• HOME
 • »
 • NEWS
 • »
 • sports
 • »
 • 'ഇതൊരു ചാരിറ്റി മത്സരമാണ്, ഇത്ര ഗൗരവമായി കളിക്കേണ്ട'; സച്ചിന്റെ നിര്‍ദേശങ്ങള്‍ പങ്കുവെച്ച് സയീദ് അജ്മല്‍

'ഇതൊരു ചാരിറ്റി മത്സരമാണ്, ഇത്ര ഗൗരവമായി കളിക്കേണ്ട'; സച്ചിന്റെ നിര്‍ദേശങ്ങള്‍ പങ്കുവെച്ച് സയീദ് അജ്മല്‍

2014ല്‍ ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ 200ആം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ചാരിറ്റി മാച്ചിനിടെയാണ് സംഭവം നടക്കുന്നത്

Sachin Tendulkar

Sachin Tendulkar

 • Last Updated :
 • Share this:
  ക്രിക്കറ്റിന്റെ കാര്യത്തില്‍ പണ്ടുമുതലേ ചിര വൈരികളാണ് ഇന്ത്യയും പാകിസ്താനും. ഇരു ടീമുകള്‍ക്കും വെറുമൊരു മത്സരമല്ല ക്രിക്കറ്റ്. ഇരു ടീമുകളും ക്രിക്കറ്റ് മൈതാനത്തെ യുദ്ധ മൈതാനമായാണ് കണ്ടിരുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരുമിച്ച് ടി വി ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നത് ഇന്ത്യ - പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം തത്സമയ സംപ്രേഷണം നടക്കുമ്പോഴായിരുന്നു. അക്കാലങ്ങളില്‍ ഇന്ത്യ - പാകിസ്ഥാന്‍ ക്രിക്കറ്റ് മല്‍സരത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇരു രാജ്യങ്ങളുടെയും സൈനിക അതിര്‍ത്തികളില്‍ വരെ പ്രകടമായിരുന്നു.

  2012/13 ലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഒരു പരമ്പരയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഇന്ത്യയില്‍ വച്ചായിരുന്നു മത്സരങ്ങള്‍ നടന്നത്. അതിനുശേഷം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ആഭ്യന്തര ബന്ധങ്ങള്‍ വഷളായതിനെത്തുടര്‍ന്ന് രണ്ട് ടീമുകളും തമ്മില്‍ പരമ്പരകള്‍ നടന്നിട്ടില്ല. അതിന് മുന്ന് വരെ ഐ പി എല്ലില്‍ അടക്കം കളിക്കാന്‍ പാകിസ്താന്‍ താരങ്ങള്‍ ഇന്ത്യയില്‍ എത്തിയിരുന്നു. ഇപ്പോള്‍ ഇരു ടീമുകളിലെയും താരങ്ങള്‍ക്ക് ഒരുമിച്ച് കളിക്കേണ്ടി വന്നിട്ടുള്ള സാഹചര്യത്തിലെ രസകരമായ ഓര്‍മ്മ വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ പാക് സ്റ്റാര്‍ സ്പിന്നര്‍ സയീദ് അജ്മല്‍.

  Also Read-ഇന്ത്യയോ ന്യൂസിലാൻഡോ ? ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വിജയസാധ്യതയുള്ള ടീമിനെ പ്രവചിച്ച് സൽമാൻ ബട്ട്

  2014ല്‍ ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ 200ആം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ചാരിറ്റി മാച്ചിനിടെയാണ് സംഭവം നടക്കുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ നയിക്കുന്ന മേരിലെബോന്‍ ക്രിക്കറ്റ് ക്ലബ്ബും ഷെയിന്‍ വോണ്‍ നയിക്കുന്ന റെസ്റ്റ് ഓഫ് ദ വേള്‍ഡും തമ്മിലായിരുന്നു മത്സരം. എട്ടാമത്തെ ഓവര്‍ ആയപ്പോള്‍ സച്ചിന്‍ ബോളിങ് ആക്രമണം സയീദ് അജ്മലിനെ ഏല്‍പ്പിച്ചു. ആദ്യ ഓവറില്‍ തന്നെ ആദം ഗില്‍ക്രിസ്റ്റിനെ അജ്മല്‍ വീഴ്ത്തി. അടുത്ത ഓവറില്‍ തമീം ഇഖ്ബാലിനെയും മടക്കി. അതിനുശേഷം 12ആം ഓവറില്‍ കെവിന്‍ പീറ്റേഴ്‌സണെയും ഷാഹിദ് അഫ്രിദിയെയും കൂടാരം കയറ്റി. ഷെയിന്‍ വോണിന്റെ ടീം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സ് എന്ന നിലയില്‍ വീണു. ആ സമയത്ത് സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നോട് പറഞ്ഞ കാര്യമെന്തെന്നാണ് സായീദ് അജ്മല്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

  Also Read-അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ കോഹ്ലി രണ്ടാമത്

  'അതൊരു സൗഹൃദ ചാരിറ്റി മത്സരമായിരുന്നു. കളത്തില്‍ താരങ്ങള്‍ എത്രത്തോളം സമയം നില്‍ക്കുന്നുവോ അത്രത്തോളം പണം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് പറഞ്ഞിരുന്നു. മത്സരം തുടങ്ങിയപ്പോള്‍ നാല് ഓവറില്‍ ഞാന്‍ നാല് വിക്കറ്റ് വീഴ്ത്തി. അപ്പോള്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്റെയടുത്ത് വന്നിട്ട് പറഞ്ഞു സയീദ് ഭായ്, നിങ്ങള്‍ ഈ മത്സരം ഇത്ര ഗൗരവകരമായി കളിക്കേണ്ട. ഇതൊരു ചാരിറ്റി മത്സരമാണ്. ജനങ്ങള്‍ക്ക് ഇവിടെയെത്തി ആഘോഷിക്കാനുള്ളതാണ്. 6.30ന് മുമ്പായി മത്സരം അവസാനിക്കരുത്. ഞാന്‍ സാധാരണ രീതിയിലാണ് പന്തെറിയുന്നത് എന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍, ചാരിറ്റി മത്സരമാണ് പണം കണ്ടെത്തേണ്ടതായുണ്ട്. അതിനാല്‍ ഈ ക്രിക്കറ്റ് ആസ്വദിച്ച് കളിക്കൂ എന്നായിരുന്നു സച്ചിന്റെ മറുപടി'- അജ്മല്‍ വാചാലനായി.

  മത്സരത്തില്‍ സച്ചിന്റെ ടീം ഏഴ് വിക്കറ്റിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത റെസ്റ്റ് ഓഫ് ദ വേള്‍ഡ് ടീം യുവരാജ് സിങ്ങിന്റെ 132 റണ്‍സ് പ്രകടനത്തിന്റെ കരുത്തില്‍ ഏഴ് വിക്കറ്റിന് 293 എന്ന സ്‌കോര്‍ നേടിയപ്പോള്‍ ആരോണ്‍ ഫിഞ്ചിന്റെ 181 റണ്‍സ് മികവില്‍ 45.5 ഓവറില്‍ എംസിസി വിജയലക്ഷ്യം മറികടന്നു.
  Published by:Jayesh Krishnan
  First published: