• HOME
  • »
  • NEWS
  • »
  • sports
  • »
  • 'അച്ഛനും ടീമും തോറ്റാലെന്താ'; ആരാധകരുടെ മനം നിറച്ച് സമൈറ

'അച്ഛനും ടീമും തോറ്റാലെന്താ'; ആരാധകരുടെ മനം നിറച്ച് സമൈറ

രോഹിത് ശര്‍മ്മയുടെ മകള്‍ സമൈറയും അമ്മ റിതികയുടെയും ചിത്രം സോഷ്യല്‍മീഡിയയിലും വൈറലായിരിക്കുകയാണ്

SAMAIRA IPL

SAMAIRA IPL

  • Last Updated :
  • Share this:
    മുംബൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ മത്സരത്തിനിറിങ്ങിയ മുംബൈ ഇന്ത്യന്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സിനോട് 37 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ആദ്യം ബാറ്റുചെയ്ത ഡല്‍ഹി ഋഷഭ് പന്തിന്റെ വെടിക്കെട്ടിന്റെ പിന്‍ബലത്തില്‍ 214 റണ്‍സ് റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 19.2 ഓവറില്‍ 176 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു.

    ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടെങ്കിലും യുവരാജിന്റെ അര്‍ധ സെഞ്ച്വറി പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ അതിനേക്കാള്‍ ആരാധകരുടെ ഹൃദയം കവര്‍ന്നത് കളികാണാനെത്തിയ സമൈറയുടെ ദൃശ്യങ്ങളായരുന്നു. മുംബൈ ഇന്ത്യന്‍സ് നായകനും ഇന്ത്യന്‍ ഉപനായകനുമായ രോഹിത് ശര്‍മ്മയുടെ മകള്‍ സമൈറയും അമ്മ റിതികയുടെയും ചിത്രം സോഷ്യല്‍മീഡിയയിലും വൈറലായിരിക്കുകയാണ്.



    മൂന്ന് മാസം മാത്രം പ്രായമുള്ള സമൈറയുടെ ചിത്രം ഐപിഎല്ലിന്റെ ട്വിറ്റര്‍ പേജില്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുമുണ്ട്. നേരത്തെ മുംബൈ ഇന്ത്യന്‍സ് സമൈറയ്ക്കായി പ്രത്യേക ജേഴ്‌സിയും പുറത്തിറക്കിയിരുന്നു.



    മുംബൈ ഇന്ത്യന്‍സിന്‍രെ ഏറ്റവും വലിയ ആരാധികയ്ക്കായി ഏറ്റവും ചെറിയ ജേഴ്‌സി എന്നപേരിലായിരുന്നു മുംബൈയുടെ ഈ സമ്മാനം.

    First published: