HOME /NEWS /Sports / 'സഞ്ജു വലിയ മടിയനാണ്, പേരുണ്ടാക്കാനുള്ള അവസരം നഷ്ടമാക്കി': സഞ്ജുവിനെ വിമര്‍ശിച്ച് സല്‍മാന്‍ ബട്ട്

'സഞ്ജു വലിയ മടിയനാണ്, പേരുണ്ടാക്കാനുള്ള അവസരം നഷ്ടമാക്കി': സഞ്ജുവിനെ വിമര്‍ശിച്ച് സല്‍മാന്‍ ബട്ട്

സഞ്ജു വി സാംസണ്‍

സഞ്ജു വി സാംസണ്‍

ഒട്ടും ഉത്തരവാദിത്തമില്ലാതെയാണ് സഞ്ജു ബാറ്റ് ചെയ്തതെന്നും അദ്ദേഹം പറയുന്നു.

  • Share this:

    ശ്രീലങ്കയ്ക്കെതിരായ പരിമിത ഓവര്‍ പരമ്പരകള്‍ ഇന്ത്യന്‍ യുവ താരങ്ങള്‍ക്ക് കഴിവ് തെളിയിക്കാന്‍ ലഭിച്ച സുവര്‍ണാവസരമായാണ് കാണക്കാക്കുന്നത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ട് മികവുറ്റ ടീമിനെ വാര്‍ഞ്ഞെടുക്കുക എന്നതാണ് ബി സി സി ഐയുടെ പ്രധാന ലക്ഷ്യം. ലോകകപ്പിന് മുന്‍പായി ഇന്ത്യക്ക് അധികം പരിമിത ഓവര്‍ പരമ്പരകള്‍ ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ല. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ മാത്രമാണ് ടി20 ലോകകപ്പിന് മുന്‍പായി ഇന്ത്യക്ക് മുന്നില്‍ ആകെയുണ്ടായിരുന്നത്.

    ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ ഏറ്റവും പ്രതീക്ഷ വെച്ചിരുന്ന താരമായിരുന്നു സഞ്ജു സാംസണ്‍. മികച്ച പ്രകടനം നടത്തി ടി20 ലോകകപ്പ് ടീമിലിടം നേടുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും പരമ്പരയിലെ ഏറ്റവും നിരാശപ്പെടുത്തിയ താരമായി സഞ്ജു മാറി. ശ്രീലങ്കന്‍ പരമ്പരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ സഞ്ജുവിന് സാധിക്കുമായിരുന്നു. എന്നാല്‍ മികച്ച അവസരം നഷ്ടപ്പെടുത്തിയതോടെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ് പോലും ഇനി അദ്ദേഹത്തിന് പ്രയാസമായിരിക്കുകയാണ്. ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് പോലൊരു മികച്ച ടീമിന്റെ നായകനായ സഞ്ജുവിന് ദേശീയ ടീമിലെത്തുമ്പോള്‍ നിരന്തരം കാലിടറുന്നത് തുടര്‍ക്കഥയാവുകയാണ്.

    ഇപ്പോഴിതാ സഞ്ജുവിന്റെ മോശം പ്രകടനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം സല്‍മാന്‍ ബട്ട്. സഞ്ജു ഭയങ്കര മടിയനാണെന്നാണ് സല്‍മാന്‍ ബട്ടിന്റെ വിമര്‍ശനം. ഒട്ടും ഉത്തരവാദിത്തമില്ലാതെയാണ് സഞ്ജു ബാറ്റ് ചെയ്തതെന്നും അദ്ദേഹം പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

    'എന്റെ അഭിപ്രായത്തില്‍ സഞ്ജു ഒരു മടിയനാണ്. ഒരു ബോളറെ മനസിലാക്കാന്‍ പറ്റുന്നില്ലെന്ന് മനസിലായാല്‍ പാഡ് ബാറ്റിനേക്കാള്‍ മുന്നിലേക്ക് വരണം. പക്ഷെ എന്നിട്ടും അവന്‍ ബാക്ക് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതും എക്രോസ് ദ ലൈന്‍. അതോടെ സഞ്ജു പന്ത് മിസ് ആക്കുകയും കുടുങ്ങുകയും ചെയ്തു. ഭയങ്കര അലസമായിട്ടാണ് കളിയെ സമീപിച്ചതെന്ന് തോന്നി. ടീമില്‍ അഞ്ച് ബാറ്റ്സ്മാന്മാരെയുള്ളൂ, അതില്‍ ഒന്ന് താണെന്നും രണ്ട് പേര്‍ നേരത്തെ തന്നെ വിക്കറ്റ് നഷ്ടപ്പെടുത്തിയെന്നും ബോധ്യമുണ്ടെങ്കില്‍ കുറേക്കൂടി കരുതല്‍ കാണിക്കുമായിരുന്നു. പക്ഷെ അവനില്‍ നിന്നും അത് കണ്ടില്ല'- സല്‍മാന്‍ ബട്ട് പറഞ്ഞു.

    Also read: Tokyo Olympics | ഇടിക്കൂട്ടിലും നിരാശ; ഇന്ത്യന്‍ താരം സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍ പുറത്ത്

    ശിഖാര്‍ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ രണ്ടാം നിര ടീമിനെയാണ് ബി സി സി ഐ ശ്രീലങ്കന്‍ പര്യടനത്തിനയച്ചത്. സമീപകാലങ്ങളില്‍ ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ച യുവതാരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ആരെയെല്ലാം ഉള്‍പ്പെടുത്തും എന്ന ചര്‍ച്ചകള്‍ സജീവമായി തുടരുന്ന സാഹചര്യത്തില്‍ സ്‌ക്വാഡില്‍ കയറിപ്പറ്റാന്‍ ശ്രീലങ്കന്‍ പരമ്പരയിലെ പ്രകടനം താരങ്ങള്‍ക്ക് നിര്‍ണായകമായിരുന്നു.

    First published:

    Tags: India-Srilanka, Salman Butt, Sanju Samson, Sri Lanka Tour