ക്വലാലംപുര്‍: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ സെമിഫൈനലില്‍ സൈന നേവാളിനു പരാജയം. സ്പാനിഷ് താരം കരോളിന മാരിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. ഇതോടെ ഫൈനല്‍ കാണാതെ താരം പുറത്തായി.
ആദ്യ ഗെയിമില്‍ വ്യക്തമായ ലീഡ് എടുത്ത ശേഷമായിരുന്നു താരം മത്സരം കൈവിട്ടത്. കരോളിനയുടെ മികച്ച പ്രകടനത്തിനും മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ വേദിയായി. 5- 2 ന്റെ ലീഡ് നേടിയ താരം പിന്നീട് കരോളിനയുടെ തിരിച്ചുവരവോടെ 11- 9 ലേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
ആദ്യ ഗെയിം 21- 16 നാണ് കരോളിന സ്വന്തമാക്കിയത്. തുടക്കത്തിലെ ലീഡ് നേട്ടമൊഴിച്ചാല്‍ പിന്നീടൊരിക്കലും സൈനയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടാം ഗെയിമിലും വ്യക്തമായ ലീഡായിരുന്നു കരോളിന് നേടിയത്. 7- 3 ന്റെ ലീഡ് നേടിയ മാരിന് 11-6 ലേക്ക് ലീഡുയര്‍ത്തുകയും ഗെയിം 21- 13 ന് ഗെയിമും സ്വന്തമാക്കുകയും ചെയ്തു.
ഇതോടെ ടൂര്‍ണ്ണമെന്റിലെ ഇന്ത്യന്‍ പ്രതീക്ഷകളും അവസാനിച്ചു. മുന്‍ ലോകചാമ്പ്യനായ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തോല്‍പ്പിച്ചാണ് സൈന സെമി ഫൈനലിനെത്തിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.