HOME » NEWS » Sports » SALMAN BUTT IS HOPEFUL OF VIRAT KOHLI PUTTING HIS CENTURY DROUGHT TO REST MM INT

കോഹ്ലിയുടെ സെഞ്ചുറി കാത്തിരിപ്പ് എന്ന് അവസാനിക്കും? സൽമാൻ ബട്ട് മറുപടി നൽകുന്നു

Salman Butt is hopeful of Virat Kohli putting his century drought to rest in the forthcoming England tour | 2019ന് ശേഷം കോഹ്‌ലിയുടെ അക്കൗണ്ടിൽ ഒരു സെഞ്ചുറി പിറന്നിട്ടില്ല

News18 Malayalam | news18-malayalam
Updated: May 23, 2021, 3:51 PM IST
കോഹ്ലിയുടെ സെഞ്ചുറി കാത്തിരിപ്പ് എന്ന് അവസാനിക്കും? സൽമാൻ ബട്ട് മറുപടി നൽകുന്നു
Virat Kohli
  • Share this:
ലോകം കണ്ട എക്കാലത്തെയും മികച്ച രണ്ട് ബാറ്റ്‌സ്മാന്‍മാരാണ് ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറും വിരാട് കോഹ്‌ലിയും. ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് സച്ചിന്റെ പേരിലാണെങ്കിലും T20 റണ്‍വേട്ടയില്‍ കോഹ്‌ലിയാണ് ഒന്നാമത്. ക്രിക്കറ്റിലെ റെക്കോര്‍ഡുകളുടെ കാര്യത്തിലും സച്ചിന് എതിരാളിയായി വളര്‍ന്നിരിക്കുകയാണ് കോഹ്‌ലി.

ക്രിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ പിന്‍ഗാമിയെന്നാണ് വിരാട് കോഹ്‌ലിക്കുള്ള വിശേഷണം. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരയുന്ന ക്രിക്കറ്ററാണ് വിരാട് കോഹ്‌ലി ഇപ്പോള്‍. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന കോഹ്‌ലിക്ക് ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ആരാധക പിന്തുണയാണുള്ളത്.

ഒരു കാലത്ത് തുടർച്ചയായി സെഞ്ചുറികൾ നേടിക്കൊണ്ട് വിസ്മരിപ്പിച്ചിരുന്ന കോഹ്‌ലിക്ക് ഇപ്പോൾ സെഞ്ചുറി കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുകയാണ്. കൃത്യമായി പറഞ്ഞാൽ 2019ന് ശേഷം കോഹ്‌ലിയുടെ അക്കൗണ്ടിൽ ഒരു സെഞ്ചുറി പിറന്നിട്ടില്ല. സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ ഉയർന്ന സ്കോറുകൾ നേടാൻ കഴിയുന്നുണ്ടെങ്കിലും സെഞ്ചുറി തികയ്ക്കാൻ പലപ്പോഴും കഴിയാതെ വരുന്നു. അർദ്ധസെഞ്ച്വറികൾ സെഞ്ച്വറി ആക്കാൻ താരത്തിന് സാധിക്കുന്നില്ല.

ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 70 സെഞ്ചുറികളാണ് പോക്കറ്റിലാക്കിയിട്ടുള്ളത്. ഇപ്പോൾ കോഹ്‌ലിയുടെ സെഞ്ചുറി മോഹം ഉടൻ സഫലമാകാൻ പോകുന്നുവെന്ന തരത്തിൽ പ്രസ്താവന ഇറക്കിയിരിക്കുകയാണ് മുൻ പാകിസ്താൻ സ്റ്റാർ ഓപ്പണർ സൽമാൻ ബട്ട്.



"തന്റെ ക്രിക്കറ്റ് കരിയറില്‍ നേരിട്ട ഒരുപാട് തടസങ്ങളെ തകര്‍ത്തവനാണ് കോഹ്‌ലി. ഈ പ്രായത്തിനുള്ളില്‍ 70 അന്താരാഷ്ട്ര സെഞ്ചുറി കോഹ്‌ലി നേടുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? അവനെപ്പോലെ ഫോം നിലനിര്‍ത്തുന്നതും ഫിറ്റ്‌നസ് ഉള്ളതുമായ മറ്റാരാണുള്ളത്? റണ്‍സ് പിന്തുടരുമ്പോള്‍ 90ന് മുകളില്‍ സ്‌ട്രൈക്കറേറ്റും 50ന് മുകളില്‍ ശരാശരിയും മൂന്ന് ഫോര്‍മാറ്റിലും കോഹ്‌ലിക്കുണ്ട്. അടുത്ത മത്സരത്തിലോ അടുത്ത പരമ്പരയിലോ കോഹ്‌ലി സെഞ്ചുറി നേടും," സല്‍മാന്‍ ബട്ട് അഭിപ്രായം വിശദമാക്കി.

തന്റെ 13 വർഷത്തെ കരിയറിനിടെ ഒരുപാട് റെക്കോർഡുകൾ താരത്തിനെ തേടിയെത്തിയിട്ടുണ്ട്. അതുപോലെ തന്നെ വിമർശനങ്ങളും കോഹ്‌ലി നേരിട്ടിട്ടുണ്ട്. പക്ഷെ അപ്പോഴെല്ലാം തകർപ്പൻ പ്രകടനങ്ങളിലൂടെ കോഹ്‌ലി വിമർശകർക്ക് ശക്തമായ മറുപടി നൽകിയിരുന്നു. റൺ ചേസിങ്ങിൽ അസാമാന്യ പ്രാഗൽഭ്യമാണ് കോഹ്‌ലിയെ മറ്റു കളിക്കാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

ധോണിക്ക് ശേഷം വളരെ മികച്ച രീതിയിൽ ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ കോഹ്‌ലിക്ക് കഴിയുന്നുണ്ട്. എന്നിരുന്നാലും ഐ സി സിയുടെ പ്രധാന ട്രോഫികളൊന്നും നേടാൻ നായകൻ കോഹ്‌ലിക്ക് കഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന പ്രഥമ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിലൂടെ ആ കുറവും നികത്താനാകും കോഹ്‌ലിയും കൂട്ടരും ശ്രമിക്കുക.

News summary: Salman Butt is hopeful of Virat Kohli putting his century drought to rest in the forthcoming England tour. Captain Kohli had scored his last century in the year 2019
Published by: user_57
First published: May 23, 2021, 3:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories