ഗോഹട്ടി: ദേശീയ വനിതാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈനാ നെഹ്വാള് കിരീടം നിലനിര്‍ത്തി. വനിതാ സിംഗിള്‍സില്‍ പിവി സിന്ധുവിനെ പരാജയപ്പെടുത്തിയാണ് സൈന കിരീടമണിഞ്ഞത്. സ്കോര്‍: 21-18, 21-15. ഇത് നാലാം തവണയാണ് സൈന ദേശീയ ചാമ്പ്യനാവുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഫൈനലില്‍ സൈന സിന്ധുവിനെ വീഴ്ത്തുന്നത്.
ആദ്യ ഗെയിമില്‍ സിന്ധു ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും രണ്ടാം ഗെയിമില്‍ സൈന സിന്ധുവിനെ ബഹുദൂരം പിന്നിലാക്കുകയായിരുന്നു. ആറ് പോയന്റിന്റെ ലീഡ് വരെ നേടി ആധികാരക വിജയമാണ് സൈന സ്വന്തമാക്കിയത്.
ആദ്യ ഗെയിമില്‍ മികച്ച പോരാട്ടമായിരുന്നു ഇരുവരും കാഴചവെച്ചത്. ഇടവേളയില്‍ 11-10 എന്ന സ്കോറിനായിരുന്നു സൈന മുന്നിട്ടു നിന്നത്. ഇടവേളയ്ക്ക് ശേഷം ലീഡ് 18-15 ലേക്ക് ഉയര്‍ത്താനും സൈനയ്ക്കായി. എന്നാല്‍ രണ്ട് പോയിന്റുകള്‍ കൂടി നേടി സിന്ധു 17-18ലെത്തി പോരാട്ടം കടുപ്പിച്ചെങ്കിലും 21-18 ന് ഗെയിം സൈന സ്വന്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.