നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • സച്ചിന്‍ കേരളത്തില്‍; ദൈവത്തിന്റെ നാട്ടില്‍ തന്നെ സ്വീകരിച്ചത് പുതുമഴയെന്ന് താരം

    സച്ചിന്‍ കേരളത്തില്‍; ദൈവത്തിന്റെ നാട്ടില്‍ തന്നെ സ്വീകരിച്ചത് പുതുമഴയെന്ന് താരം

    പുതുമഴ പെയ്യുകയാണെന്നും മണ്ണിന്റെ മണം തനിക്ക് ഏറെ ഇഷ്ടമാണെന്നും സച്ചിന്‍

    sachin

    sachin

    • Last Updated :
    • Share this:
      കൊച്ചി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കേരളത്തില്‍. പുതുമഴയ്‌ക്കൊപ്പം കാറില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ താരം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. പുതുമഴ പെയ്യുകയാണെന്നും മണ്ണിന്റെ മണം തനിക്ക് ഏറെ ഇഷ്ടമാണെന്നും സച്ചിന്‍ ആരാധകരോട് പറയുന്നുണ്ട്.

      സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായി ഇന്ന് വൈകീട്ടാണ് സച്ചിന്‍ കൊച്ചിയില്‍ എത്തിയത്. ഐഎസ്എല്ലില്‍ നേരത്തെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമകളിലൊരാളായിരുന്ന സച്ചിന്‍ കൊച്ചിയില്‍ എത്താറുണ്ടായിരുന്നു. ഐപിഎല്‍ സീസണ്‍ കഴിഞ്ഞതോടെ ഇന്ത്യന്‍ ടീം ലോകകപ്പിനായി തിരിച്ചിരിക്കുകയാണ്.

      Also Read: 'താങ്കള്‍ക്കൊപ്പം ഇന്ത്യ കൂടുതല്‍ ഉയരങ്ങളിലേക്കെത്തും' മോദിയെ അഭിനന്ദിച്ച് വിരാട് കോഹ്‌ലി

      നേരത്തെ ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ചില നിര്‍ദേശങ്ങള്‍ നല്‍കിയും സച്ചിന്‍ രംഗത്തെത്തിയിരുന്നു. ധോണിയെ അഞ്ചാം നമ്പറില്‍ കളിപ്പിക്കണമെന്നും ചാഹലിനെയും കുല്‍ദീപിനെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നും തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു സച്ചിന്‍ ടീമിനു മുന്നില്‍ വെച്ചത്.



      First published:
      )}