തിരുവനന്തപുരം: ഫിസിക്കല്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഒഫ് ഇന്ത്യയുടെ (PEFI) മികച്ച കായിക വിദ്യാഭ്യാസ കോളേജിനുള്ള ഇത്തവണത്തെ ഡോ പി എം ജോസഫ് പുരസ്‌കാരം തിരുവനന്തപുരം സായി എല്‍ എന്‍ സി പി ഇ അര്‍ഹരായി.
രാജ്യത്തെ കായികവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പി ഇ എഫ് ഐ. ന്യൂഡല്‍ഹി കേന്ദ്രമാക്കിയാണ് പി ഇ എഫ് ഐ പ്രവര്‍ത്തിക്കുന്നത്.
കായിക വിദ്യാഭ്യാസ ശാസ്ത്ര മേഖലകളില്‍ എല്‍ എന്‍ സി പി ഇ നല്‍കി വരുന്ന സംഭാവനകളെ മാനിച്ചാണ് ഇത്തവണ പുരസ്‌കാരം നല്‍കിയിരിക്കുന്ന്ത്. കായിക വിദ്യാഭ്യാസ മേഖലയിലെ പ്രഗത്ഭരായ പരിശീലകരെയും അദ്ധ്യാപകരെയും വാര്‍ത്തെടുക്കുന്നതില്‍ എല്‍ എന്‍ സി പി ഇക്ക് പ്രമുഖ സ്ഥാനമുണ്ട്.
കോവിഡ് മഹാമാരി സമയത്തും വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കുമായി കേന്ദ്ര കായിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ കായിക വിദ്യാഭ്യാസ ശാസ്ത്ര വിഷയങ്ങളില്‍ വിവിധ ഓണ്‍ലൈന്‍ കോഴ്‌സുകളും പരിശീലന പരിപാടികളും എല്‍ എന്‍ സി പി ഇ വിജയകരമായി സംഘടിപ്പിച്ചിരുന്നതായും പ്രിന്‍സിപ്പാളും ഡയറക്ടറുമായ ഡോ ജി കിഷോര്‍ പറഞ്ഞു.
IPL 2022 | അണ്ടർ 19 ലോകകപ്പ് ജേതാക്കൾക്ക് ഐപിഎല്ലിൽ കളിക്കാനാകില്ല; കാരണമിതാണ്
അണ്ടർ 19 ലോകകപ്പിൽ (U-19 World Cup) കിരീടം നേടി ഇന്ത്യയുടെ അഭിമാനമായി മാറുകയും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനങ്ങളെന്ന വിശേഷണം സ്വന്തമാക്കുകയും ചെയ്ത കൗമാര ടീമിലെ (India U-19) എട്ട് താരങ്ങൾക്ക് ഈ വർഷത്തെ ഐപിഎല്ലിൽ (IPL 2022) കളിക്കാനായേക്കില്ല.
ലോകകപ്പിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി കിരീടം നേടിയ ടീമിൽ ടൂർണമെന്റിലുടനീളം മിന്നും പ്രകടനങ്ങളുമായി ശ്രദ്ധ നേടിയ വൈസ് ക്യാപ്റ്റൻ ഷെയ്ക് റഷീദ്, പേസ് ബോളർ രവി കുമാർ ഓള്‍റൗണ്ടര്‍മാരായ നിഷാന്ത് സിന്ധു, സിദ്ധാര്‍ഥ് യാദവ്, ഓപ്പണര്‍ ആംഗ്രിഷ് രഘുവംശി, മാനവ് പരാഖ്, ഗര്‍വ് സാങ്‌വാന്‍, ദിനേഷ് ബാന എന്നിവരുടെ ഐപിഎൽ സ്വപ്നങ്ങളാണ് തുലാസിൽ നിൽക്കുന്നത്. ഐപിഎല്ലിൽ ഭാഗമാകുന്ന താരങ്ങൾക്ക് ബാധകമാകുന്ന ബിസിസിഐയുടെ (BCCI) നിയമചട്ടമാണ് കൗമാര ലോകകപ്പിലെ ഈ മിന്നും താരങ്ങളുടെ ഐപിഎൽ സ്വപ്നങ്ങൾക്ക് വിലങ്ങുതടിയാകുന്നത്.
Also read- IPL 2022 | താരലേലത്തിൽ 10 ടീമുകളും ഈ താരത്തിനായി പണമെറിയും; വൻ തുകയുറപ്പ്; പ്രവചനവുമായി ആകാശ് ചോപ്ര
ഇന്ത്യൻ താരങ്ങൾക്ക് ഐപിഎല്ലിന്റെ ഭാഗമാകണമെങ്കിൽ അവർക്ക് കുറഞ്ഞത് 19 വയസ്സ് ആയിരിക്കണം. അതായത് വരും സീസണിന് മുന്നോടിയായി നടക്കാനിരിക്കുന്ന മെഗാ താരലേലത്തിന് മുമ്പ് 19 വയസ് പൂര്‍ത്തിയാകുന്ന താരങ്ങള്‍ക്ക് മാത്രമേ ടൂര്‍ണമെന്റിന്‍ ഭാഗമാകാനാകൂ. അല്ലെങ്കിൽ ഇതിനകം ഒരു ഫസ്റ്റ് ക്ലാസ് മത്സരമോ ലിസ്റ്റ് എ മത്സരമോ എങ്കിലും കളിച്ചിരിക്കണ൦. ബിസിസിഐയുടെ ഈ മാനദണ്ഡമാണ് കൗമാര ലോകകപ്പിലെ മിന്നും താരങ്ങൾക്ക് തിരിച്ചടിയാകുന്നത്.
അതേസമയം, ഇക്കാര്യം ബിസിസിഐ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബിസിസിഐയിലെ ഒരു വിഭാഗം കൗമാര താരങ്ങൾക്ക് ഇളവ് നൽകണമെന്ന് വാദിക്കുന്നവരാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷമായി ആഭ്യന്തര തലത്തിൽ ടൂർണമെന്റുകൾ കാര്യമായി നടക്കുന്നില്ല എന്ന കാര്യ൦ ചൂണ്ടിക്കാണിച്ചാണ് ഇവർ താരങ്ങൾക്ക് ഇളവ് നൽകാനായി വാദിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Award, Award winner