• HOME
  • »
  • NEWS
  • »
  • sports
  • »
  • ഗജിനി സ്റ്റൈലിൽ ദീപക് ചഹാർ; മറുപടിയുമായി സാക്ഷി ധോണി, ഏറ്റെടുത്ത് ആരാധകരും

ഗജിനി സ്റ്റൈലിൽ ദീപക് ചഹാർ; മറുപടിയുമായി സാക്ഷി ധോണി, ഏറ്റെടുത്ത് ആരാധകരും

താരം തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് വൈറലായത്.

  • Share this:


    പ്രതിഭാസമ്പന്നരായ യുവതാരങ്ങളാൽ സമൃദ്ധമാണ് നിലവിലെ ഇന്ത്യൻ ക്രിക്കറ്റ്. ഇതിൽ പരിമിത ഓവർ ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യന്‍ ടീമിലെ യുവപേസര്‍മാരില്‍ ഏറ്റവും ശ്രദ്ധേയനായ താരമാണ് ദീപക് ചഹാര്‍. ന്യൂ ബോൾ കൊണ്ട് ഇരു വശങ്ങളിലേക്കും മനോഹരമായി സ്വിങ് ചെയ്യിക്കാനുള്ള തന്റെ മികവാണ് ദീപക് ചഹാറിനെ ശ്രദ്ധേയനാക്കിയത്. ഇതിന് പുറമെ അധികം റൺസ് വിട്ടുകൊടുക്കാതെ വിക്കറ്റുകൾ വീഴ്ത്താനുള്ള കഴിവും താരത്തെ അപകടകാരിയാക്കുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ജേഴ്സിയിൽ നടത്തിയ മികച്ച പ്രകടനമാണ് അദ്ദേഹത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നു കൊടുത്തത്. ചെന്നൈ ടീമിലെ ക്യാപ്റ്റൻ ധോണിയുടെ വിശ്വസ്തനായ ബൗളർ കൂടിയാണ് ചഹാർ. ഇന്ത്യൻ ടീമിൻ്റെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും ഉള്‍പ്പെട്ട ദീപക് ചഹാർ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. താരം തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് വൈറലായത്.

    ആമിർ ഖാൻ നായകനായ ബോളിവുഡ് സിനിമയായ ഗജിനിയിലെ താരത്തിൻ്റെ അതേ ഹെയല്‍സ്റ്റൈലിലുള്ള ചിത്രമാണ് ചഹാർ പങ്കുവെച്ചത്. സിനിമയിലേത് പോലെ തന്നെ ഗുണ്ടയുടെ ഛായ തോന്നിക്കുന്ന ചഹാറിൻ്റെ ചിത്രം അതിവേഗം തന്നെ വെറലായി. മൂന്നരലക്ഷത്തോളം ലൈക്കുകളാണ് പോസ്റ്റിനു താഴെ നിറഞ്ഞത്. രസകരമായ നിരവധി കമന്റുകളും പോസ്റ്റിന് താഴെ ആരാധകർ ഇട്ടിട്ടുണ്ട്.

    ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കമൻ്റ് മുന്‍ ഇന്ത്യന്‍ നായകനും ചഹാറിൻ്റെ I ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സിൻ്റെ നായകനുമായ എംഎസ് ധോണിയുടെ ഭാര്യ സാക്ഷി ധോണി ഇട്ട കമൻ്റാണ്. " ഫിയേഴ്സ് ലുക്ക് ദീപക്." എന്നാണ് സാക്ഷി കമൻ്റ് ചെയ്തത്. ഗുണ്ടാ ലുക്ക് എന്ന് ചില ആരാധകര്‍ കമന്റിട്ടപ്പോള്‍ ചില ആരാധകര്‍ പ്രശ്‌സതമായ ഇംഗ്ലീഷ് സീരീസ് ആയ ഗെയിം ഓഫ് ത്രോൺസിലെ ഖാല്‍ ഡ്രോഗോയെപ്പോലെയുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. ഏതായാലും താരത്തിൻ്റെ പോസ്റ്റും സാക്ഷിയുടെ കമൻ്റും എല്ലാം ഏറ്റെടുത്ത ആരാധകർ ഇത് സംഭവബഹുലമാക്കിയിരിക്കുകയാണ്.

    Also read- WTC Final 2021 | രണ്ട് ടീമായി തിരിഞ്ഞ് പോരാട്ടം; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള പടയൊരുക്കം ഉഷാറാക്കി ഇന്ത്യ

    ശ്രീലങ്കൻ പര്യടനത്തിനായുള്ള തയ്യാറെടുപ്പിലാണ് ദീപക് ചഹാർ. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഉള്‍പ്പെട്ട ദീപക് ചഹാർ അവസാന 11ലും ഇടം പിടിച്ചേക്കും. ബാറ്റിങ്ങിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ ചഹാറിന് സാധിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ പര്യടനം ദീപകിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ശ്രീലങ്കയിൽ മികച്ച പ്രകടനം നടത്താനായാൽ ഒക്ടോബർ മാസത്തിൽ ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിൽ ദീപക് ചഹാറിന് തൻ്റെ സ്ഥാനം ഏറെക്കുറെ ഉറപ്പിക്കാൻ കഴിയും. ഇന്ത്യക്കായി ഇതുവരെ മൂന്ന് ഏകദിനത്തില്‍ നിന്ന് രണ്ട് വിക്കറ്റും 13 ടി20യില്‍ നിന്ന് 18 വിക്കറ്റുമാണ് വീഴ്ത്തിയത്. 55 ഐപിഎല്‍ മത്സരങ്ങളിൽ നിന്നായി 53 വിക്കറ്റുകളും താരത്തിന്റെ പേരിലുണ്ട്.



    ഇതോടൊപ്പം ഈ സീസണിൽ പാതിവഴിയിൽ നിർത്തേണ്ടി വന്ന ഐപിഎല്ലില്‍ എട്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. അതുകൊണ്ട് തന്നെ ഐപിഎൽ രണ്ടാം പാദം യുഎഇയില്‍ ആരംഭിക്കുമ്പോൾ ചെന്നൈ ടീമിന് താരത്തിൻ്റെ മേലുള്ള പ്രതീക്ഷകളേറെയാണ്. സീസൺ നിർത്തിവക്കുമ്പോൾ 10 പോയിൻ്റുമായി രണ്ടാം സ്ഥാനത്ത് ആയിരുന്നു ചെന്നൈ സൂപ്പർ കിങ്സ്. കഴിഞ്ഞ കൊല്ലം ടീമിൻ്റെ ചരിത്രത്തിലെ തന്നെ മോശം പ്രകടനം നടത്തി പ്ലെ ഓഫ് കാണാതെ പുറത്തായ ടീം ഇക്കുറി അതിൻ്റെ കേടുകൾ എല്ലാം തീർക്കാൻ കിരീടം തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്.



    Summary

    Sakshi Dhoni reacts to Deepak Chahar's picture of his new look
    Published by:Naveen
    First published: