നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'അന്ന് സച്ചിന് ഔട്ട് വിധിക്കാത്ത അമ്പയറുടെ തീരുമാനം ഇന്നും എന്നേ അസ്വസ്ഥനാക്കുന്നു': സയിദ് അജ്മല്‍

  'അന്ന് സച്ചിന് ഔട്ട് വിധിക്കാത്ത അമ്പയറുടെ തീരുമാനം ഇന്നും എന്നേ അസ്വസ്ഥനാക്കുന്നു': സയിദ് അജ്മല്‍

  നൂറ് ശതമാനം അത് ഔട്ടാണെന്ന് തന്നെയാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്ന് സയിദ് അജ്മല്‍

  Saeed Ajmal

  Saeed Ajmal

  • Share this:
   2011 ലോകകപ്പ് സെമിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന് എതിരെയുള്ള എല്‍ബിഡബ്ല്യു അപ്പീലിൽ ഔട്ട് നൽകാതിരുന്ന ബില്ലി ബൗഡന്റെ തീരുമാനത്തെക്കുറിച്ച്‌ ഇപ്പോളും ഓര്‍ക്കുമ്പോള്‍ തനിക്ക് അസ്വസ്ഥതയുണ്ടാകുന്നെന്ന് മുന്‍ പാക്കിസ്ഥാന്‍ സ്പിന്നര്‍ സയിദ് അജ്മല്‍.

   സച്ചിന്‍ 23 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് അജ്മല്‍ മാസ്റ്റര്‍ ബ്ലാസ്റ്ററിനെ എല്‍ബിഡബ്ല്യുവിൽ കുടുക്കുന്നത്. അന്നത്തെ അമ്പയര്‍ ഇയാന്‍ ഗൗള്‍ഡ് ഔട്ട് വിധിച്ചുവെങ്കിലും ഇന്ത്യ ഡിആര്‍എസ് ഉപയോഗിച്ച്‌ തീരുമാനം പുനഃപരിശോധിക്കുകായയിരുന്നു. അന്നത്തെ തേര്‍ഡ് അമ്പയര്‍ ആയ ബില്ലി ബൗഡന്‍ എന്നാല്‍ തീരുമാനം തെറ്റാണെന്ന് വിധിച്ച്‌ സച്ചിന് വേറൊരു അവസരം കൂടി നല്‍കുകയായിരുന്നു.
   You may also like:'മെഗാ സീരിയലിലെ ആദ്യ നടി ആരോഗ്യ മന്ത്രിയായിരുന്നു; റേറ്റിങ് കൂടിയപ്പോൾ നടൻ എത്തി'; രാജ്മോഹൻ ഉണ്ണിത്താൻ[NEWS]COVID 19| യുഎഇയിൽ കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു; വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 53 ആയി[NEWS]47 സ്റ്റേഡിയങ്ങൾ; ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും പുറമേ പ്രവാസികൾക്ക് ക്വാറന്റീനായി സർക്കാർ ഒരുക്കുന്നു[NEWS]
   നൂറ് ശതമാനം അത് ഔട്ടാണെന്ന് തന്നെയാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്ന് സയിദ് അജ്മല്‍ പറയുന്നത്. ഇയാന്‍ ഗൗള്‍ഡും ഔട്ടെന്ന് തന്നെയാണ് ചിന്തിച്ചതെന്നും എന്നാല്‍ ബില്ലി ബൗഡന്‍ അതിന് വിപരീതമായി തീരുമാനിക്കുകയായിരുന്നെന്നും അജ്മല്‍ പറയുന്നു. സച്ചിന്‍ പിന്നീട് 85 റണ്‍സ് നേടി ഇന്ത്യയെ 260 റണ്‍സിലേക്ക് നയിക്കുകയായിരുന്നു.

   സച്ചിനൊപ്പം അന്ന് ഭാഗ്യമുണ്ടായിരുന്നുവെന്നാണ് അജ്മല്‍ പറയുന്നത്. മത്സരത്തില്‍ 29 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി പാക്കിസ്ഥാന്‍ ലോകകപ്പില്‍ നിന്ന് പുറത്ത് പോകുകയായിരുന്നു. സച്ചിന്‍ നേടിയ 85 റണ്‍സാണ് കളി മാറ്റി മറിച്ചതെന്നും ബില്ലി ബൗഡന്റെ ആ തീരുമാനം തന്നെ ഇന്നും അലട്ടുന്നുണ്ടെന്ന് അജ്മല്‍ ഒരു അഭിമുഖത്തിൽ പറഞ്ഞു.
   First published:
   )}