക്കൂടി പ്രാധാന്യം ഉണ്ടായിരുന്നവെന്നും റാവല്‍പിണ്ടി എക്സ്പ്രസ് അഭിപ്രായപ്പെട്ടു.

 • Share this:
  ആധുനിക ക്രിക്കറ്റില്‍ നിയമങ്ങള്‍ ബാറ്റര്‍മാര്‍ക്കു കൂടുതല്‍ അനുകൂലമാക്കി മാറ്റുന്ന തരത്തിലേക്ക് ഐസിസി (ICC) പരിഷ്‌കരിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഷോയിബ് അക്തര്‍ (Shoaib Akhtar). പണ്ടത്തേതില്‍ നിന്നും ക്രിക്കറ്റ് വളരെയധികം മാറിപ്പോയതായും അന്നു ബൗളര്‍മാര്‍ക്കു കുറേക്കൂടി പ്രാധാന്യം ഉണ്ടായിരുന്നവെന്നും റാവല്‍പിണ്ടി എക്സ്പ്രസ് അഭിപ്രായപ്പെട്ടു.

  ഇന്ത്യയുടെ മുന്‍ കോച്ച് രവി ശാസ്ത്രിയുമായുള്ള അഭിമുഖത്തിനിടെയാണ് ആധുനിക ക്രിക്കറ്റിനെ ബാറ്റര്‍മാരുടെ ഗെയിമാക്കി ഐസിസി മാറ്റിയെടുത്തതിനെതിരേ അക്തര്‍ തുറന്നടിച്ചത്.

  'ഇപ്പോഴത്തെ ക്രിക്കറ്റില്‍ നിങ്ങള്‍ക്കു രണ്ടു തവണ ന്യൂ ബോളെടുക്കാം. നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിരിക്കുന്നു. അടുത്ത കാലത്തായി നിങ്ങള്‍ ബാറ്റര്‍മാര്‍ക്കു വളരെയധികം പ്രാമുഖ്യം നല്‍കുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു മല്‍സരത്തില്‍ മൂന്ന് റിവ്യുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (Sachin Tendulkar) കളിച്ചിരുന്ന സമയത്ത് ഇതുപോലെ മൂന്നു റിവ്യുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം ഒരു ലക്ഷം റണ്‍സെങ്കിലും നേടുമായിരുന്നു'- ഷോയിബ് അക്തര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

  സച്ചിനോട് തനിക്കു സഹതാപമാണുള്ളതെന്നു ഷോയിബ് അക്തര്‍ വ്യക്തമാക്കി. ഇതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു. എനിക്കു സച്ചിനോടു ശരിക്കും സഹതാപം തോന്നുന്നു. ഇതിന്റെ കാരണം അദ്ദേഹം വസീം അക്രം, വഖാര്‍ യൂനുസ്, ഷെയ്ന്‍ വോണ്‍, ബ്രെറ്റ് ലീ, ഷുഐബ് അക്തര്‍ എന്നിവര്‍ക്കെതിരേയെല്ലാം കളിച്ചിട്ടുണ്ട്. പിന്നീട് പുതുതലമുറയിലെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേയും ബാറ്റ് ചെയ്തു. അതുകൊണ്ടാണ് സച്ചിനെ ഏറ്റവും കടുപ്പമേറിയ ബാറ്ററെന്നു താന്‍ വിളിക്കുന്നതെന്നും അക്തര്‍ വിശദമാക്കി.

  MS Dhoni | ഐപിഎൽ താരലേലം ആഴ്ചകൾ അകലെ; 'തലയെടുപ്പുള്ള' തന്ത്രങ്ങൾ ഒരുക്കാൻ ധോണി ചെന്നൈയിലെത്തി

  ഐപിഎൽ 15–ാം സീസണിനു (IPL 2022) മുന്നോടിയായുള്ള മെഗാ താരലേലം (Mega Auction) ആഴ്ചകളുടെ ദൂരത്തിൽ നിൽക്കെ ചെന്നൈയിൽ വിമാനമിറങ്ങി ചെന്നൈ സൂപ്പർ കിങ്സ് (Chennai Super Kings) ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി (MS Dhoni). വരും സീസണിൽ മെഗാതാരലേലം നടക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട പദ്ധതികൾ ആലോചിക്കാനാണ് ധോണിയുടെ വരവെന്നാണ് സൂചന. ധോണി ചെന്നൈയിലെത്തിയ വിവരം ചെന്നൈ സൂപ്പർ കിങ്‌സ് തന്നെയാണ്  അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടത്.

  താരലേലത്തിൽ നിർണായക നീക്കങ്ങൾ നടത്തി ശ്രദ്ധ നേടാറുള്ള സൂപ്പർ കിങ്‌സ്, ഇത്തവണയും ഒരുങ്ങി തന്നെയാണ് എന്ന സൂചനകളാണ് ലഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ അവർ വരും സീസണിൽ കിരീടം നിലനിർത്താനുള്ള തന്ത്രങ്ങൾ ഒരുക്കാനുള്ള പദ്ധതികൾ ഒരുക്കി തന്നെയാകും ലേലത്തിന് എത്തുക. ടീമിന്റെ ക്യാപ്റ്റനും ടീം രൂപീകരണത്തിൽ ശക്തമായ പങ്കുവഹിക്കുന്ന വ്യക്തിയുമാണ് ധോണി. അതുകൊണ്ട് തന്നെ 'തല'യുടെ തന്ത്രങ്ങളിലൂടെ ലേലത്തിലും തുടർന്ന് അടുത്ത സീസണിലും കരുത്ത് കാണിക്കാനാകും ചെന്നൈ ലക്ഷ്യമിടുന്നത്.

  ഈ വർഷത്തെ ഐപിഎൽ താരലേലം ഫെബ്രുവരി 12, 13 തീയതികളിലായി ബെംഗളൂരുവിലാണ് നടക്കുന്നത്. താരലേലത്തിനായി ആകെ 1214 താരങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ പുതുതായി ഐപിഎല്ലിന്റെ ഭാഗമായ രണ്ടു ടീമുകൾ ഉൾപ്പെടെ 10 ടീമുകളും താത്പര്യം പ്രകടിപ്പിക്കുന്ന താരങ്ങളെ ഉൾപ്പെടുത്തിയുള്ള ചുരുക്കപ്പട്ടിക തയാറാക്കിയ ശേഷമാകും ലേലം നടക്കുക.
  Published by:Sarath Mohanan
  First published: